Thursday, 3 September 2020

FIXATION OF PAY UNDER RULE 28 A - K.S.R. Part I

     2014ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം, കെ.എസ്.ആർ.ഭാഗം I റൂൾ 28  A യിൽ 26.03.2006 മുതൽ നിലവിലുണ്ടായിരുന്ന ഓപ്ഷൻ സൗകര്യം എടുത്തു കളയുകയും റൂൾ 28  A യിൽ 26.03.2006 ന് മുൻപു  നിലവിലുണ്ടായിരുന്ന വ്യവസ്‌ഥകൾ 01.02.2016 പ്രാബല്യത്തിൽ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അതനുസരിച്ച് റൂൾ 28 യിലെ ഇപ്പോഴത്തെ വ്യവസ്ഥ പ്രകാരമുള്ള ശംബള നിർണ്ണയ രീതിയാണ് ചുവടെ വിവരിക്കുന്നത്.

ഒരു തസ്തികയില്‍  സ്ഥിരമായോ (സബ്സ്റ്റാന്‍റീവ്) താൽക്കാലികമായോ (ടെമ്പററി) പകരമായോ (ഒഫിഷേറ്റിംഗ്) തുടരുന്ന ഒരു ഉദ്യോഗസ്ഥന് ഒരു ഉയര്‍ന്ന ടൈം സ്കെയിലിലുള്ള തസ്തികയിലേക്ക് സ്ഥിരമായോ (സബ്സ്റ്റാന്‍റീവ്),താൽക്കാലികമായോ (ടെമ്പററി),  പകരമായോ (ഒഫിഷേറ്റിംഗ്) സ്ഥാനകയറ്റം ലഭിക്കുമ്പോഴാണ് റൂൾ 28 A അനുസരിച്ച് ശബളം നിശ്ചയിക്കുന്നത്. സ്ഥാനകയറ്റം എന്നാൽ റഗുലർ പ്രൊമോഷൻ, സമയ ബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷൻ,റേഷ്യോ പ്രൊമോഷ,ഉയര്‍ന്ന സ്കെയിലേക്കുള്ള പുതിയ നിയമനം,ബൈ ട്രാൻസ്ഫർ നിയമനം എന്നിവയാണ്.

2014 ലെ ശബള പരിഷ്കരണ ഉത്തരവിലെ അനുബന്ധം I കൊടുത്തിട്ടുളള ആദ്യത്തെ 22 സ്കെയിലുകളിലേക്കുള്ള സ്ഥാനകയറ്റത്തി മാത്രമേ റൂൾ 28 A  ഉപയോഗിക്കാ കഴിയുകയുള്ളൂ.

റൂൾ 28 A  അനുസരിച്ചുള്ള ശബളനിര്‍ണ്ണയം എങ്ങനെയെന്ന് നോക്കാം.

സ്ഥാനകയറ്റ തീയതില്‍,താഴ്ന്ന തസ്തികയിൽ വാങ്ങിയിരുന്ന ശബളത്തോടൊപ്പം ആ ശബളത്തിന് അര്‍ഹതപ്പെട്ട ഒരു ഇൻക്രിമെൻറ് കൂട്ടുക.ഇങ്ങനെ താഴ്ന്ന തസ്തികയിൽ വാങ്ങിയിരുന്ന ശബളത്തോടൊപ്പം ഇൻക്രിമെൻറ് കൂട്ടുന്നതിനെയാണ് നോഷണൽ ഇൻക്രിമെൻറ് കൂട്ടുക എന്നുപറയുന്നത്.ഇങ്ങനെ കൂട്ടികിട്ടുന്ന തുകയുടെ ഉയര്‍ന്ന സ്കെയിലിലെ അടുത്ത സ്റ്റേജ് കാണുക.ഈ സ്റ്റേജായിരിക്കും സ്ഥാനകയറ്റ സ്കെയിലിലെ സ്ഥാനകയറ്റ തീയതിയിലെ ശബളം. തുടര്‍ന്ന് താഴ്ന്ന തസ്തികയിലെ ഇൻക്രിമെൻറ് തീയതിയിൽ ഒരു ശബള പുന നിര്‍ണ്ണയവും ലഭിക്കും.(A refixation of pay will be allowed whenever there is a change of pay in the lower time-scale). ഫലത്തില്‍ ഇവിടെ സ്ഥാനകയറ്റ തീയതിയിലെ പുതിയ ശബളത്തോടൊപ്പം ഒരു ഇൻക്രിമെൻറ് കൂട്ടികിട്ടുന്ന തുകയായിരിക്കും ഈ തീയതിയിലെ ശബളം.

