- അപ്പീൽ നൽകേണ്ടത് മെമ്മോറാണ്ടം രൂപത്തിൽ ആയിരിക്കണം.
- അതിൽ അപ്പീൽ വാദി ഒപ്പിട്ടിരിക്കണം.
- അപ്പീലിനോടൊപ്പം ഇലക്ടറൽ രജിസ്‌ട്രേഷൻ ആഫീസറുടെ തീരുമാനത്തിന്റെ പകർപ്പ് ഉള്ളടക്കം ചെയ്യണം.
- അപ്പീൽ ഫീസായി രണ്ടു രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ്,അപ്പീൽ അപേക്ഷയിൽ പതിച്ചിരിക്കണം (അപ്പീൽ ഫീസ് നൽകാവുന്ന മറ്റു രീതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ 4.2.1998 ലെ 597/H/ 98/ സം.തി.ക.നമ്പർ സർക്കുലറിൽ വിശദീകരിച്ചിട്ടുണ്ട്).
- ഇലക്ടറൽ രജിസ്‌ട്രേഷൻ ആഫീസറുടെ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം അപ്പീൽ നൽകിയിരിക്കണം.
- അപ്പീലിൽ തീരുമാനമെടുക്കുന്നതിന് മുൻപ് അപ്പീൽ വാദിക്ക് പറയാനുള്ളത് പറയാൻ ന്യായമായ ഒരവസരം നൽകിയിരിക്കണം.
- അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
- അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനത്തിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കുകയില്ല.
- നിശ്ചിത സമയത്തിനുള്ളിലും രീതിയിലും അല്ലാത്ത അപേക്ഷകൾ ഉടനടി നിരസിക്കും.
- അപ്പീൽ അപേക്ഷയിൽ മൂന്ന് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും.
- അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനത്തിനനുസരിച്ച് വോട്ടർ പട്ടികയിൽ ആവശ്യമായ ഭേദഗതികൾ ഇലക്ടറൽ രജിസ്‌ട്രേഷൻ ആഫീസർ വരുത്തും.നന്ദകുമാർ സി(www.lsgadministration.com).
Tuesday, 29 September 2020
LSGIs - Revision of Voters List - Appeal against ERO's Decision - Procedures and Conditions
Saturday, 26 September 2020
Retiring Pension (Voluntary Retirement) - Conditions
ഇരുപത് വർഷത്തിൽ കൂടുതൽ യോഗ്യ സേവനകാലമുള്ള ജീവനക്കാർ സ്വമേധയാ സേവനത്തിൽ നിന്നും വിരമിക്കുമ്പോൾ അവർക്ക് അനുവദിക്കുന്ന പെൻഷനാണ് റിട്ടയറിങ് പെൻഷൻ.ചുവടെ പറയുന്ന നിബന്ധനകൾക്ക് വിധേയമായാണ് റിട്ടയറിങ് പെൻഷൻ അനുവദിക്കുന്നത്.
- ഏതു തീയതി മുതലാണ് വിരമിക്കാൻ ആഗ്രഹിക്കുന്നതെന്നുള്ള വിവരം ആ തീയതിക്ക് മൂന്ന് മാസം മുൻപ് നിയമന അധികാരിയേയോ പെൻഷൻ അനുവദിക്കുന്ന അധികാരിയേയോ രേഖാമൂലം അറിയിക്കണം.
- അറിയിപ്പ് നൽകുന്നതിനുള്ള കാലതാമസത്തിന് തക്കതായ കരണമുണ്ടെന്ന് നിയമന അധികാരിക്ക് ബോധ്യപ്പെടുകയും അതുമൂലം ഭരണപരമായ അസൗകര്യം ഇല്ലെങ്കിലും മൂന്ന് മാസത്തിൽ കുറഞ്ഞ അറിയിപ്പും സ്വീകരിക്കും.
- ലീവ് നോട്ട് ഡ്യൂ വിൽ തുടരുന്ന ജീവനക്കാരൻ റിട്ടയറിങ് പെൻഷന് അപേക്ഷിക്കുകയാണെങ്കിൽ അവധി ആരംഭിച്ച ദിവസം മുതൽ റിട്ടയറിങ് പെൻഷൻ പ്രാബല്യത്തിൽ വരും.അനുവദിച്ചിട്ടുള്ള അവധി ശമ്പളം ഡി.സി.ആർ.ജി.യിൽ നിന്നോ മറ്റോ ഈടാക്കും.
- ഇരുപതു വർഷത്തെ യോഗ്യ സേവന കാലം കണക്കാക്കാൻ യോഗ്യ സേവനകാലം റൗണ്ട് ചെയ്യുകയില്ല.ഇരുപതു വർഷത്തെ യോഗ്യ സേവന കാലം പൂർണമായും ഉണ്ടായിരിക്കണം.
- റിട്ടയറിങ് പെൻഷൻ പ്രാബല്യത്തിൽ വരുന്നത് നിയമന അധികാരിയുടെ അനുവാദം ലഭിച്ചതിനു ശേഷം മാത്രമായിരിക്കും.
- റിമൂവലിനോ ഡിസ്മിസലിനോ കോടതിനടപടികൾക്കോ വിധേയനാകാവുന്ന കുറ്റം ചെയ്തതിനു നടപടി നേരിടുന്ന ആൾക്ക് റിട്ടയറിങ് പെൻഷൻ അനുവദിക്കുകയില്ല.നിയമനാധികാരി ഈ വിവരം ജീവനക്കാരൻ വിരമിക്കുന്നതിനു ഉദ്യേശിച്ച തീയതിക്കുമുൻപ് സർക്കാരിനെ അറിയിക്കണം.
- റിട്ടയറിങ് പെൻഷനിൽ പോകുന്ന ജീവനക്കാർക്ക് 33 വർഷത്തിൽ അധികരിക്കരുതെന്ന നിബന്ധനയിൽ 5 വർഷം വരെ യോഗ്യ സേവന കാലയളവിൽ ഇളവ് ലഭിക്കും.ഇപ്രകാരം ഇളവ് ഉൾപ്പെടെ ലഭിക്കുന്ന യോഗ്യ സേവന കാലയളവ്, പെൻഷനറുടെ അയാൾ സാധാരണ വിരമിക്കുമായിരുന്നെങ്കിൽ ലഭിക്കുമായിരുന്ന യോഗ്യ സേവന കാലയളവിനേക്കാൾ കൂടാനും പാടില്ല.
- റിട്ടയറിങ് പെൻഷനിൽ പോകാനായി ഉദ്യേശിച്ച തീയതിക്കുശേഷം ക്രെഡിറ്റിലുള്ള അവധികൾ പണമാക്കാം.ക്രെഡിറ്റിലുള്ള അവധികൾ (ലീവ് നോട്ട് ഡ്യൂ ഒഴികെ )എടുത്ത് അവധിയിൽ പോകാം.
- സ്വയം ഭരണ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സ്ഥിരമായി നിയമനം ലഭിച്ചതുകാരണമാണ് റിട്ടയറിങ് പെൻഷന് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷ ഈ ചട്ട പ്രകാരം പരിഗണിക്കുകയില്ല.
