Saturday, 12 September 2020

HALF PAY LEAVE- COMMUTED LEAVE- LEAVE NOT DUE- CONDITIONS

അര്‍ദ്ധ വേതന അവധി(HALF PAY LEAVE)

    കെ.എസ്.ആര്‍. ഭാഗം 1 ലെ ചട്ടം 82, 83 എന്നിവയിലാണ് ഹാഫ് പേ ലീവി (അര്‍ദ്ധ വേതന അവധി) നെ കുറിച്ച് പ്രതിപാദിക്കുന്നത്. പൂര്‍ത്തിയാക്കിയ ഒരു വര്‍ഷത്തേക്ക് 20 ദിവസത്തെ ഹാഫ് പേ ലീവിനാണ് അർഹത.ഈ ലീവ് ക്രഡിറ്റില്‍ വരുന്നത് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ്.അതായത് 18.01.2019 ജോലിയി പ്രവേശിച്ച ജീവനക്കാരന്‍റെ അക്കൌണ്ടി 18.01.2020 മാത്രമേ 20 ഹാഫ് പേ ലീവുകള്‍ വരവ് വയ്ക്കുകയുള്ളൂ. ഒരു വര്‍ഷത്തി കുറഞ്ഞ കാലയളവിലേക്ക് ഹാഫ് പേ ലീവുകളൊന്നും ആര്‍ജ്ജിക്കുന്നില്ല. കെ.എസ്.ആര്‍. ഭാഗം 1 അനുബന്ധം XII A, XII B, XII C എന്നിവയിലുള്ള അവധി മാത്രമേ ഹാഫ് പേ ലീവിനെ ബാധിക്കുകയുള്ളൂ.ഡയസ്‌നോണും  ഹാഫ് പേ ലീവിന്‍റെ കണക്കുകൂട്ടലിനെ ബാധിക്കുകയില്ല.

    ഒരു സമയം ശേഖരിച്ചു വയ്ക്കാവുന്ന അർദ്ധ വേതന അവധികൾക്കും ഒരു സമയം എടുക്കാവുന്ന അർദ്ധ വേതന അവധികൾക്കും പരിധി നിശ്ചയിച്ചിട്ടില്ല. അക്കൌണ്ടില്‍ ഉണ്ടെങ്കിൽ ഹാഫ് പേ ലീവ് എത്ര വേണമെങ്കിലും എടുക്കാം.

    ഡ്യൂട്ടിയിലായിരുന്നെങ്കില്‍ കിട്ടുമായിരുന്ന അടിസ്ഥാന ശബളത്തിന്‍റെ പകുതിയും ആ പകുതി തുകയ്ക്കുള്ള ഡി എ യും ചേര്‍ത്താണ് ചട്ടം 93 പ്രകാരം അര്‍ദ്ധ വേതന അവധി കാലത്തെ ശബളം കണക്കാക്കുന്നത്.ഹില്‍ ട്രാക്റ്റ് അലവന്‍സ്,ഹൌസ് റെന്‍റ് അലവന്‍സ്,സിറ്റി കോംപന്‍സേറ്ററി അലവന്‍സ് എന്നിവയും പോലീസും അതുപോലുള്ള വകുപ്പുകളിലും നൽകുന്ന പ്രത്യേക ബത്തകളും 180 ദിവസത്തേക്ക് ലഭിക്കും.

    ഹാഫ് പേ ലീവിന്‍റെ അവധികാല വേതനത്തിൽ ചില വിഭാഗം ജീവനക്കാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.ഇപ്പോഴത്തെ ശബള നിരക്ക് അനുസരിച്ച് 35700 രൂപയി അധികരിക്കാത്ത അടിസ്ഥാന ശബളം വാങ്ങുന്ന ഒരു നോണ്‍ ഗസറ്റഡ് ജീവനക്കാരന് അടിസ്ഥാന ശബളത്തിന്‍റെ പകുതിയും മുഴുവന്‍ അടിസ്ഥാന ശബളത്തിന്‍റെ ഡി എ യും അനുവദിക്കും.ഇങ്ങനെ ലഭിക്കുന്ന തുക ടിയാന്‍ സേവനത്തി തുടര്‍ന്നിരുന്നെങ്കി കിട്ടുമായിരുന്ന തുകയുടെ 65 ശതമാനത്തി കുറയാനും പാടില്ല.

