ഇരുപത് വർഷത്തിൽ കൂടുതൽ യോഗ്യ സേവനകാലമുള്ള ജീവനക്കാർ സ്വമേധയാ സേവനത്തിൽ നിന്നും വിരമിക്കുമ്പോൾ അവർക്ക് അനുവദിക്കുന്ന പെൻഷനാണ് റിട്ടയറിങ് പെൻഷൻ.ചുവടെ പറയുന്ന നിബന്ധനകൾക്ക് വിധേയമായാണ് റിട്ടയറിങ് പെൻഷൻ അനുവദിക്കുന്നത്.
- ഏതു തീയതി മുതലാണ് വിരമിക്കാൻ ആഗ്രഹിക്കുന്നതെന്നുള്ള വിവരം ആ തീയതിക്ക് മൂന്ന് മാസം മുൻപ് നിയമന അധികാരിയേയോ പെൻഷൻ അനുവദിക്കുന്ന അധികാരിയേയോ രേഖാമൂലം അറിയിക്കണം.
- അറിയിപ്പ് നൽകുന്നതിനുള്ള കാലതാമസത്തിന് തക്കതായ കരണമുണ്ടെന്ന് നിയമന അധികാരിക്ക് ബോധ്യപ്പെടുകയും അതുമൂലം ഭരണപരമായ അസൗകര്യം ഇല്ലെങ്കിലും മൂന്ന് മാസത്തിൽ കുറഞ്ഞ അറിയിപ്പും സ്വീകരിക്കും.
- ലീവ് നോട്ട് ഡ്യൂ വിൽ തുടരുന്ന ജീവനക്കാരൻ റിട്ടയറിങ് പെൻഷന് അപേക്ഷിക്കുകയാണെങ്കിൽ അവധി ആരംഭിച്ച ദിവസം മുതൽ റിട്ടയറിങ് പെൻഷൻ പ്രാബല്യത്തിൽ വരും.അനുവദിച്ചിട്ടുള്ള അവധി ശമ്പളം ഡി.സി.ആർ.ജി.യിൽ നിന്നോ മറ്റോ ഈടാക്കും.
- ഇരുപതു വർഷത്തെ യോഗ്യ സേവന കാലം കണക്കാക്കാൻ യോഗ്യ സേവനകാലം റൗണ്ട് ചെയ്യുകയില്ല.ഇരുപതു വർഷത്തെ യോഗ്യ സേവന കാലം പൂർണമായും ഉണ്ടായിരിക്കണം.
- റിട്ടയറിങ് പെൻഷൻ പ്രാബല്യത്തിൽ വരുന്നത് നിയമന അധികാരിയുടെ അനുവാദം ലഭിച്ചതിനു ശേഷം മാത്രമായിരിക്കും.
- റിമൂവലിനോ ഡിസ്മിസലിനോ കോടതിനടപടികൾക്കോ വിധേയനാകാവുന്ന കുറ്റം ചെയ്തതിനു നടപടി നേരിടുന്ന ആൾക്ക് റിട്ടയറിങ് പെൻഷൻ അനുവദിക്കുകയില്ല.നിയമനാധികാരി ഈ വിവരം ജീവനക്കാരൻ വിരമിക്കുന്നതിനു ഉദ്യേശിച്ച തീയതിക്കുമുൻപ് സർക്കാരിനെ അറിയിക്കണം.
- റിട്ടയറിങ് പെൻഷനിൽ പോകുന്ന ജീവനക്കാർക്ക് 33 വർഷത്തിൽ അധികരിക്കരുതെന്ന നിബന്ധനയിൽ 5 വർഷം വരെ യോഗ്യ സേവന കാലയളവിൽ ഇളവ് ലഭിക്കും.ഇപ്രകാരം ഇളവ് ഉൾപ്പെടെ ലഭിക്കുന്ന യോഗ്യ സേവന കാലയളവ്, പെൻഷനറുടെ അയാൾ സാധാരണ വിരമിക്കുമായിരുന്നെങ്കിൽ ലഭിക്കുമായിരുന്ന യോഗ്യ സേവന കാലയളവിനേക്കാൾ കൂടാനും പാടില്ല.
- റിട്ടയറിങ് പെൻഷനിൽ പോകാനായി ഉദ്യേശിച്ച തീയതിക്കുശേഷം ക്രെഡിറ്റിലുള്ള അവധികൾ പണമാക്കാം.ക്രെഡിറ്റിലുള്ള അവധികൾ (ലീവ് നോട്ട് ഡ്യൂ ഒഴികെ )എടുത്ത് അവധിയിൽ പോകാം.
- സ്വയം ഭരണ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സ്ഥിരമായി നിയമനം ലഭിച്ചതുകാരണമാണ് റിട്ടയറിങ് പെൻഷന് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷ ഈ ചട്ട പ്രകാരം പരിഗണിക്കുകയില്ല.
- കെ.എസ്.ആർ.ഭാഗം ഒന്ന് ചട്ടം 88 പ്രകാരമോ അനുബന്ധം XII A ,XII C എന്നിവ പ്രകാരമോ എടുത്തിട്ടുള്ള ശൂന്യ വേതന അവധിയിൽ തുടരുന്നവർക്കും ഈ പെൻഷന് അപേക്ഷിക്കാവുന്നതാണ്.ഇത്തരക്കാരിൽ ചട്ടം 88 ൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അവധിയിൽ തുടരുന്നതൊഴിച്ചുള്ളവർക്ക് ഖണ്ഡിക 7 ൽ പറഞ്ഞ വെയിറ്റേജ് ലഭിക്കുകയില്ല.
- പാർട്ട് ടൈം കണ്ടിൻജൻറ് ജീവനക്കാർക്കും റിട്ടയറിങ് പെൻഷന് അർഹതയുണ്ട്.
- റിട്ടയറിങ് പെൻഷന് അപേക്ഷിച്ചിട്ടുള്ള ജീവനക്കാരന് 20 വർഷത്തെ യോഗ്യ സേവന കാലം ഉണ്ടെന്ന കാര്യം അക്കൗണ്ടൻറ് ജനറലിനെ കൊണ്ട് പരിശോധിപ്പിക്കണം.
- റിട്ടയറിങ് പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള ജീവനക്കാരൻ റിട്ടയർമെന്റ് തീയതിക്കു മുൻപ് അപേക്ഷിക്കുകയാണെങ്കിൽ,സർക്കാർ അനുമതിയോടെ,റിട്ടയറിങ് പെൻഷനുള്ള അപേക്ഷ പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്.
- കെ.എസ്.ആർ.ഭാഗം ഒന്ന് ചട്ടം 56,56 B എന്നിവയിലാണ് റിട്ടയറിങ് പെൻഷനെ കുറിച്ച് വിവരിക്കുന്നത്.(www.lsgadministration.com)
Sir
ReplyDeletePara 7 പ്രകാരം 20 വർഷം സർവീസ് ഉള്ള ആളിന് QS. 25 ആക്കി പെൻഷൻ calculation ചെയ്യുമോ. വേറെ monitory benefit എന്തെങ്കിലും കിട്ടുമോ.
ചെയ്യും. റിട്ടയർ ചെയ്യുമ്പോഴുള്ള ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ പെൻഷൻ ആനുകൂല്യങ്ങളും കിട്ടും.
Delete25 yrs ഉണ്ടെങ്കിൽ full പെൻഷൻ കിട്ടുമോ
ReplyDeleteകിട്ടും.
DeleteGood
ReplyDelete