- കെ.എസ്.ആർ.ഭാഗം ഒന്ന് ചട്ടം 88 പ്രകാരമോ അനുബന്ധം XII A ,XII C എന്നിവ പ്രകാരമോ എടുത്തിട്ടുള്ള ശൂന്യ വേതന അവധിയിൽ തുടരുന്നവർക്കും ഈ പെൻഷന് അപേക്ഷിക്കാവുന്നതാണ്.ഇത്തരക്കാരിൽ ചട്ടം 88 ൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അവധിയിൽ തുടരുന്നതൊഴിച്ചുള്ളവർക്ക് ഖണ്ഡിക 7 ൽ പറഞ്ഞ വെയിറ്റേജ് ലഭിക്കുകയില്ല.
- പാർട്ട് ടൈം കണ്ടിൻജൻറ് ജീവനക്കാർക്കും റിട്ടയറിങ് പെൻഷന് അർഹതയുണ്ട്.
- റിട്ടയറിങ് പെൻഷന് അപേക്ഷിച്ചിട്ടുള്ള ജീവനക്കാരന് 20 വർഷത്തെ യോഗ്യ സേവന കാലം ഉണ്ടെന്ന കാര്യം അക്കൗണ്ടൻറ് ജനറലിനെ കൊണ്ട് പരിശോധിപ്പിക്കണം.
- റിട്ടയറിങ് പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള ജീവനക്കാരൻ റിട്ടയർമെന്റ് തീയതിക്കു മുൻപ് അപേക്ഷിക്കുകയാണെങ്കിൽ,സർക്കാർ അനുമതിയോടെ,റിട്ടയറിങ് പെൻഷനുള്ള അപേക്ഷ പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്.
- കെ.എസ്.ആർ.ഭാഗം ഒന്ന് ചട്ടം 56,56 B എന്നിവയിലാണ് റിട്ടയറിങ് പെൻഷനെ കുറിച്ച് വിവരിക്കുന്നത്.(www.lsgadministration.com)
Tuesday, 22 September 2020
Reservation of Constituencies - Selection Process
2020 ലെ സംവരണ വാർഡുകളുടെ നിർണ്ണയം
A) വനിതാ സംവരണം;
a) വാർഡുകളുടെ
എണ്ണം ഇരട്ട സംഖ്യ ആണെങ്കിൽ,
(i) ഇപ്പോഴത്തെ
(2015 ലെ) പുരുഷ വാർഡുകളെല്ലാം തന്നെ
വനിതാ വാർഡുകൾ ആകും.
b) വാർഡുകളുടെ
എണ്ണം ഒറ്റ സംഖ്യ ആണെങ്കിൽ,
(i) ഇപ്പോഴത്തെ
(2015 ലെ) പുരുഷ വാർഡുകളെല്ലാംതന്നെ
വനിതാ വാർഡുകൾ ആകും, ഒപ്പം;
(ii) 2010
ലും 2015 ലും തുടർച്ചയായി വനിതാ വാർഡായിരുന്ന
വാർഡിനെ ഒഴിവാക്കിയിട്ട് 2015 ൽ മാത്രം വനിതാ വാർഡുകൾ ആയിരുന്ന വാർഡുകളിൽ നിന്നും ഒരു വാർഡിനെ
നറുക്കെടുത്ത് വീണ്ടും വനിതാ വാർഡാക്കും.
B) പട്ടികജാതി വനിതാ സംവരണം;
(i) 2020 ലെ വനിതാ സംവരണ വാർഡുകൾ
നിശ്ചയിച്ച ശേഷം അതിൽനിന്നും 2010 ലോ 2015 ലോ പട്ടിക ജാതി സംവരണ വാർഡായിരുന്ന വാർഡുകൾ ഒഴിവാക്കി പട്ടികജാതി വനിതാ വാർഡ്
നറുക്കിട്ട് തീരുമാനിക്കുന്നു.
C) പട്ടികവർഗ്ഗ വനിതാ
സംവരണം;
(i)2020 ലെ വനിതാ സംവരണ വാർഡുകളിൽ നിന്നും 2020 ലെ പട്ടികജാതി വനിതാ വാർഡായി തെരഞ്ഞെടുത്ത വാർഡും 2010 ലോ 2015 ലോ പട്ടിക വർഗ്ഗ സംവരണ വാർഡുകളായിരുന്ന
വാർഡുകളും ഒഴിവാക്കി പട്ടിക വർഗ്ഗ വനിതാ വാർഡ് നറുക്കിട്ട് തീരുമാനിക്കുന്നു.
D) പട്ടികജാതി ജനറൽ(പുരുഷ) സംവരണം;
(i) ജനറൽ (പുരുഷ) വാർഡുകളിൽ നിന്നും 2010 ലോ 2015
ലോ പട്ടിക ജാതി സംവരണ വാർഡായിരുന്ന വാർഡുകൾ ഒഴിവാക്കി
പട്ടികജാതി പുരുഷ വാർഡ് നറുക്കിട്ടു
തീരുമാനിക്കുന്നു.
E) പട്ടിക വർഗ്ഗ ജനറൽ(പുരുഷ) സംവരണം;
(i) ജനറൽ (പുരുഷ) വാർഡുകളിൽ നിന്നും 2020 ലെ പട്ടികജാതി പുരുഷ വാർഡായി തെരഞ്ഞെടുത്ത വാർഡും 2010 ലോ 2015 ലോ പട്ടിക വർഗ്ഗ സംവരണ വാർഡുകളായിരുന്ന വാർഡുകളും ഒഴിവാക്കി പട്ടിക വർഗ്ഗ പുരുഷ വാർഡ് നറുക്കിട്ടു തീരുമാനിക്കുന്നു.
Saturday, 19 September 2020
INVALID PENSION - CONDITIONS
മാരകമായ അസുഖങ്ങൾ,ശാരീരികമോ മാനസികമോ ആയ അവശതകൾ എന്നിവ കാരണം കാര്യക്ഷമമായി ജോലികൾ നിവഹിക്കാൻ കഴിയാത്ത ജീവനക്കാർക്ക് അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ മാരകമായ അസുഖങ്ങൾ,ശാരീരികമോ മാനസികമോ ആയ അവശതകൾ എന്നിവ കാരണം കാര്യക്ഷമമായി ജോലികൾ നിവഹിക്കാൻ ഒരു ജീവനക്കാരന് കഴിയുകയില്ലെന്ന് സർക്കാരോ പെൻഷൻ അനുവദിക്കുന്ന അധികാരിയോ കരുതുന്നുവെങ്കിലോ ആ ജീവനക്കാരന് അനുവദിക്കുന്ന പെൻഷനാണ് ഇൻവാലിഡ് പെൻഷൻ.കെ.എസ്.ആർ.ഭാഗം മൂന്ന് ചട്ടം 42 മുതൽ 54 വരെയാണ് ഇൻവാലിഡ് പെൻഷനെ കുറിച്ച് വിവരിക്കുന്നത്.
