Guide to Birth Register Corrections: How to Correct, or change Pet Names, and Nicknames in Birth Register
ചോദ്യം: കുട്ടിയുടെ ജനന രജിസ്റ്ററിൽ വീട്ടിൽ വിളിക്കുന്ന പേരാണ് ചേർത്തിട്ടുള്ളത്. അത് മാറ്റുവാൻ കഴിയുമോ? ഉത്തരം: കഴിയും. മാതാവിന്റെ/ പിതാവിന്റെ/ രക്ഷിതാവിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുന്പായി ഒരു പ്രാവശ്യം കുട്ടിയുടെ വിളിപ്പേര് മാറ്റി പുതിയ പേര് ജനന രജിസ്റ്ററിൽ ചേർക്കാവുന്നതാണ്.. ഇതിനായി പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ K-smart വഴി അപേക്ഷ നല്കണം. കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖ സഹിതം വേണം അപേക്ഷ നല്കുവാൻ. കുട്ടിയുടെ പേര് ഗസറ്റ് വിജ്ഞാപന പ്രകാരം മാറ്റിയിട്ടുണ്ടെങ്കിൽ സ്കൂൾ രേഖ ഇല്ലാതെതന്നെ അതനുസരിച്ച് ജനന രജിസ്റ്ററിൽ പേര് മാറ്റിനല്കും.