സർക്കാർ ജീവനക്കാരുടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കുള്ള മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റിനെ കുറിച്ച് വിവരിക്കുന്നത് ചട്ടം (8) ലാണ്. സർക്കാർ അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ തിരികെ നൽകുന്നതാണ്. പക്ഷെ സർക്കാർ ജീവനക്കാരുടെ സ്റ്റേഷന്റെ 5 കീ.മീ. ചുറ്റളവിൽ അതേ ചികിത്സ ലഭിക്കുന്ന സർക്കാർ ആശുപത്രിയുണ്ടെങ്കിൽ അവിടെ തന്നെ ചികിത്സ തേടണം. ചികത്സ അവസാനിച്ച് ഒരു മാസത്തിനുള്ളിൽ ബില്ലുകൾ സമർപ്പിക്കണം. വകുപ്പ് അദ്ധ്യക്ഷൻ / ജില്ലാ കളക്ടർക്ക് ഒരു മാസം വരെയുള്ള കാലതാമസം മാപ്പാക്കം.
ചട്ടം (8) ലെ നിബന്ധനകളിൽ ഇളവു വരുത്തിക്കൊണ്ട് G.O.(P)No.45/97/H&FWD, Dated: 18.2.1997 പ്രകാരം സർക്കാർ ഉത്തരവു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് സർക്കാർ ആശുപത്രി മേധാവിയുടെയോ യൂണിറ്റ് ചീഫിന്റെയോ അനുബന്ധം II ലുള്ള അനുമതിയോടെ (റഫറൻസ്) രോഗിയെ നിശ്ചിത രോഗങ്ങൾക്കുള്ള സംസ്ഥാനത്തിനകത്തെ ചികിത്സാ കേന്ദ്രങ്ങളായി സർക്കാർ അഗീകരിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിലെ (18.02.1997 ലെ ഉത്തരവിന്റെ അനുബന്ധം I കാണുക) ചികിത്സക്കായി റഫർ ചെയ്യാവുന്നതാണ്. സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രികളിലെ (18.02.1997 ലെ ഉത്തരവിന്റെ അനുബന്ധം I കാണുക) ചികിത്സക്ക് ഹെൽത്ത് സർവീസസ് ഡയറക്ടറുടെ അനുബന്ധംII ലുള്ള മുൻകൂർ അനുമതി വാങ്ങിയിരിക്കേണ്ടതാണ്. ലിസ്റ്റു ചെയ്തിട്ടുള്ള രോഗങ്ങളുടെ ചികത്സക്ക് പലിശ രഹിത വായ്പയും ജീവനക്കാരന് ലഭിക്കും.
18.02.1997 ലെ ഉത്തരവിനു ശേഷം ധാരാളം സ്വകാര്യ ആശുപത്രികളെയും രോഗങ്ങളെയും ഉൾപ്പെടുത്തി ഈ സൗകര്യം വിപുലീകരിച്ചിട്ടുണ്ട്. അങ്ങനെ എം പാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികൾ സംബന്ധിച്ച സർക്കാർ ഉത്തരുവുകൾ ചുവടെ കൊടുത്തിട്ടുള്ളത് കാണുക. കൂടാതെ ചില അസുഖങ്ങൾക്ക് മുകളിൽ പറഞ്ഞ റഫറൻസ് ഇല്ലാതെയും അംഗീകൃത സ്വകാര്യ ആശുപത്രികളിലെ ചികിത്സ തേടുന്നതിന് G.O.(Ms)No.184/2017/H&FWD, Dated:15.12.2017 പ്രകാരം സർക്കാർ അനുവാദം നൽകിയിട്ടുമുണ്ട്.
സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലല്ലാതെ ചികിത്സ തേടുന്ന സംഗതികളിൽ അടിയന്തിര സാഹചര്യം പരിഗണിച്ച് മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റ് നൽകിയിരുന്നത് ചുവടെ പറഞ്ഞിട്ടുള്ള 12.06.2020 ലെ സർക്കുലർ പ്രകാരം നിറുത്തലാക്കിയുട്ടുണ്ട്. കൂടാതെ എല്ലാ വിഭാഗം മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റുകളും (I.V.F. ചികിത്സ ഒഴികെ) അനുവദനീയമായ തുകയുടെ 80 % ആയി നിജപ്പെടുത്തി 23.11.2020 ൽ ഉത്തരവുകയും ചെയ്തിട്ടുമു ണ്ട്. (നന്ദകുമാർ സി,www.lsgadminisration.com)
Circular No.24623 /G 2/12/ H&FWD, Dated:11.07.2012
G.O.(P)No.144/2013/H&FWD, Dated:22.04.2013
G.O.(P)No.10/2016/H&FWD, Dated:21.01.2016
G.O.(Ms)No.184/2017/H&FWD, Dated:15.12.2017
🖕🖕🖕
ReplyDeleteGood
ReplyDelete