ജീവനക്കാരന് ഇൻവാലിഡ് പെൻഷൻ അനുവദിക്കുന്നതിലേക്കായി ഗസറ്റഡ് ഉദോഗസ്ഥന്റെ കാര്യത്തിൽ മെഡിക്കൽ ബോർഡും മറ്റുള്ളവരുടെ കാര്യത്തിൽ സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറും ജീവനക്കാരന്റെ അവശത സാക്ഷ്യപെടുത്തിയിരിക്കണം.നോൺ ഗസറ്റഡ് ജീവനക്കാരുടെ കാര്യത്തിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ജില്ലാ ഓഫീസറുടെയും ഗസറ്റഡ് ജീവനക്കാരുടെ കാര്യത്തിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡയറക്ടറുടെയും മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഇൻവാലിഡ് പെൻഷന് സ്വീകാര്യമാണ്.(സാക്ഷ്യപത്രത്തിന്റെ മാതൃക ചട്ടം 46 (a) യിൽ നൽകിയിട്ടുണ്ട്).ജീവനക്കാരൻ ഇൻവാലിഡ് പെൻഷന് അപേക്ഷിക്കാൻ ഉദ്ദേശിക്കുണ്ടെന്ന ഓഫീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലല്ലാതെ അവശത സംബന്ധിക്കുന്ന സാക്ഷ്യപത്രം മെഡിക്കൽ ഓഫീസർ നൽകാൻ പാടുള്ളതല്ല.മെഡിക്കൽ ഓഫീസർക്ക് നൽകുന്ന കത്തിൽ ജീവനക്കാരന്റെ വയസ്സ് കാണിച്ചിരിക്കേണ്ടതാണ്. വനം വകുപ്പിലെ 55 വയസായിട്ടുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അവരുടെ അവശത സംബന്ധിച്ച സാക്ഷ്യപത്രം ഓഫീസിൽ മേധാവി നൽകിയാൽ മതി.
ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്ന അസുഖമുള്ളയാൾ അതിനു വിസമ്മതിക്കുക വഴി അയാൾക്കു അവശത സാക്ഷ്യപെടുത്തിയാൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുകയില്ല.ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന അസുഖമുള്ളവർക്ക് കേസിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ള പെൻഷൻ തുകയെ അനുവദിക്കൂ.ഇത്തരം കേസുകൾ ശുപാർശ സഹിതം സർക്കാരിന്റെ ഉത്തരവിനായി അയക്കേണ്ടതാണ്.
ഇൻകപ്പാസിറ്റി സർട്ടിഫിക്കറ്റിനായി ചട്ടം 44(a) ലുള്ള സ്റ്റേറ്റ്മെൻറ് അപേക്ഷകൻ മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ പൂരിപ്പിച്ചു നൽകേണ്ടതാണ്.പൂർണമായും നിയന്ത്രണമില്ലാത്ത പെരുമാറ്റത്തിന്റേയോ സ്വഭാവത്തിന്റെയോ ഫലമായിട്ടുള്ള രോഗാവസ്ഥകളിലും പെൻഷൻ അനുവദിക്കുകയില്ല.
ഇൻകപ്പാസിറ്റി സാക്ഷ്യപെടുത്തപ്പെട്ട ജീവനക്കാരനെ,സർക്കാരിലേക്ക് റിപ്പോർട്ടു ചെയ്യാവുന്ന പ്രത്യേക കാരണത്താലല്ലാതെ, സാക്ഷ്യപത്രത്തിലെ തീയതിക്ക് ശേഷം അവധി അനുവദിക്കുകയോ ജോലിയിൽ തുടരാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ല.സർക്കാരിന്റെ അനുമതിയില്ലാതെ സാക്ഷ്യപത്രത്തിലെ തീയതിക്ക് ശേഷമുള്ള ഡ്യൂട്ടി കാലയളവ് പെൻഷന് കണക്കാക്കാനും പാടില്ല. എന്നാൽ ആയാസരഹിതമായ ജോലികൾ ചെയ്യാൻ കഴിയുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ പെൻഷൻ അനുവദിക്കുന്നതുവരെ, സാക്ഷ്യപത്രത്തിലെ തീയതിക്ക് ശേഷമുള്ള കാലയളവ് പെൻഷന് പരിഗണിക്കുകയില്ലെന്ന നിബന്ധനയിൽ,ജോലിയിൽ തുടരാൻ അനുവദിക്കാവുന്നതാണ്.
ആർജിത അവധി ഒഴികെയുള്ള അവധിയിൽ തുടരവേ ഇൻവാലിഡ് പെൻഷൻ അനുവദിക്കപെടുന്ന ജീവനക്കാർക്ക്,ലീവ് തീരുന്നതുവരെ അവധി ശമ്പളവും അലവൻസുകളും കൈപ്പറ്റാം.അവധി തീരുന്ന തീയതി മുതലേ അവർക്ക് പെൻഷൻ അനുവദിക്കൂ.
ഇൻവാലിഡ് പെൻഷനിൽ പോകുന്ന ജീവനക്കാർക്ക് 30 വർഷത്തിൽ അധികരിക്കരുതെന്ന നിബന്ധനയിൽ 5 വർഷം വരെ യോഗ്യസേവന കാലയളവിൽ ഇളവ് ലഭിക്കും.ഇപ്രകാരം ഇളവ് ഉൾപ്പെടെ ലഭിക്കുന്ന യോഗ്യസേവന കാലയളവ്, പെൻഷനറുടെ അയാൾ സാധാരണ വിരമിക്കുമായിരുന്നെങ്കിൽ ലഭിക്കുമായിരുന്ന യോഗ്യസേവന കാലയളവിനേക്കാൾ കൂടാനും പാടില്ല.
