K.S.R. ഭാഗം ഒന്നിലെ അനുബന്ധം ഏഴ്- സെക്ഷന്‍ ഒന്നിലും M.O.P.ഖണ്ഡിക 162,D.O.M.ഖണ്ഡിക 7,S.O.M.ഖണ്ഡിക 328 എന്നിവയിലുമാണ് ആകസ്മിക അവധി (CASUAL LEAVE) യെ കുറിച്ച് പ്രതിപാദിക്കുന്നത്.
ആകസ്മിക അവധിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും അവധിയിൽ പ്രവേശിക്കാൻ ഓഫീസ് മേലധികാരിയുടെ അനുവാദം വാങ്ങിയിരിക്കേണ്ടതാണ്. ആഫീസ് മേലധികാരിക്ക് ആകസ്മിക അവധി ആവശ്യമുണ്ടെങ്കിൽ അവധി എടുക്കുകയും വിവരം തന്റെ തൊട്ടുമുകളിലുള്ള സുപ്പീരിയർ അതോറിറ്റിയെ അറിയിക്കുകയും വേണം. വകുപ്പ് അധ്യക്ഷന് ആകസ്മിക അവധി ആവശ്യമുണ്ടെങ്കിൽ ആ വിവരം സർക്കാരിലെ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇതിന് ഒരു ചെറിയ വ്യത്യാസമുണ്ട്. സെക്രട്ടറിമാരുടേതുള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന ഓഫീസ് മേധാവികളുടെ ആകസ്മിക അവധി അനുവദിക്കുന്നത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റൊ ചെയർമാനോ മേയറോ ആണ്. (1997 ലെ കേരള പഞ്ചായത്തു രാജ് (ഉദ്യോഗസ്‌ഥൻമാരുടെമേൽ നിയന്ത്രണം) ചട്ടങ്ങൾ, ചട്ടം13 / 2011 ലെ കേരള മുനിസിപ്പാലിറ്റി(ഉദ്യോഗസ്‌ഥൻമാരുടെമേൽ നിയന്ത്രണം) ചട്ടങ്ങൾ, ചട്ടം13). വ്യക്‌തതയില്ലാത്തതും പൊതുവായതുമായ കാരണങ്ങൾക്ക് ആകസ്മിക അവധി അനുവദിക്കുകയില്ല.ആകസ്മിക അവധിക്കുള്ള അപേക്ഷയിൽ അവധിക്കുള്ള കാരണം കൃത്യതയോടെ പറഞ്ഞിരിക്കണം.അവധിക്കുള്ള ആവശ്യകത മുൻകൂട്ടി കാണാൻ കഴിയാത്ത സാഹചര്യത്തിലേ അവധി കിട്ടുമെന്ന് പ്രതീക്ഷിച്ച് ഹാജരാകാതിരുന്നത് മാപ്പാക്കുകയുള്ളൂ. ആകസ്മിക അവധിയിൽ പോകുന്ന ആൾക്ക് അധികാര പരിധി വിട്ടുപോകേണ്ടതുണ്ടെങ്കിൽ അതിനുള്ള അനുമതി നൽകാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും അതിനുള്ള അനുമതി കൂടി വാങ്ങിയിരിക്കേണ്ടതാണ്.
ആകസ്മിക അവധി
ഒരു അംഗീകൃത അവധി അല്ല. ഒരു ജീവനക്കാരൻ ആകസ്മിക അവധിയിലായിരിക്കുമ്പോഴും അയാൾ
ഡ്യൂട്ടിയിലാണെന്നാണ് പരിഗണിക്കുന്നത്.ശമ്പളവും അലവൻസുകളും അയാൾക്ക് കുറവില്ലാതെ
ലഭിക്കും. എന്നാൽ ഒരു ജീവനക്കാരൻ ടൂറിൽ
ആയിരിക്കവേ ആകസ്മിക അവധി എടുത്താൽ ആ അവധിയിൽ ആയിരിക്കുന്ന കാലയളവിൽ ദിന ബത്ത
ലഭിക്കുകയില്ല. ആകസ്മിക അവധി നിരീക്ഷണകാലത്തെയും ബാധിക്കുകയില്ല.