ചുവടെ കൊടുത്തിരിക്കുന്ന ഉദാഹരണം ശ്രദ്ധിക്കുക. ആ കേസിൽ എങ്ങനെയാണ് ശമ്പളം നിർണ്ണയിക്കുന്നതെന്നു നോക്കാം.

ഉദാ: 30700-46900 രൂപ സ്കെയിലിൽ 1.7.2016 ൽ 46900 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിക്കു 20.12.2016.ൽ 36600-79200 രൂപ സ്കെയിലിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നു. ടിയാന്റെ ഉയർന്ന തസ്തികയിലെ ശമ്പളം നിർണ്ണയിക്കുക.(Pay Fixation Statement)

ടൈംബൌണ്ട് ഹയര്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് ഹയ ഗ്രേഡി ഇന്‍ഷ്യ ഫിക്സേഷന്‍ നടത്തുമ്പോ രണ്ട് ഇൻക്രിമെന്റിൽ കൂടുത ലഭിച്ചാ അവർക്ക് താഴ്ന്ന തസ്തികയിലെ ഇൻക്രിമെൻറ് തീയതിയി  റീ ഫിക്സേഷന് അര്‍ഹതയില്ല.ഇത്തരകാര്‍ക്ക് ഗ്രേഡ് ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞേ അടുത്ത ഇൻക്രിമെൻറ് ലഭിക്കുകയുള്ളൂ.ടൈംബൌണ്ട് ഹയര്‍ഗ്രേഡി ഇരിക്കുന്ന ഒരാള്‍ക്ക് അതേ സ്കെയിലോ ഉയര്‍ന്ന സ്കെയിലിയോ റഗുല പ്രൊമോഷ ലഭിച്ചാ റൂൾ 30 അനുസരിച്ചാണ് ശമ്പളം നിർണയിക്കേണ്ടത്. ഇവിടെ പ്രൊമോഷന്‍ തീയതിയി നിലവിൽ വാങ്ങികൊണ്ടിരുന്ന ശബളം തന്നെ പുതിയ സ്കെയിലി ലഭിക്കും.വാര്‍ഷിക ഇൻക്രിമെൻറ് സാധാരണ പോലെ വാങ്ങാം.

ഫീഡര്‍ കാറ്റഗറിയിൽ നിന്നും പ്രൊമോഷ ലഭിക്കുമ്പോ ഫീഡ കാറ്റഗറിലെ സ്കെയിൽ തന്നെയാണ് പ്രൊമോഷ തസ്തികയിലെ സ്കെയിലെങ്കി പ്രൊമോഷ തീയതി വാങ്ങികൊണ്ടിരുന്ന ശബളത്തോടൊപ്പം ഒരു ഇൻക്രിമെൻറ് കൂടി പ്രൊമോഷ തീയതിയി ലഭിക്കും.നിലവിലെ ഇൻക്രിമെൻറ് തീയതിയി തന്നെ അടുത്ത ഇൻക്രിമെൻറ് ലഭിക്കുകയും ചെയ്യും.  