പാർട്ട് ടൈം ജീവനക്കാർക്കും ഇൻവാലിഡ് പെൻഷന് അർഹതയുണ്ട്.(www.lsgadministration.com)
Wednesday, 16 September 2020
Refund of Excess Pay and Allowances - Undertaking
ഡെപ്യൂട്ടേഷനിൽ തുടരുന്നതുൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ, അവർ ചട്ടങ്ങൾക്ക് വിരുദ്ധമായി ആനുകൂല്യങ്ങൾ കൈപറ്റിയിട്ടുള്ളതായി തുടർന്നുള്ള പരിശോധനകളിൽ കണ്ടെത്തുകയാണെങ്കിൽ അത് തിരികെ അടച്ചുകൊള്ളാം എന്ന, നിശ്ചിത മാതൃകയിലുള്ള സമ്മതപത്രം (രണ്ടു കോപ്പികൾ) 30.09.2020 നകം ആഫീസ് മേധാവിക്ക് നൽകണമെന്നും വീഴ്ച വരുത്തുന്നവർക്ക് 30.09.2020 നു ശേഷം ഡ്യൂ ആകുന്ന ഇൻക്രിമെന്റുകൾ സമ്മതപത്രം നലകിയ ശേഷം മാത്രം അനുവദിച്ചാൽ മതിയെന്നും സർക്കാർ ഉത്തരവായിട്ടുണ്ട്.(ജി.ഒ.(പി)നം.169/ 2019/fin. തീയതി:13.12.2019, ജി.ഒ.(പി)നം.70/ 2020 /fin. തീയതി:02.06.2020) അടുത്ത ഇൻക്രിമെന്റുകൾ ഡ്യൂ ആകുന്നതിനു മുൻപ് വിരമിക്കുന്ന ജീവനക്കാർക്ക് സമ്മതപത്രം നൽകിയ ശേഷമേ ടെർമിനൽ സറണ്ടർ നൽകാവൂ.ലീവിലോ സസ്‍പെൻഷനിലോ തുടരുന്നവർ തിരികെ ജോലിയിൽ പ്രവേശിച്ച് മൂന്നു മാസത്തിനുള്ളിൽ സമ്മതപത്രം നൽകിയാൽ മതി.നൽകുന്ന സമ്മതപത്രത്തിന്റെ ഒരു കോപ്പി ആഫീസ് മേധാവി സുരക്ഷിതമായി സൂക്ഷിക്കണം അടുത്ത കോപ്പി സേവന പുസ്തകത്തിൽ പതിക്കണം.ഗസറ്റഡ് ജീവനക്കാരുടെ കാര്യത്തിൽ ആ കോപ്പി എ. ജി.ക്ക് അയച്ചുകൊടുക്കണം. (www.lsgadministration.com)
Saturday, 12 September 2020
HALF PAY LEAVE- COMMUTED LEAVE- LEAVE NOT DUE- CONDITIONS
അര്‍ദ്ധ വേതന അവധി(HALF PAY LEAVE)
കെ.എസ്.ആര്‍. ഭാഗം 1 ലെ ചട്ടം 82, 83 എന്നിവയിലാണ് ഹാഫ് പേ ലീവി (അര്‍ദ്ധ വേതന അവധി) നെ കുറിച്ച് പ്രതിപാദിക്കുന്നത്. പൂര്‍ത്തിയാക്കിയ ഒരു വര്‍ഷത്തേക്ക് 20 ദിവസത്തെ ഹാഫ് പേ ലീവിനാണ് അർഹത.ഈ ലീവ് ക്രഡിറ്റില്‍ വരുന്നത് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ്.അതായത് 18.01.2019 ൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരന്റെ അക്കൌണ്ടിൽ 18.01.2020 ൽ മാത്രമേ 20 ഹാഫ് പേ ലീവുകള്‍ വരവ് വയ്ക്കുകയുള്ളൂ. ഒരു വര്‍ഷത്തിൽ കുറഞ്ഞ കാലയളവിലേക്ക് ഹാഫ് പേ ലീവുകളൊന്നും ആര്‍ജ്ജിക്കുന്നില്ല. കെ.എസ്.ആര്‍. ഭാഗം 1 അനുബന്ധം XII A, XII B, XII C എന്നിവയിലുള്ള അവധി മാത്രമേ ഹാഫ് പേ ലീവിനെ ബാധിക്കുകയുള്ളൂ.ഡയസ്‌നോണും ഹാഫ് പേ ലീവിന്‍റെ കണക്കുകൂട്ടലിനെ ബാധിക്കുകയില്ല.
ഒരു സമയം ശേഖരിച്ചു വയ്ക്കാവുന്ന അർദ്ധ വേതന അവധികൾക്കും ഒരു സമയം എടുക്കാവുന്ന അർദ്ധ വേതന അവധികൾക്കും പരിധി നിശ്ചയിച്ചിട്ടില്ല. അക്കൌണ്ടില്‍ ഉണ്ടെങ്കിൽ ഹാഫ് പേ ലീവ് എത്ര വേണമെങ്കിലും എടുക്കാം.
ഡ്യൂട്ടിയിലായിരുന്നെങ്കില്‍ കിട്ടുമായിരുന്ന അടിസ്ഥാന ശബളത്തിന്‍റെ പകുതിയും ആ പകുതി തുകയ്ക്കുള്ള ഡി എ യും ചേര്‍ത്താണ് ചട്ടം 93 പ്രകാരം അര്‍ദ്ധ വേതന അവധി കാലത്തെ ശബളം കണക്കാക്കുന്നത്.ഹില്‍ ട്രാക്റ്റ് അലവന്‍സ്,ഹൌസ് റെന്‍റ് അലവന്‍സ്,സിറ്റി കോംപന്‍സേറ്ററി അലവന്‍സ് എന്നിവയും പോലീസും അതുപോലുള്ള വകുപ്പുകളിലും നൽകുന്ന പ്രത്യേക ബത്തകളും 180 ദിവസത്തേക്ക് ലഭിക്കും.
ഹാഫ് പേ ലീവിന്‍റെ അവധികാല വേതനത്തിൽ ചില വിഭാഗം ജീവനക്കാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.ഇപ്പോഴത്തെ ശബള നിരക്ക് അനുസരിച്ച് 35700 രൂപയിൽ അധികരിക്കാത്ത അടിസ്ഥാന ശബളം വാങ്ങുന്ന ഒരു നോണ്‍ ഗസറ്റഡ് ജീവനക്കാരന് അടിസ്ഥാന ശബളത്തിന്‍റെ പകുതിയും മുഴുവന്‍ അടിസ്ഥാന ശബളത്തിന്‍റെ ഡി എ യും അനുവദിക്കും.ഇങ്ങനെ ലഭിക്കുന്ന തുക ടിയാന്‍ സേവനത്തിൽ തുടര്‍ന്നിരുന്നെങ്കിൽ കിട്ടുമായിരുന്ന തുകയുടെ 65 ശതമാനത്തിൽ കുറയാനും പാടില്ല.
അവധികാല വേതനവും മേല്‍ പറഞ്ഞ ഇളവു പ്രകാരം ലഭിക്കുന്ന അവധികാല വേതനവും തമ്മിലുള്ള വ്യത്യാസം സ്പെഷ്യല്‍ ലീവ് അലവന്‍സ് എന്ന പേരിലാണ് നല്‍കുന്നത്.സസ്പെന്‍ഷനിൽ ഇരിക്കുന്ന ജീവനക്കാരന് ലഭിക്കുന്ന ഉപജീവന ബത്ത മേല്‍ പ്രകാരമുള്ള ഹാഫ് പേ ലീവിന്‍റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നല്‍കുന്നത്. പകരം (ഒഫീഷ്യറ്റിംഗ്) ജീവനക്കാർക്ക് ഹാഫ് പേ ലീവ് അനുവദിക്കുമ്പോൾ അവർ അവധിയിലല്ലായിരുന്നെങ്കിൽ അതേ പോസ്റ്റിൽ തുടരമായിരുന്നു എന്ന സാക്ഷ്യപത്രം, അവധി അനുവദിച്ചു കൊണ്ടുള്ള സേവന പുസ്തകത്തിലെ രേഖപെടുത്തലും ലീവ് സാലറി ബില്ലും സഹിതം,ഓഡിറ്റ് ഓഫീസർക്ക് അയക്കേണ്ടതാണ്
കരാർ ജീവനക്കാരുടെ കാര്യത്തിൽ അവരുടെ കരാർ കാലാവധി ഒരു വർഷം വരെ ആണെങ്കിൽ എടുക്കുന്നതിന് ആർജിത അവധി ഇല്ലെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 15 ദിവസം വരെ അർദ്ധ വേതന അവധി അനുവദിക്കാവുന്നതാണ്.അവരുടെ കരാർ കാലാവധി ഒരു വർഷത്തിൽ കൂടുതലും അഞ്ച് വർഷത്തിൽ കുറവും ആണെങ്കിൽ കാലാവധിക്കുള്ളിൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ രണ്ടു മാസം വരെയും അർദ്ധ വേതന അവധി അനുവദിക്കാവുന്നതാണ്.