പാർട്ടൈം
ഉൾപ്പെടെയുള്ള ഒരു ജീവനക്കാരന് ഒരു കലണ്ടർ വർഷത്തിൽ പരമാവധി 20 ആകസ്മിക അവധികൾ
എടുക്കാം.ഒരു കലണ്ടർ വർഷത്തിനിടയിൽ പുതിയതായി സേവനത്തിൽ പ്രവേശിക്കുന്നവർക്കും
ഓഫീസിൽ മേധാവിയുടെ വിവേചനാധികാരത്തിനു വിധേയമായി 20 ആകസ്മിക അവധികൾ വരെ
എടുക്കാവുന്നതാണ്. പാർട്ടൈം ഉൾപ്പെടെയുള്ള അദ്ധ്യാപകർക്ക് ഒരു കലണ്ടർ വർഷം 15
ആകസ്മിക അവധികളും എംപ്ലോയ്‌മെന്റു വഴിയുള്ള ജീവനക്കാർക്ക് മാസം ഒന്ന് എന്ന കണക്കിൽ
ആകെ 6 ദിവസവും കരാർവഴിയുള്ള ജീവനക്കാർക്കും കെ.എസ്സ്.ആര്‍.ഭാഗം ഒന്ന് ചട്ടം 63
അനുസരിച്ച് പുനര്‍ നിയമനം ലഭിച്ച പെന്‍ഷന്കാര്‍ക്കും മാസം ഒന്ന് എന്ന കണക്കിൽ 12 ദിവസവും
ആകസ്മിക അവധിക്കു അർഹതയുണ്ട്.
ആകസ്മിക അവധിയെ
സംബന്ധിച്ചുള്ള മറ്റൊരു നിബന്ധന അത് തുടർച്ചയായി എടുക്കുന്നതിനുള്ള പരിധി
സംബന്ധിച്ച നിയന്ത്രണമാണ്. അധ്യാപകർക്കും ജീവനക്കാർക്കും ഹോളിഡേകൾ ഉൾപ്പെടെ 15
ദിവസത്തിൽ കൂടുതൽ ദിവസം തുടർച്ചയായി ആകസ്മിക അവധിയിൽ തുടരാൻ കഴിയുകയില്ല. എന്നാൽ രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ ജോലിനോക്കുന്ന സംസ്ഥാന സർക്കാർ
ജീവനക്കാർക്ക് ഹോളിഡേകൾ ഉൾപ്പെടെ ആകെ 20 ദിവസം തുടർച്ചയായി ആകസ്മിക അവധി
എടുക്കാവുന്നതാണ്.കരാർ ജീവനക്കാർക്ക് 7 ദിവസവും
എംപ്ലോയ്‌മെന്റു വഴിയുള്ള ജീവനക്കാർക്ക് 4 ദിവസവും ഇപ്രകാരം തുടർച്ചയായി ആകസ്മിക
അവധിയിൽ തുടരാം. ഹോളിഡേകൾ ഉൾപ്പെടെ 15
ദിവസം മാറിനിന്നാലും ഹോളിഡേകൾ ഒഴിച്ചുള്ള
ദിവസങ്ങളേ ആകസ്മിക അവധി കണക്കിൽ
ഉൾപ്പെടുത്തൂ.
ആകസ്മിക അവധി
മറ്റെരു അവധിയായി മാറ്റാൻ കഴിയുകയില്ല.എന്നാൽ ആകസ്മിക അവധിയിൽ ആയിരുന്ന ഒരാൾ അതിനു
തുടർച്ചയായി മറ്റൊരു അവധിയെടുത്താൽ ആകസ്മിക അവധിയെ ആ അവധിയാക്കി മാറ്റാം. ഉദാഹരണമായി
ആകസ്മിക അവധിയിൽ ആയിരുന്ന ഒരാൾ അതിനു തുടർച്ചയായി ആർജിത അവധി എടുത്താൽ ആ ആകസ്മിക
അവധികളെ കൂടി ആർജിത അവധികളാക്കി മാറ്റാം.
ആകസ്മിക അവധി, മറ്റു
അവധികളോടോ പ്രവേശനകാലത്തോടോ വെക്കേഷനോടോ ചേർത്ത് സാധാരണയായി എടുക്കാൻ കഴിയുകയില്ല. എന്നാൽ
വകുപ്പ് അധ്യക്ഷന് ബോധ്യപ്പെടുകയാണെങ്കിൽ പ്രത്യേക കേസുകളിൽ അത് അനുവദിക്കാം. കോമ്പൻസേഷൻ
ലീവിനോട് ചേർത്ത് ആകസ്മിക അവധി എടുക്കാം. പക്ഷെ നേരത്തെ പറഞ്ഞ തുടർച്ചയായ 15 ദിവസ
പരിധി ഇവിടെ ബാധകമാകും.
