Monday, 10 August 2020

Compensation Leave Rules-Conditions-Compensation Leave Voice Clip

 കെ.എസ്.ആർ. ഭാഗം ഒന്ന് അനുബന്ധം ഏഴിലെ സെക്ഷൻ മുന്നിലാണ് കോമ്പൻസേഷൻ ലീവിനെകുറിച്ച് പ്രതിപാദിക്കുന്നത്

ഓഫീസ് മേലധികാരിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓഫീസിലെ അടിയന്തിര പ്രാധാന്യമുള്ള ജോലികൾ ചെയ്യുന്നതിനായി  അംഗീകൃത പൊതു അവധി ദിവസം ഓഫീസിൽ ഹാജരാകുന്നവർക്കു അതിനു പകരം അനുവദിക്കുന്ന അവധിയാണ് കോമ്പൻസേഷൻ ലീവ്.  അപ്രകാരം ഓഫീസിൽ ഹാജരാകുന്ന  ഒരു പൊതു അവധി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ കോമ്പൻസേഷൻ ലീവ് ലഭിക്കും. 

കോമ്പൻസേഷൻ അവധി എടുക്കുന്നതിനു മുൻപ് ഓഫിസ് മേലധികാരിയുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങിയിരിക്കണം.എത്ര പൊതു ഒഴിവു ദിവസം മേൽപ്രകാരം ജോലിക്കു ഹാജരായിരുന്നെങ്കിലും ഒരു കലണ്ടർ വർഷം പരമാവധി 15 കോമ്പൻസേഷൻ ലീവുകൾ മാത്രമേ ഒരു ജീവനക്കാരാന് എടുക്കാൻ കഴിയൂ.ഏതു പൊതു അവധി ദിവസത്തെ ജോലിക്കായാണോ കോമ്പൻസേഷൻ ലീവ്  അനുവദിച്ചിട്ടുള്ളത് ആ തീയതി മുതല്‍ മൂന്നു മാസം കഴിഞ്ഞാൽ ആ കോമ്പൻസേഷൻ ലീവ് നഷ്ടപ്പെടും.ഒരു സമയത്ത് 10 ദിവസത്തിൽ കൂടുതലുള്ള കോമ്പൻസേഷൻ ലീവ് സ്വരൂപിച്ചു വയ്ക്കാനും കഴിയുകയില്ല. 

കോമ്പൻസേഷൻ ലീവ് അംഗീകൃത അവധിയോടോ ആകസ്മിക അവധിയോടോ ചേർത്തെടുക്കാം. പക്ഷെ ഇപ്രകാരം ചേർത്തെടുക്കുമ്പോൾ തുടർച്ചയായി ഓഫീസിൽ ഹാജരാകാതിരിക്കുന്ന ദിവസങ്ങൾ പതിനഞ്ചിൽ കൂടാൻ പാടില്ല. റഗുലർ അവധികളോട് ചേർത്ത് കോമ്പൻസേഷൻ ലീവ് അനുവദിക്കാൻ പാടില്ല.പൊതു അവധി ദിവസം നടത്തുന്ന ഔദ്യോഗിക യാത്രകൾക്ക് കോപൻസേഷൻ ലീവ് ലഭിക്കുകയില്ല.സെക്യൂരിറ്റി ജോലിയെ ബാധിക്കുകയില്ലെങ്കിൽ മാത്രമേ പൊതു അവധി ദിവസം ജോലിനോക്കുന്ന സെക്യൂരിറ്റി ജീവനക്കാരന് കോമ്പൻസേഷൻ ലീവ് അനുവദിക്കാവൂ. നിയന്ത്രിത അവധി ദിവസങ്ങൾ കോമ്പൻസേറ്ററി ഓഫിനായി പരിഗണിക്കുകയില്ല. ഞായറാഴ്ച ഒഴികെയുള്ള പൊതു  ഒഴിവു ദിവസങ്ങളിലെ ഹാജരിന് പാർട്ട് ടൈം കണ്ടിൻജൻസി ജീവനക്കാർക്കും നേരത്തെ പറഞ്ഞ നിബന്ധനകളോടെ കോമ്പൻസേറ്ററി ഓഫ് ലഭിക്കും. 

ഓഫീസ് മേധാവിക്ക് കോമ്പൻസേഷൻ ലീവിന് അർഹതയില്ല.കോമ്പൻസേഷൻ ലീവ് സംബന്ധിച്ച കണക്ക് എഴുതിവയ്ക്കുന്നതിന് പ്രത്യേകം രജിസ്റ്റർ നിശ്ചയിച്ചു കാണുന്നില്ല. അറ്റൻഡൻസ് രജിസ്റ്ററിൽ തന്നെയുള്ള രേഖപെടുത്തലുകളിലൂടെ ഈ ലീവ് കണക്കു മാനേജ് ചെയ്യാവുന്നതാണ്.www.lsgadministration.com (Compensation Leave-Voice Clip)-Use Head Phone

3 comments:

  1. ലളിതമായ ഉള്ളടക്കം പെട്ടെന്ന് മനസിലാകുന്ന വിവരണം . Thanks Sir

    ReplyDelete

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...