പരിവര്‍ത്തിത അവധി(COMMUTED LEAVE)
കെ.എസ്.ആർ. ഭാഗം 1 ചട്ടം 84 ൽ ആണ് കമ്മ്യൂട്ടഡ് ലീവിനെ കുറിച്ച് പ്രതിപാദിക്കുന്നത്.സ്ഥിരം ജീവനകാര്‍ക്കും മൂന്ന് വര്‍ഷത്തിൽ കൂടുതൽ സര്‍വ്വീസുള്ള ജീവനകാര്‍ക്കും,രണ്ട് ഹാഫ് പേ ലീവുകൾ ഒരു ദിവസത്തെ ഫുൾ ലീവായി പരിവര്‍ത്തനപ്പെടുത്തി ആ ദിവസത്തെ മുഴുവന്‍ ശബളത്തോടുകൂടി,കമ്മ്യൂട്ടഡ് ലീവ് അനുവദിക്കാം.ഇത് പ്രത്യേകമായ ഒരു അവധി അല്ല.ഹാഫ് പേ ലീവിന്‍റെ മറ്റൊരു രൂപമാണ്. കമ്മ്യൂറ്റേഡ് ലീവ് എടുക്കുന്നത് ഹാഫ് പേ ലീവ് അക്കൗണ്ടിൽ നിന്നാണ്. ഉദാഹരണമായി ഒരു ജീവനക്കാരന് 40 ദിവസം പൂര്‍ണ്ണ ശബളത്തോടെ അവധിയിൽ തുടരുന്നതിന് അയാൾ 80 ഹാഫ് പേ ലീവുകളെ പരിവർത്തനപ്പെടുത്തി കമ്മ്യൂട്ടേഡ് ലീവുകളായി എടുത്താൽ മതി.
സ്ഥിരം ജീവനക്കാർക്കും മൂന്ന് വർഷമോ
അതിൽകൂടുതലോ സർവീസുള്ള സ്ഥിരമല്ലാത്ത ജീവനക്കാർക്കും മാത്രമേ കമ്മ്യുറ്റഡ് ലീവിന്
അർഹതയുള്ളൂ.അവധിയിലല്ലാതിരുന്നെങ്കിൽ കിട്ടുമായിരുന്ന ശമ്പളവും ബത്തകളും ഈ
അവധികാലത്ത് ലഭിക്കും.എന്നാൽ അവധിക്കാലത്തേക്ക് അർഹത ഇല്ലാത്ത വിശേഷ വേതനമോ വിശേഷ
ബത്തകളോ ഈ അവധിക്കാലത്തു ലഭിക്കുകയില്ല.
മുൻകൂർ അവധി(LEAVE NOT DUE)
ഒരു ജീവനക്കാരന്‍റെ അവധി അക്കൌണ്ടുകളിൽ ആര്‍ജ്ജിത അവധിയോ അര്‍ദ്ധ വേതന അവധിയോ ഇല്ലെങ്കിൽ എടുക്കാവുന്ന അര്‍ദ്ധ വേതന അവധിയാണ് ലീവ് നോട്ട് ഡ്യൂ. കെ.എസ്.ആര്‍. ഭാഗം 1 റൂള്‍ 85 ലാണ് ഈ അവധിയെ കുറിച്ച് പ്രതിപാദിക്കുന്നത്.സ്ഥിരം ജീവനക്കാരന് മാത്രമേ ഈ അവധിയ്ക്ക് അര്‍ഹതയുള്ളൂ.ആര്‍ജ്ജിത അവധിയോ അര്‍ദ്ധ വേതന അവധിയോ അക്കൌണ്ടില്‍ ഇല്ലാത്ത ഒരാള്‍ക്ക് അയാൾ ലീവ് നോട്ട് ഡ്യൂ കഴിഞ്ഞ് തിരിച്ചു വന്ന ശേഷമുള്ള കാലയളവില്‍ ലീവ് നോട്ട് ഡ്യൂവിന് തുല്യമായ എണ്ണം അവധികള്‍ ആര്‍ജ്ജിക്കുന്നതിന് വേണ്ട സേവന കാലയളവ് ഉണ്ടെങ്കില്‍ മാത്രമേ ഈ അവധി അനുവദിക്കുകയുള്ളൂ.ഹാഫ് പേ ലീവ് അക്കൌണ്ടില്‍ അവധി അധികമായി അനുവദിച്ചതായി രേഖപ്പെടുത്തണം.പിന്നീട് അവധി ആര്‍ജ്ജിക്കുമ്പോൾ അത് തട്ടികഴിച്ച് ബാക്കി കണക്കില്‍ രേഖപ്പെടുത്തണം.അര്‍ദ്ധ വേതന അവധി കാലത്ത് ലഭിക്കുന്ന ശബളം ഈ അവധി കാലത്തും ലഭിക്കും.ജീവനക്കാരന്‍റെ സര്‍വ്വീസ് കാലയളവിൽ മൊത്തമായി 360 ലീവ് നോട്ട് ഡ്യൂ മാത്രമേ എടുക്കാന്‍ കഴിയുകയുള്ളൂ.തുടര്‍ച്ചയായി 90 ദിവസത്തിൽ കൂടുതൽ ലീവ് നോട്ട് ഡ്യൂ അനുവദിക്കുകയില്ല.എന്നാല്‍ മെഡിക്കൽ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ 180 ദിവസം വരെ ലീവ് നോട്ട് ഡ്യൂ അനുവദിക്കും. പെന്‍ഷന് മുന്നോടിയായി ഈ ലീവ് അനുവദിക്കുകയില്ല.അവധിക്കുശേഷം തിരികെ സേവനത്തില്‍ പ്രവേശിക്കുമെന്നും അതുകഴിഞ്ഞുള്ള സേവന കാലയളവ് മുന്‍കൂറായി എടുത്ത അവധി ആര്‍ജ്ജിക്കുന്നതിന് പര്യാപ്തമാണെന്ന് ആഫീസ് മേധാവിക്ക് ബോദ്ധ്യപ്പെട്ടാല്‍ മാത്രമേ ഈ അവധി അനുവദിക്കുകയുള്ളൂ.അവധിയിലുള്ള ഉദ്യോഗസ്ഥന്റെ ഇഷ്ടാനുസരണമല്ലാതെ,അയാൾ വോളണ്ടറി റിട്ടയർമെന്റിന് അപേക്ഷിച്ചിട്ടുള്ള സംഗതിയിലൊഴികെ,അനുവദിച്ച ലീവ് നോട്ട് ഡ്യൂ റദ്ദു ചെയ്യാൻ പാടില്ല.NANDA KUMAR C(www.lsgadministration.com)
Tuesday, 8 September 2020
EARNED LEAVE SURRENDER - EARNED LEAVE TERMINAL SURRENDER - CONDITIONS
ആര്‍ജ്ജിത അവധികള്‍ക്കുള്ള പ്രത്യേകത,നമുക്ക് നമ്മുടെ അവധി അക്കൌണ്ടിലെ ആര്‍ജ്ജിത അവധികളിൽ ഒരു നിശ്ചിത എണ്ണം ആര്‍ജ്ജിത അവധികൾ നല്‍കി പകരം പണം വാങ്ങാം എന്നുള്ളതാണ്. ഇതിനെയാണ് ആര്‍ജ്ജിത അവധി സറണ്ടര്‍ എന്നു പറയുന്നത്.
