Tuesday, 25 August 2020

Pension-PRISM-How to Download PPO,GPO,CPO

    സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ അപേക്ഷകൾ ഇപ്പോൾ ഓൺലൈൻ ആയി PRISM-(Pensioners Information System) എന്ന സോഫ്ട്‍വെയറിൽ  പരിശോധിച്ചാണ് തീർപ്പാക്കുന്നത്.പെൻഷൻ അപേക്ഷകൾ തീർപ്പാക്കുന്നതിനുസരിച്ച് പെൻഷനറുടെ മൊബൈലിലേക്ക് ഇത് സംബന്ധിച്ച് സന്ദേശം ലഭിക്കും.തുടർന്ന്:-

1) സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ കയറി Create/Forgot  Password ക്ലിക് ചെയ്യുക.

2)ലഭിക്കുന്ന സ്‌ക്രീനിൽ PPO നമ്പർ,ഇമെയിൽ,മൊബൈൽ നമ്പർ എന്നിവ കൊടുത്ത് submit ചെയ്യുക.

3)നിങ്ങളുടെ മൊബൈലിൽ ഒരു പാസ്സ്‌വേർഡ് ലഭിക്കും.

4)വീണ്ടും  ലിങ്കിൽ പ്രവേശിച്ച് PPO നമ്പറും ലഭിച്ച പാസ്സ്‌വേർഡും കൊടുത്ത് ലോഗിൻ ചെയ്യുക.

5) ലഭിക്കുന്ന പേജിൽ നിന്നും PPO,GPO,CPO എന്നിവ ഡൗൺ ലോഡ് ചെയ്യാം.

6)Descriptive Roll and Identification Particulars,LPC എന്നിവ പെൻഷൻസാങ്ക്ഷൻ അതോറിറ്റി/ വകുപ്പ് അധ്യക്ഷൻ ബന്ധപ്പെട്ട ട്രെഷറിക്ക് അയച്ചുകൊടുത്തു എന്ന് ഉറപ്പാക്കിയ ശേഷം ആധാർ കാർഡ്  / പാൻ കാർഡ് /ഇലക്ഷൻ ഐ.ഡി.യുമായി ട്രെഷറിയിൽ ചെല്ലുക. 

3 comments:

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...