അപേക്ഷയുടെ
അടിസ്ഥാനത്തിൽ ആകസ്മിക അവധി പകുതി ദിവസത്തേക്കും അനുവദിക്കാം. മ്യൂസിയം ആൻഡ് സൂ
വകുപ്പിൽ ഷിഫ്റ്റിൽ ജോലി നോക്കുന്നവർക്ക് പകുതി ആകസ്മിക അവധി എടുക്കാൻ
കഴിയുകയില്ല. സാധാരണയായി അനുവദിച്ചിട്ടുള്ളതിലും താമസിച്ചാണ് ഒരു ജീവനക്കാരൻ
ഓഫീസിൽ ഹാജരാകുന്നതെങ്കിൽ ഉച്ചവരെയുള്ള സമയത്തേക്ക് അയാൾക്ക് പകുതി ആകസ്മിക അവധി
അനുവദിക്കേണ്ടതാണ്. ഇപ്രകാരമുള്ള മൂന്നു ലേറ്റിന് ഒരു ആകസ്മിക അവധി കണക്കിൽ
കൊള്ളിക്കണം. ഇങ്ങനെ താമസിച്ചു വന്നതിന്റെ ഫലമായി കണക്കിൽ
കൊള്ളിക്കാൻ ആകസ്മിക അവധി ബാക്കി ഇല്ലാത്ത
പക്ഷം അയാൾക്ക് എതിരെ അച്ചടക്ക നപടികൾ എടുക്കേണ്ടതാണ്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യത്തിൽ ലേറ്റായി ഓഫീസിൽ എത്തുന്ന ജീവനക്കാരുടെ വിവരം രേഖപ്പെടുത്തുന്നതിന്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓഫീസ് മാനേജ്‌മന്റ് മാന്വലിൽ, ലേറ്റ് അറ്റൻഡൻസ് രജിസ്റ്റർ നിശ്ചയിച്ചിട്ടുണ്ട് (അനക്‌സർ-6.2).
ജീവനക്കാർ എടുക്കുന്ന ആകസ്മിക അവധികളുടെ കണക്ക് ആകസ്മിക അവധി രജിസ്റ്ററിൽ (ഫാറം 16) എഴുതി സൂക്ഷിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ മേധാവിമാർക്ക് അനുവദിക്കുന്ന ആകസ്മിക അവധി സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓഫീസ് മാനേജ്‌മന്റ് മാന്വലിൽ, പ്രത്യേകം ആകസ്മിക അവധി രജിസ്റ്റർ നിശ്ചയിച്ചിട്ടുണ്ട് (അനക്‌സർ-7.1). സെക്ഷൻ സൂപ്രണ്ടോ ഹെഡ് ക്ളർക്കോ ആണ് ആകസ്മിക അവധി രജിസ്റ്റർ എഴുതി കൈവശം വെക്കേണ്ടത്. ജീവനക്കാരൻ സ്ഥലം മാറി പോകുമ്പോൾ ഈ രജിസ്റ്ററിന്റ എക്സ്ട്രാക്ട് പുതിയ ഓഫീസിലേക്ക് അയച്ചു കൊടുക്കണം.ഈ എക്സ്ട്രാക്ട് ലഭിക്കാതെ പുതിയ ഓഫീസിൽ ആകസ്മിക അവധി അനുവദിക്കാൻ പാടില്ല. ആകസ്മിക അവധിക്ക് ഫാറം 13 ലുള്ള അവധി അപേക്ഷാ ഫാറമല്ല ഓഫീസുകളിൽ ഉപയോഗിക്കുന്നത്. ആയതിനായി ഉപയോഗിക്കാവുന്ന ഒരു മാതൃകാ ഫാറം ചുവടെ കൊടുക്കുന്നു.
സാർ,
ReplyDeleteവളരെയധികം ഉപയോഗപ്രദം.
OK,Krishnakumar
DeleteUsefull information.Thanks
ReplyDeleteThanks
ReplyDelete