പാര്‍ട്ട്ടൈം ഉള്‍പ്പടെ ഒരു ജീവനകാരന് ഒരു സാമ്പത്തിക വര്‍ഷം ഒരു തവണ മാത്രം എന്ന നിബന്ധനയില്‍ 30 ആര്‍ജ്ജിത അവധികൾ വരെ സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റാം. വിരമിക്കുമ്പോള്‍ ബാക്കിയുള്ള അവധികളില്‍ പാര്‍ട്ട്ടൈംകാര്‍ക്ക് 120 ഉം റഗുലർ ജീവനകാര്‍ക്ക് 300 ഉം ആർജിത അവധികൾ ഒന്നിച്ച് വില്‍പ്പന നടത്താം. ടെർമിനൽ സറണ്ടർ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ആര്‍ജ്ജിത അവധി എടുത്താൽ കിട്ടുമായിരുന്ന എച്ച് ആര്‍ എ, സി സി എ എന്നിവയും ടെര്‍മിനൽ സറണ്ടറിനോടൊപ്പം ലഭിക്കും.
ഒരിക്കൽ അനുവദിച്ച ആര്‍ജ്ജിത അവധി സറണ്ടർ റദ്ദാക്കാന്‍ കഴിയില്ല. അങ്ങനെ കുറച്ച ആര്‍ജ്ജിത അവധികൾ തിരികെ അക്കൌണ്ടിൽ വരവുവയ്ക്കാനും കഴിയില്ല.
സറണ്ടറിന് തുക അനുവദിക്കുന്നത് എല്ലാ മാസങ്ങളിലും 30 ദിവസം ഉണ്ട് എന്ന കണക്കിലാണ്. സറണ്ടര്‍ ചെയ്ത മാസത്തെ ശബളത്തെ 30 ദിവസം കൊണ്ട് ഹരിച്ച് സറണ്ടര്‍ ചെയ്യുന്ന അവധികളുടെ എണ്ണം കൊണ്ട് ഗുണിച്ചാണ് സറണ്ടര്‍ തുക അനുവദിക്കുന്നത്.
സറണ്ടർ ചെയ്യുന്ന വിവരം സര്‍വ്വീസ് പുസ്തകത്തിൽ എഴുതണം. സര്‍വ്വീസ് പുസ്തകത്തിലെ ലീവ് അക്കൌണ്ടിലും ഈ വിവരം എഴുതേണ്ടതുണ്ട്.
ഒരു വര്‍ഷത്തിൽ കുറവ് സര്‍വ്വീസുകൾ ഉള്ള റഗുലർ ജീവനക്കാർക്കും ആര്‍ജ്ജിത അവധി സറണ്ടർ ചെയ്യാം.എന്നാല്‍ സസ്പെന്‍ഷനിലോ കെ.എസ്.ആർ ഭാഗം I അപെന്‍റിക്സ് 12 A, 12 C എന്നിവയിലെ ശബളമില്ലാത്ത അവധിയിലോ തുടരുന്ന ജീവനക്കാർക്ക് സറണ്ടർ അനുവദിക്കുകയില്ല.
ഗവൺമെൻറ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജീവനക്കാർക്ക് ആർജിത അവധി വേതനം,ആർജിത അവധി സറണ്ടർ,ടെർമിനൽ സറണ്ടർ എന്നിവക്ക് എച്ച്.ആർ.എ. ലഭിക്കുകയില്ല.
ജീവനക്കാരൻ മരിക്കുകയോ വിരമിക്കുകയോ ചെയ്താൽ ലീവ് സാങ്‌ഷനിങ് അധികാരി സ്വമേധയാ തന്നെ ടെർമിനൽ സറണ്ടർ അനുവദിച്ചു നൽകേണ്ടതാണ്.അപേക്ഷക്കായി കാത്തുനിൽക്കാൻ പാടില്ല.
സസ്പെൻഷനിലുള്ള ഒരു ജീവനക്കാരൻ സസ്പെൻഷനിലിരുന്നു തന്നെ റിട്ടയർ ചെയ്യുകയാണെങ്കിൽ അയാൾക്കെതിരെയുള്ള അച്ചടക്ക നടപടികൾ തീർപ്പാവുന്നതിനു മുൻപ് ടെർമിനൽ സറണ്ടർ അനുവദിക്കാൻ പാടില്ല. എന്നാൽ ഇയാൾ സസ്പെൻഷനിൽ ഇരിക്കെയോ സസ്പെൻഷനിൽ ഇരിക്കവേ വിരമിച്ച ശേഷം അച്ചടക്ക നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് മരിക്കുകയോ ചെയ്താൽ ലീവ് സാങ്‌ഷനിങ് അധികാരി സ്വമേധയാ തന്നെ ടെർമിനൽ സറണ്ടർ അനുവദിച്ചു നൽകേണ്ടതാണ്.
പഞ്ചായത്തിലെ ഫുൾ ടൈം കണ്ടിജൻസി ജീവനക്കാർക്ക്, അവരെ റഗുലർ എസ്റ്റാബ്ലിഷ്‌മെന്റിൽ പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ, പതിനഞ്ച് ദിവസത്തിന് ഒന്ന് എന്ന തോതിൽ ആർജിത അവധിക്ക് അർഹതയുള്ളതായിട്ടാണ് നിലവിലെ ഉത്തരവ്. മറിച്ചുള്ള ഉത്തരവുകൾ ശ്രദ്ധയിൽപെട്ടിട്ടില്ല. അവർക്ക് വിരമിക്കുമ്പോൾ ക്രെഡിറ്റിലുള്ള അവധികൾ മുഴുവൻ സറണ്ടർ ചെയ്യുകയും ചെയ്യാം
കരാർ ജീവനക്കാരുടെയും എംപ്ലോയ്‌മെന്റ് വഴി
താൽകാലികമായി നിയമനം ലഭിച്ചവരുടേയും കാര്യത്തിൽ അവർ കാലാവധി കഴിഞ്ഞു പോയപ്പോൾ
ക്രെഡിറ്റിൽ ഉണ്ടായിരുന്ന ആർജ്ജിത അവധികൾ ഒരു സാമ്പത്തിക വർഷത്തിൽ സറണ്ടർ
ചെയ്തിട്ടുണ്ടങ്കിലും അതേ സാമ്പത്തിക വർഷം തന്നെ വീണ്ടും നിയമനം ലഭിക്കുകയും ആ നിയമനം ആ
സാമ്പത്തിക വർഷം തന്നെ അവസാനിക്കുകയും ചെയ്യുകയാണെങ്കിൽ രണ്ടാമത്തെ സ്പെല്ലിൽ
ആർജിച്ച അവധികൾ അതേ സാമ്പത്തിക വർഷം തന്നെ വീണ്ടും സറണ്ടർ ചെയ്യാം. NANDA KUMAR C (www.lsgadministration.com)
Saturday, 5 September 2020
EARNED LEAVE - CONDITIONS
കെ.എസ്.ആർ. ഭാഗം I ലെ ചട്ടം 78 മുതല്‍ 81 എ വരെയുള്ള ഭാഗത്താണ് ആര്‍ജ്ജിത അവധിയുടെ വ്യവസ്ഥകൾ പ്രധാനമായും വിശദീകരിക്കുന്നത്.
