തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പെതുതെരഞ്ഞെടുപ്പിനു വേണ്ടിയുള്ള വോട്ടർപട്ടികകളുടെ പുതുക്കൽ അന്തിമ ഘട്ടത്തിൽ ആണല്ലോ? വോട്ടർപട്ടികളുടെ പുതുക്കലിനോടനുബന്ധിച്ച് ലഭിച്ച ആക്ഷേപങ്ങളിലും അവകാശവാദങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ആഫീസർ കൈക്കൊള്ളുന്ന തീരുമാനത്തിനെതിരെ അപ്പീൽ നൽകാവുന്നതാണ്. പഞ്ചായത്തുകളുടെ കാര്യത്തിൽ അതാതു ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പൽ കോർപറേഷനുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട റീജിയണൽ ജോയിൻറ് ഡയറക്ടർ (അർബൻ അഫയേഴ്‌സ്)ക്കുമാണ് അപ്പീൽ നൽകേണ്ടത്. അപ്പീൽ സംബന്ധിച്ച നിബന്ധനകളും നടപടിക്രമങ്ങളും ചുവടെ ചേർക്കുന്നു.
- അപ്പീൽ നൽകേണ്ടത് മെമ്മോറാണ്ടം രൂപത്തിൽ ആയിരിക്കണം.
- അതിൽ അപ്പീൽ വാദി ഒപ്പിട്ടിരിക്കണം.
- അപ്പീലിനോടൊപ്പം ഇലക്ടറൽ രജിസ്‌ട്രേഷൻ ആഫീസറുടെ തീരുമാനത്തിന്റെ പകർപ്പ് ഉള്ളടക്കം ചെയ്യണം.
- അപ്പീൽ ഫീസായി രണ്ടു രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ്,അപ്പീൽ അപേക്ഷയിൽ പതിച്ചിരിക്കണം (അപ്പീൽ ഫീസ് നൽകാവുന്ന മറ്റു രീതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ 4.2.1998 ലെ 597/H/ 98/ സം.തി.ക.നമ്പർ സർക്കുലറിൽ വിശദീകരിച്ചിട്ടുണ്ട്).
- ഇലക്ടറൽ രജിസ്‌ട്രേഷൻ ആഫീസറുടെ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം അപ്പീൽ നൽകിയിരിക്കണം.
- അപ്പീലിൽ തീരുമാനമെടുക്കുന്നതിന് മുൻപ് അപ്പീൽ വാദിക്ക് പറയാനുള്ളത് പറയാൻ ന്യായമായ ഒരവസരം നൽകിയിരിക്കണം.
- അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
- അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനത്തിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കുകയില്ല.
- നിശ്ചിത സമയത്തിനുള്ളിലും രീതിയിലും അല്ലാത്ത അപേക്ഷകൾ ഉടനടി നിരസിക്കും.
- അപ്പീൽ അപേക്ഷയിൽ മൂന്ന് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും.
- അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനത്തിനനുസരിച്ച് വോട്ടർ പട്ടികയിൽ ആവശ്യമായ ഭേദഗതികൾ ഇലക്ടറൽ രജിസ്‌ട്രേഷൻ ആഫീസർ വരുത്തും.നന്ദകുമാർ സി(www.lsgadministration.com).
No comments:
Post a Comment