    അവധികാല വേതനവും മേല്‍ പറഞ്ഞ ഇളവു പ്രകാരം ലഭിക്കുന്ന അവധികാല വേതനവും തമ്മിലുള്ള വ്യത്യാസം സ്പെഷ്യല്‍ ലീവ് അലവന്‍സ് എന്ന പേരിലാണ് നല്‍കുന്നത്.സസ്പെന്‍ഷനി ഇരിക്കുന്ന ജീവനക്കാരന് ലഭിക്കുന്ന ഉപജീവന ബത്ത മേല്‍ പ്രകാരമുള്ള ഹാഫ് പേ ലീവിന്‍റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നല്‍കുന്നത്. പകരം (ഒഫീഷ്യറ്റിംഗ്) ജീവനക്കാർക്ക് ഹാഫ് പേ ലീവ് അനുവദിക്കുമ്പോൾ അവർ അവധിയിലല്ലായിരുന്നെങ്കിൽ അതേ പോസ്റ്റിൽ തുടരമായിരുന്നു എന്ന സാക്ഷ്യപത്രം, അവധി അനുവദിച്ചു കൊണ്ടുള്ള സേവന പുസ്തകത്തിലെ രേഖപെടുത്തലും ലീവ് സാലറി ബില്ലും സഹിതം,ഓഡിറ്റ് ഓഫീസർക്ക് അയക്കേണ്ടതാണ്

     കരാർ ജീവനക്കാരുടെ കാര്യത്തിൽ അവരുടെ കരാർ കാലാവധി ഒരു വർഷം  വരെ ആണെങ്കിൽ എടുക്കുന്നതിന് ആർജിത അവധി ഇല്ലെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 15 ദിവസം വരെ അർദ്ധ വേതന അവധി അനുവദിക്കാവുന്നതാണ്.അവരുടെ കരാർ കാലാവധി ഒരു വർഷത്തിൽ കൂടുതലും അഞ്ച് വർഷത്തിൽ കുറവും ആണെങ്കിൽ കാലാവധിക്കുള്ളിൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ രണ്ടു മാസം വരെയും അർദ്ധ വേതന അവധി അനുവദിക്കാവുന്നതാണ്.

പരിവര്‍ത്തിത അവധി(COMMUTED LEAVE)

    കെ.എസ്.ആർ. ഭാഗം 1 ചട്ടം 84 ആണ് കമ്മ്യൂട്ടഡ് ലീവിനെ കുറിച്ച് പ്രതിപാദിക്കുന്നത്.സ്ഥിരം ജീവനകാര്‍ക്കും മൂന്ന് വര്‍ഷത്തി കൂടുത സര്‍വ്വീസുള്ള ജീവനകാര്‍ക്കും,രണ്ട് ഹാഫ് പേ ലീവുകഒരു ദിവസത്തെ ഫുലീവായി പരിവര്‍ത്തനപ്പെടുത്തി ആ ദിവസത്തെ മുഴുവന്‍ ശബളത്തോടുകൂടി,കമ്മ്യൂട്ടഡ് ലീവ് അനുവദിക്കാം.ഇത് പ്രത്യേകമായ ഒരു അവധി അല്ല.ഹാഫ് പേ ലീവിന്‍റെ മറ്റൊരു രൂപമാണ്. കമ്മ്യൂറ്റേഡ് ലീവ് എടുക്കുന്നത് ഹാഫ് പേ ലീവ്  അക്കൗണ്ടിൽ നിന്നാണ്. ഉദാഹരണമായി ഒരു ജീവനക്കാരന് 40 ദിവസം പൂര്‍ണ്ണ ശബളത്തോടെ അവധിയി തുടരുന്നതിന് അയാൾ 80 ഹാഫ് പേ ലീവുകളെ പരിവർത്തനപ്പെടുത്തി കമ്മ്യൂട്ടേഡ്‌ ലീവുകളായി എടുത്താൽ മതി.

    സ്ഥിരം ജീവനക്കാർക്കും മൂന്ന് വർഷമോ അതിൽകൂടുതലോ സർവീസുള്ള സ്ഥിരമല്ലാത്ത ജീവനക്കാർക്കും മാത്രമേ കമ്മ്യുറ്റഡ് ലീവിന് അർഹതയുള്ളൂ.അവധിയിലല്ലാതിരുന്നെങ്കിൽ കിട്ടുമായിരുന്ന ശമ്പളവും ബത്തകളും ഈ അവധികാലത്ത് ലഭിക്കും.എന്നാൽ അവധിക്കാലത്തേക്ക് അർഹത ഇല്ലാത്ത വിശേഷ വേതനമോ വിശേഷ ബത്തകളോ ഈ അവധിക്കാലത്തു ലഭിക്കുകയില്ല.