2)ഡ്യൂട്ടി നോക്കിയിരുന്ന കാലയളവിന്‍റെ അടിസ്ഥാനത്തിൽ ഒരു ജീവനക്കാരന്‍ സമ്പാദിക്കുന്ന അവധിയെയാണ് Earned Leave അഥവാ ആര്‍ജ്ജിത അവധി എന്നുപറയുന്നത്. സ്ഥിരം ജീവനക്കാര്‍ക്ക് 1/11 എന്ന നിരക്കിലും സ്ഥിരം വിഭാഗത്തിൽ പെടാത്തവർക്ക് ആദ്യവര്‍ഷം 1/22 എന്ന നിരക്കിലുമാണ് ആര്‍ജ്ജിത അവധിക്ക് അര്‍ഹതയുള്ളത്. സ്ഥിരം അല്ലാത്ത ജീവനകാര്‍ക്ക് പിന്നീടുള്ള വര്‍ഷങ്ങളിൽ 1/11 എന്ന നിരക്കിൽ അവധിക്ക് അര്‍ഹതയുണ്ട്. മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്താൽ,ഏതാണോ ആദ്യം വരുന്നത് അപ്പോൾ, ആദ്യവർഷത്തെ 1/22 എന്ന നിരക്കിലുള്ള ആർജിത അവധി 1/11 എന്ന നിരക്കിൽ റീകാസ്റ് ചെയ്ത് നൽകും.
3)ജോലി നോക്കിയിരുന്ന കാലയളവ് അനുസരിച്ചാണ് ആര്‍ജ്ജിത അവധി അനുവദിക്കുന്നത്.ജോലി നോക്കിയ കാലയളവ് അഥവാ ഡ്യൂട്ടി എന്നതിൽ ആകസ്മിക അവധി,അംഗീകൃത ഒഴിവു ദിവസങ്ങള്‍,പ്രവേശന കാലം എന്നിവ ഉള്‍പ്പെടും.എന്നാല്‍ ആകസ്മിക അവധി ഒഴികെയുള്ള എല്ലാ അവധികളും, പ്രസവ അവധി, ഡയസ്നോണ്‍, സ്പെഷ്യൽ കാഷ്വൽ ലീവ് എന്നിവയും ഡ്യൂട്ടി എന്നതിൽ നിന്ന് ഒഴിവാക്കപ്പെടും. ആര്‍ജ്ജിത അവധി കണക്കാക്കുന്നതിന് ആദ്യം ആര്‍ജ്ജിത അവധി കണക്കാക്കേണ്ട കാലയളവിലെ ദിവസങ്ങളുടെ എണ്ണം കണക്കാക്കുക.അതില്‍ നിന്ന് നേരത്തെ ഒഴിവാക്കപ്പെടുമെന്ന് സൂചിപ്പിച്ച ഹാജരില്ലായ്മകളുടെ ദിവസം കുറയ്ക്കുക. ബാക്കി കിട്ടുന്ന ഡ്യൂട്ടി ദിവസങ്ങളെ സ്ഥിരം ജീവനക്കാരുടെ കാര്യത്തിൽ 11 കൊണ്ടും സ്ഥിരമല്ലാത്ത ജീവനക്കാരുടെ കാര്യത്തില്‍ ആദ്യവര്‍ഷം 22 കൊണ്ടും ഹരിക്കുക. ഇപ്രകാരം കിട്ടുന്ന ഹരണഫലത്തെയാണ് ആര്‍ജ്ജിത അവധി എന്നുപറയുന്നത്. ആര്‍ജ്ജിത അവധി അക്കൌണ്ട് മിശ്രഭിന്ന രൂപത്തിലാണ് സേവന പുസ്തകത്തിലെ അവധി കണക്കുകളില്‍ എഴുതുന്നത്. ഉദാഹരണമായി 365 ദിവസത്തെ ഡ്യൂട്ടിയുള്ള ഒരു സ്ഥിരം ജീവനക്കാരന്‍റെ ആര്‍ജ്ജിത അവധി കണക്കാന്‍ 365 ദിവസത്തെ 11 കൊണ്ട് ഭാഗിക്കും.അങ്ങനെ ഭാഗിക്കുമ്പോള്‍ ഹരണഫലം 33 ഉം ബാലന്‍സ് 2 ഉം കിട്ടും. അവധി കണക്കാക്കി മിശ്രഭിന്ന രൂപത്തിൽ എഴുതുമ്പോള്‍ 33 ഉം 2/11 ലഭിക്കും. 365 ദിവസത്തെ ഡ്യൂട്ടിയുള്ള സ്ഥിരം അല്ലാത്ത ജീവനക്കാരുടെ ആര്‍ജ്ജിത അവധി എന്ന് പറയുന്നത് 16 ഉം 13/22 ആയിരിക്കും.
4)ആര്‍ജ്ജിത അവധി കണക്ക് എഴുതുമ്പോൾ സേവന പുസ്തകത്തില്‍ പെന്‍സില്‍കൊണ്ട് ആവശ്യമായ വിഡ്ത്തിൽ ഒരു റോ വരച്ചിട്ട് എഴുതുന്നത് അനാവശ്യമായി സ്പെയ്സ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. അതുപോലെ മറ്റൊരു പേപ്പറില്‍ എഴുതി കണക്കുകൾ എല്ലാം ശരിയാണെന്ന് ഉറപ്പാക്കിയിട്ടേ അവധി കണക്കുകള്‍ സേവന പുസ്തകത്തിൽ രേഖപ്പെടുത്താവൂ. സേവന പുസ്തകത്തിലെ അനാവശ്യ വെട്ടിതിരുത്തലുകൾ അതുവഴി ഒഴിവാക്കാം. സ്ഥിരം വിഭാഗത്തില്‍ പെടാത്തവരുടെ സേവനം മൂന്ന് വര്‍ഷം കഴിഞ്ഞാൽ അവരുടെ ആദ്യത്തെ വര്‍ഷത്തെ 1/22 എന്ന നിരക്കിലുള്ള അവധി കണക്ക് 1/ 11 എന്ന നിരക്കില്‍ റീ കാസ്റ്റ് ചെയ്ത് എഴുതാം. ഒരാളുടെ ആര്‍ജ്ജിത അവധി കണക്കിൽ പരമാവധി എഴുതാവുന്ന ആര്‍ജ്ജിത അവധികളുടെ എണ്ണം 300 ആണ്. 300 ൽ കൂടുതൽ അവധി ഒരു സമയം ഒരു വ്യക്തിക്ക് സമ്പാദിക്കാൻ കഴിയില്ല. ഒരു വ്യക്തിക്ക് ആവശ്യമായ അവധി അക്കൊണ്ടില്‍ ഉണ്ടെങ്കിൽ 180 ദിവസം വരെ തുടര്‍ച്ചയായി ആര്‍ജ്ജിത അവധി എടുക്കാം. വിരമിക്കുന്നതിന് മുന്നോടിയായി 300 അവധി വരെ എടുക്കാം.
