ആര്‍ജ്ജിത അവധികള്‍ക്കുള്ള പ്രത്യേകത,നമുക്ക് നമ്മുടെ അവധി അക്കൌണ്ടിലെ ആര്‍ജ്ജിത അവധികളിൽ ഒരു നിശ്ചിത എണ്ണം ആര്‍ജ്ജിത അവധികൾ നല്‍കി പകരം പണം വാങ്ങാം എന്നുള്ളതാണ്. ഇതിനെയാണ് ആര്‍ജ്ജിത അവധി സറണ്ടര്‍ എന്നു പറയുന്നത്.
പാര്‍ട്ട്ടൈം ഉള്‍പ്പടെ ഒരു ജീവനകാരന് ഒരു സാമ്പത്തിക വര്‍ഷം ഒരു തവണ മാത്രം എന്ന നിബന്ധനയില്‍ 30 ആര്‍ജ്ജിത അവധികൾ വരെ സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റാം. വിരമിക്കുമ്പോള്‍ ബാക്കിയുള്ള അവധികളില്‍ പാര്‍ട്ട്ടൈംകാര്‍ക്ക് 120 ഉം റഗുലർ ജീവനകാര്‍ക്ക് 300 ഉം ആർജിത അവധികൾ ഒന്നിച്ച് വില്‍പ്പന നടത്താം. ടെർമിനൽ സറണ്ടർ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ആര്‍ജ്ജിത അവധി എടുത്താൽ കിട്ടുമായിരുന്ന എച്ച് ആര്‍ എ, സി സി എ എന്നിവയും ടെര്‍മിനൽ സറണ്ടറിനോടൊപ്പം ലഭിക്കും.
ഒരിക്കൽ അനുവദിച്ച ആര്‍ജ്ജിത അവധി സറണ്ടർ റദ്ദാക്കാന്‍ കഴിയില്ല. അങ്ങനെ കുറച്ച ആര്‍ജ്ജിത അവധികൾ തിരികെ അക്കൌണ്ടിൽ വരവുവയ്ക്കാനും കഴിയില്ല.
സറണ്ടറിന് തുക അനുവദിക്കുന്നത് എല്ലാ മാസങ്ങളിലും 30 ദിവസം ഉണ്ട് എന്ന കണക്കിലാണ്. സറണ്ടര്‍ ചെയ്ത മാസത്തെ ശബളത്തെ 30 ദിവസം കൊണ്ട് ഹരിച്ച് സറണ്ടര്‍ ചെയ്യുന്ന അവധികളുടെ എണ്ണം കൊണ്ട് ഗുണിച്ചാണ് സറണ്ടര്‍ തുക അനുവദിക്കുന്നത്.
സറണ്ടർ ചെയ്യുന്ന വിവരം സര്‍വ്വീസ് പുസ്തകത്തിൽ എഴുതണം. സര്‍വ്വീസ് പുസ്തകത്തിലെ ലീവ് അക്കൌണ്ടിലും ഈ വിവരം എഴുതേണ്ടതുണ്ട്.
ഒരു വര്‍ഷത്തിൽ കുറവ് സര്‍വ്വീസുകൾ ഉള്ള റഗുലർ ജീവനക്കാർക്കും ആര്‍ജ്ജിത അവധി സറണ്ടർ ചെയ്യാം.എന്നാല്‍ സസ്പെന്‍ഷനിലോ കെ.എസ്.ആർ ഭാഗം I അപെന്‍റിക്സ് 12 A, 12 C എന്നിവയിലെ ശബളമില്ലാത്ത അവധിയിലോ തുടരുന്ന ജീവനക്കാർക്ക് സറണ്ടർ അനുവദിക്കുകയില്ല.
ഗവൺമെൻറ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജീവനക്കാർക്ക് ആർജിത അവധി വേതനം,ആർജിത അവധി സറണ്ടർ,ടെർമിനൽ സറണ്ടർ എന്നിവക്ക് എച്ച്.ആർ.എ. ലഭിക്കുകയില്ല.
ജീവനക്കാരൻ മരിക്കുകയോ വിരമിക്കുകയോ ചെയ്താൽ ലീവ് സാങ്‌ഷനിങ് അധികാരി സ്വമേധയാ തന്നെ ടെർമിനൽ സറണ്ടർ അനുവദിച്ചു നൽകേണ്ടതാണ്.അപേക്ഷക്കായി കാത്തുനിൽക്കാൻ പാടില്ല.
സസ്പെൻഷനിലുള്ള ഒരു ജീവനക്കാരൻ സസ്പെൻഷനിലിരുന്നു തന്നെ റിട്ടയർ ചെയ്യുകയാണെങ്കിൽ അയാൾക്കെതിരെയുള്ള അച്ചടക്ക നടപടികൾ തീർപ്പാവുന്നതിനു മുൻപ് ടെർമിനൽ സറണ്ടർ അനുവദിക്കാൻ പാടില്ല. എന്നാൽ ഇയാൾ സസ്പെൻഷനിൽ ഇരിക്കെയോ സസ്പെൻഷനിൽ ഇരിക്കവേ വിരമിച്ച ശേഷം അച്ചടക്ക നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് മരിക്കുകയോ ചെയ്താൽ ലീവ് സാങ്‌ഷനിങ് അധികാരി സ്വമേധയാ തന്നെ ടെർമിനൽ സറണ്ടർ അനുവദിച്ചു നൽകേണ്ടതാണ്.
പഞ്ചായത്തിലെ ഫുൾ ടൈം കണ്ടിജൻസി ജീവനക്കാർക്ക്, അവരെ റഗുലർ എസ്റ്റാബ്ലിഷ്‌മെന്റിൽ പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ, പതിനഞ്ച് ദിവസത്തിന് ഒന്ന് എന്ന തോതിൽ ആർജിത അവധിക്ക് അർഹതയുള്ളതായിട്ടാണ് നിലവിലെ ഉത്തരവ്. മറിച്ചുള്ള ഉത്തരവുകൾ ശ്രദ്ധയിൽപെട്ടിട്ടില്ല. അവർക്ക് വിരമിക്കുമ്പോൾ ക്രെഡിറ്റിലുള്ള അവധികൾ മുഴുവൻ സറണ്ടർ ചെയ്യുകയും ചെയ്യാം
കരാർ ജീവനക്കാരുടെയും എംപ്ലോയ്‌മെന്റ് വഴി
താൽകാലികമായി നിയമനം ലഭിച്ചവരുടേയും കാര്യത്തിൽ അവർ കാലാവധി കഴിഞ്ഞു പോയപ്പോൾ
ക്രെഡിറ്റിൽ ഉണ്ടായിരുന്ന ആർജ്ജിത അവധികൾ ഒരു സാമ്പത്തിക വർഷത്തിൽ സറണ്ടർ
ചെയ്തിട്ടുണ്ടങ്കിലും അതേ സാമ്പത്തിക വർഷം തന്നെ വീണ്ടും നിയമനം ലഭിക്കുകയും ആ നിയമനം ആ
സാമ്പത്തിക വർഷം തന്നെ അവസാനിക്കുകയും ചെയ്യുകയാണെങ്കിൽ രണ്ടാമത്തെ സ്പെല്ലിൽ
ആർജിച്ച അവധികൾ അതേ സാമ്പത്തിക വർഷം തന്നെ വീണ്ടും സറണ്ടർ ചെയ്യാം. NANDA KUMAR C (www.lsgadministration.com)
No comments:
Post a Comment