മുൻ‌കൂർ അവധി(LEAVE NOT DUE)

    ഒരു ജീവനക്കാരന്‍റെ അവധി അക്കൌണ്ടുകളിൽ ആര്‍ജ്ജിത അവധിയോ അര്‍ദ്ധ വേതന അവധിയോ ഇല്ലെങ്കിൽ എടുക്കാവുന്ന അര്‍ദ്ധ വേതന അവധിയാണ് ലീവ് നോട്ട് ഡ്യൂ. കെ.എസ്.ആര്‍. ഭാഗം 1 റൂള്‍ 85  ലാണ് ഈ അവധിയെ കുറിച്ച് പ്രതിപാദിക്കുന്നത്.സ്ഥിരം ജീവനക്കാരന് മാത്രമേ ഈ അവധിയ്ക്ക് അര്‍ഹതയുള്ളൂ.ആര്‍ജ്ജിത അവധിയോ അര്‍ദ്ധ വേതന അവധിയോ അക്കൌണ്ടില്‍ ഇല്ലാത്ത ഒരാള്‍ക്ക് അയാൾ ലീവ് നോട്ട് ഡ്യൂ കഴിഞ്ഞ് തിരിച്ചു വന്ന ശേഷമുള്ള കാലയളവില്‍ ലീവ് നോട്ട് ഡ്യൂവിന് തുല്യമായ എണ്ണം അവധികള്‍ ആര്‍‍ജ്ജിക്കുന്നതിന് വേണ്ട സേവന കാലയളവ് ഉണ്ടെങ്കില്‍ മാത്രമേ ഈ അവധി അനുവദിക്കുകയുള്ളൂ.ഹാഫ് പേ ലീവ് അക്കൌണ്ടില്‍ അവധി അധികമായി അനുവദിച്ചതായി രേഖപ്പെടുത്തണം.പിന്നീട് അവധി ആര്‍ജ്ജിക്കുമ്പോൾ അത് തട്ടികഴിച്ച് ബാക്കി കണക്കില്‍ രേഖപ്പെടുത്തണം.അര്‍ദ്ധ വേതന അവധി കാലത്ത് ലഭിക്കുന്ന ശബളം ഈ അവധി കാലത്തും ലഭിക്കും.ജീവനക്കാരന്‍റെ സര്‍വ്വീസ് കാലയളവിൽ മൊത്തമായി 360 ലീവ് നോട്ട് ഡ്യൂ മാത്രമേ എടുക്കാന്‍ കഴിയുകയുള്ളൂ.തുടര്‍ച്ചയായി 90 ദിവസത്തിൽ കൂടുതൽ ലീവ് നോട്ട് ഡ്യൂ അനുവദിക്കുകയില്ല.എന്നാല്‍ മെഡിക്കൽ സര്‍‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ 180 ദിവസം വരെ ലീവ് നോട്ട് ഡ്യൂ അനുവദിക്കും. പെന്‍ഷന് മുന്നോടിയായി ഈ ലീവ് അനുവദിക്കുകയില്ല.അവധിക്കുശേഷം തിരികെ സേവനത്തില്‍ പ്രവേശിക്കുമെന്നും അതുകഴിഞ്ഞുള്ള സേവന കാലയളവ് മുന്‍കൂറായി എടുത്ത അവധി ആര്‍ജ്ജിക്കുന്നതിന് പര്യാപ്തമാണെന്ന് ആഫീസ് മേധാവിക്ക് ബോദ്ധ്യപ്പെട്ടാല്‍ മാത്രമേ ഈ അവധി അനുവദിക്കുകയുള്ളൂ.അവധിയിലുള്ള ഉദ്യോഗസ്ഥന്റെ ഇഷ്ടാനുസരണമല്ലാതെ,അയാൾ വോളണ്ടറി റിട്ടയർമെന്റിന് അപേക്ഷിച്ചിട്ടുള്ള സംഗതിയിലൊഴികെ,അനുവദിച്ച ലീവ് നോട്ട് ഡ്യൂ റദ്ദു ചെയ്യാൻ പാടില്ല.NANDA KUMAR C(www.lsgadministration.com)

No comments:

Post a Comment

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...