നിലവിൽ ജോലി നോക്കികൊണ്ടിരിക്കുന്ന ഒരാൾക്ക്‌ പി.എസ്.സി.വഴിയോ മറ്റേതെങ്കിലും തരത്തിലോ ഒരു ഉയർന്ന തസ്‌തികയിലേക്കു നിയമനം ലഭിച്ചാൽ റൂൾ 28 A അനുസരിച്ചുള്ള ശമ്പള നിർണയത്തിന് അർഹതയുണ്ട്.എന്നാൽ റൂൾ 31 പ്രകാരമോ  K.S.&S.S.R റൂൾ 9 അനുസരിച്ചോ ഉയർന്ന തസ്തികയിലേക്ക് ഒരിക്കൽ നിയമനം ലഭിച്ച ആൾക്ക് അതേ റൂളുകൾ  പ്രകാരം  ഉയർന്ന തസ്‌തികയിലേക്കു വീണ്ടും  നിയമനം ലഭിച്ചാൽ അപ്പോൾ റൂൾ 28 A അനുസരിച്ചുള്ള ശമ്പള നിർണയത്തിന് അർഹത ഇല്ലാത്തതാണ്.

ദ്വൈവാർഷിക ഇൻക്രിമെന്റ്  വാങ്ങികൊണ്ടിരിക്കെ സ്ഥാനക്കയറ്റം ലഭിച്ചാൽ ഉയർന്ന സ്കെയിലിലെ ശമ്പളം നിർണ്ണയിക്കാൻ താഴ്ന്ന സ്കെയിലിലെ  ദ്വൈവാർഷിക ഇൻക്രിമെന്റ് നിരക്കിൽ നോഷണൽ  ഇൻക്രെമെന്റ് എടുക്കാം. ഒരു സ്കെയിലിലെ ഏറ്റവും ഉയർന്ന ഘട്ടം ശമ്പളമായി വാങ്ങികൊണ്ടിരിക്കുന്ന ഒരാൾക്ക് സ്ഥാനക്കയറ്റമോ പുതിയ നിയമനമോ ലഭിച്ചാൽ താഴ്ന്ന തസ്തികയിലെ ശമ്പളത്തോടുകൂടി ആ സ്കെയിലിലെ അവസാന ഇൻക്രിമെന്റ് തുകയാണ് നോഷണൽ ഇൻക്രിമെന്റായി എടുക്കേണ്ടത്.ഒരു ദിവസം തന്നെ ഒരുമിച്ച് രണ്ടു സ്ഥാനക്കയറ്റങ്ങൾ ലഭിച്ചാൽ സ്ഥാനക്കയറ്റങ്ങൾ ലഭിച്ച രണ്ടു തസ്തികകളിലും റൂൾ 28 A അനുസരിച്ച് ശമ്പളം നിശ്ചയിക്കുകയും പുനർ നിർണ്ണയിക്കുകയും ചെയ്യാം.

77400-115200 മുതലുള്ള സ്കെയിലുകളിലേക്ക് സ്ഥാനകയറ്റം ലഭിക്കുമ്പോള്‍ റൂൾ 28 A  ബാധകമാക്കാൻ കഴിയുകയില്ല.അവർക്ക് ശബളം നിര്‍ണ്ണയിക്കുന്നത് റൂൾ 37(a) അനുസരിച്ചാണ്.റൂൾ 37 (a ) അനുസരിച്ചു ശമ്പളം നിർണയിക്കുമ്പോൾ താഴ്ന്ന സ്കെയിലിൽ വാങ്ങികൊണ്ടിരുന്ന ശമ്പളത്തിന്റെ ഉയർന്ന സ്കെയിലിലെ അടുത്ത ഘട്ടം സ്ഥാനക്കയറ്റ തീയതിയിലെ ശമ്പളമായി നിശ്ചയിക്കും.താഴ്ന്ന സ്കെയിലിലെ ഇൻക്രിമെന്റ് തീയതിയിൽ അതുപോലെ ശമ്പളപുനർ നിർണയവും ലഭിക്കും.ഇവിടെ ശമ്പളം നിശ്ചയിക്കുമ്പോഴും പുനർ നിശ്ചയിക്കുമ്പോഴും നോഷണൽ ഇൻക്രിമെന്റുകൾ കൂട്ടുകയില്ല. നന്ദകുമാർ.സി (www.lsgadministration.com)

No comments:

Post a Comment

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...