5) പാര്‍ട്ട്ടൈംകാര്‍ക്ക് ഒരു വര്‍ഷം 15 എന്ന പരിധിക്ക് വിധേയമായി 22 ദിവസത്തെക്ക് 1 എന്ന നിരക്കിലാണ് ആര്‍ജ്ജിത അവധി കണക്കാക്കുന്നത്. പാര്‍ട്ട്ടൈം ജീവനക്കാരുടെ ആര്‍ജ്ജിത അവധി അവരുടെ സേവനം ഓരോ വര്‍ഷവും പൂര്‍ത്തിയാകുമ്പോഴാണ് അവധി കണക്കുകളിൽ എഴുതുന്നത്. അക്കൌണ്ടില്‍ അവര്‍ക്ക് അവധി ഉണ്ടെങ്കിൽ തുടര്‍ച്ചയായി 120 ദിവസം ആര്‍ജ്ജിത അവധി എടുക്കാം. പാര്‍ട്ട്ടൈംകാര്‍ക്ക് റിട്ടയര്‍മെന്‍റിന് മുന്നോടിയായി 120 ആര്‍ജ്ജിത അവധികൾ എടുക്കാം. പാര്‍ട്ട്ടൈം ജീവനകാര്‍ക്ക് റഗൂലർ സര്‍വ്വീസിൽ ജോലി ലഭിച്ചാൽ പഴയ പാര്‍ട്ട്ടൈം സര്‍വ്വീസിൽ ബാക്കി ഉണ്ടായിരുന്ന ആര്‍ജ്ജിത അവധികൾ പുതിയ സര്‍വ്വീസിലേക്ക് അതുപോലെ ക്വാരി ഓവർ ചെയ്യാം.
6)ഒഴിവുകാലത്തിന് അവകാശമുള്ള വകുപ്പുകളിലെ ജീവനക്കാർക്ക് ആർജിത അവധിക്ക് അർഹതയില്ല എന്നാൽ അവർ ഒഴിവുകാലത്ത് കൃത്യനിവാഹണത്തിൽ ഏർപ്പെട്ടാൽ ആ ദിവസങ്ങൾ ആർജിത അവധിക്കായി പരിഗണിക്കും. ഒഴിവുകാലത്ത് ജോലിയിൽ ഏർപ്പെട്ട ദിവസങ്ങളുടെ എണ്ണത്തെ മുപ്പതു കൊണ്ട് ഗുണിച്ചശേഷം ഒഴിവുകാലത്തെ ആകെ ദിവസങ്ങൾ കൊണ്ട് ഹരിച്ചാൽ ഒഴിവുകാല ജീവനക്കാരുടെ ആർജിത അവധി കിട്ടും.
7)ആർജിത അവധി നിരക്കിൽ മാറ്റം വരുമ്പോഴും ഒഴിവുകാല വകുപ്പിലെ ജീവനക്കാർക്ക് ഒഴിവുകാല ജോലിക്ക് ആർജിത അവധി കണക്കാക്കുമ്പോഴും ആർജിത അവധി കണക്കിനെ തൊട്ടടുത്ത സംഖ്യയിലേക്കു ക്രമപ്പെടുത്താം.
8)കുറഞ്ഞ കാലത്തേക്ക് വിദേശത്തു പോകുന്നത്തിനുള്ള അവധി അനുസരിച്ച് മൂന്നു മാസത്തിൽ കൂടാത്ത കാലത്തേക്ക് വിദേശത്തുള്ള ഇണയോടൊപ്പം ചേരുന്നതിനു എടുത്തിട്ടുള്ള ആർജിത അവധിയുടെ കാര്യത്തിൽ ഒഴികെ, ആർജിത അവധികൾ മറ്റൊരവധിയായി പരിവർത്തനം ചെയ്യാൻ കഴിയുകയില്ല.
9)എംപ്ലോയ്മെന്‍റ് ജീവനകാര്‍ക്കും അനുവദിക്കപ്പെട്ട റഗുലർ തസ്തികയിൽ ഹോണറേറിയം വ്യവസ്‌ഥയിൽ ജോലി നോക്കുന്നവർക്കും കരാറുകാര്‍ക്കും 11 ദിവസത്തെ ഡ്യൂട്ടിയ്ക്ക് ഒന്ന് എന്ന നിരക്കിൽ ഒരു വര്‍ഷം 15 ആര്‍ജ്ജിത അവധികൾക്ക് അര്‍ഹതയുണ്ട്. ഒരു വർഷത്തിന് മുകളിൽ അഞ്ചു വർഷം വരെ കരാർ കാലയളവുള്ള കരാറുകാര്‍ക്കും 11 ദിവസത്തെ ഡ്യൂട്ടിയ്ക്ക് ഒന്ന് എന്ന നിരക്കിൽ ഒരു വര്‍ഷം 15 ആര്‍ജ്ജിത അവധികൾക്ക് അര്‍ഹതയുണ്ട്. ഇവർക്ക് രണ്ടു മാസത്തെ ആർജ്ജിത അവധി സ്വരൂപിക്കാം. കരാർ വ്യവസ്‌ഥയിൽ തുടരുന്ന പോസ്റ്റിലോ, മറ്റേതെങ്കിലും പോസ്റ്റിലോ ഇടവേളയില്ലാതെ പുതിയ കരാർ ജോലിയിൽ ഏർപ്പെടുന്നവർക്ക് അവരുടെ പഴയ കരാർ കാലയളവിൽ ബാക്കി ഉണ്ടായിരുന്ന ആർജിത അവധി കാരി ഓവർ ചെയ്യാം.പക്ഷെ ഒരു വർഷത്തെ കരാറുകാർക്ക് വർഷത്തിൽ 15 ൽ കൂടുതൽ ആർജിത അവധിക്ക് അർഹതയില്ലാത്തതിനാൽ ഇങ്ങനെ കാരി ഓവർ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം ഒരു വർഷത്തെ കരാറുകാർക്ക് ലഭിക്കുകയില്ല.NandakumarC (www.lsgadministration.com)
PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE
ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...