സർക്കാർ ജീവനക്കാരുടെ മെഡിക്കൽ റീഇമ്പേഴ്സ്മെന്റുമായി ബന്ധപ്പെട്ട് ലഭിച്ച ചില ചോദ്യങ്ങൾക്കുള്ള മറുപടി ചുവടെ കൊടുക്കുന്നു. കമന്റ് ബോക്സിൽ മെഡിക്കൽ റീഇമ്പേഴ്സ്മെന്റുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടി നല്കാൻ ശ്രമിക്കുന്നതാണ്.
1) ചോദ്യം: ഏതൊക്കെജീവനക്കാർക്കാണ് മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിന് അർഹതയുള്ളത്? പാർട്ട് ടൈം ജീവനക്കാർക്ക് മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിന് അർഹതയുണ്ടോ?
ഉത്തരം: 1960 ലെ കേരള സർക്കാർ ജീവനക്കാരുടെ മെഡിക്കൽ അറ്റൻഡൻസ് ചട്ടങ്ങളിലെ ചട്ടം മുന്നിലാണ് ഈ ചട്ടം ബാധകമായിട്ടുള്ള ജീവനക്കാർ ആരൊക്കെയാണെന്ന് പറയുന്നത്. സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബത്തിനുമാണ് സൗജന്യ ചികിത്സക്ക് /ചികിത്സക്ക് ചെലവായ തുക തിരികെ ലഭിക്കുന്നതിന് അർഹതയുള്ളത്. സർക്കാർ ജീവനക്കാർ എന്നതിൽ സസ്പൻഷനിൽ നിൽക്കുന്ന ജീവനക്കാരൻ, റൂൾ 9 (a) (1) അനുസരിച്ച് നിയമനം ലഭിച്ചിട്ടുള്ള താൽക്കാലിക ജീവനക്കാരൻ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചിട്ടുള്ള താൽക്കാലിക ജീവനക്കാരൻ, എയ്ഡഡ് കോളേജുകളിലെ ജീവനക്കാർ, നിയമനത്തിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിന് നിയോഗിക്കപെട്ടവർ, എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാർ, എന്നിവർ ഉൾപ്പെടും. കുടുംബം എന്നതിൽ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, മക്കൾ (including adopted children and step children), സർക്കാർ ജീവനക്കാരനെ പൂർണമായും ആശ്രയിച്ചു കഴിയുന്ന രക്ഷിതാക്കൾ എന്നിവരാണ് ഉൾപ്പെടുന്നത്. ഒരു സർക്കാർ ജീവനക്കാരിയുടെ/ജീവനക്കാരന്റെ ഇണ വിരമിച്ച ജീവനക്കാരി/ജീവനക്കാരൻ ആണെങ്കിലും ഇണക്ക് സൗജന്യ ചികിത്സക്ക് അർഹതയുണ്ട്. എന്നാൽ വിരമിച്ച രക്ഷിതാക്കളുടെ കാര്യത്തിൽ ഈ ആനുകൂല്യം ലഭിക്കുകയില്ല. മേൽ ചട്ടങ്ങളിലെ സർക്കാർ ജീവനക്കാർ എന്ന നിർവ്വചനത്തിൽ നിന്നും പാർട്ട് ടൈം ജീവനക്കാർ, ഹോണറേറിയം കൈപറ്റുന്നവർ, പെൻഷന് അർഹതയില്ലാത്തവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ആയതിനാൽ പാർട്ട് ടൈം ജീവനക്കാർക്ക് സൗജന്യ ചികിത്സക്ക്/ചികിത്സക്ക് ചെലവായ തുക തിരികെ ലഭിക്കുന്നതിന് അർഹതയില്ല.
2) ചോദ്യം: വാങ്ങിയ മരുന്നുകളുടെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് ബില്ലുകൾ നൽകുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ?
ഉത്തരം: വാങ്ങിയ മരുന്നുകളുടെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് ബില്ലുകൾ നൽകുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്. റൂൾ 9 (3) പ്രകാരം പ്രസ്തുത ക്ലെയിമുകൾ ചികിത്സ അവസാനിച്ച് മൂന്നു മാസം കഴിയുന്നതിനു മുൻപ് നൽകണം. ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങളാൽ നിശ്ചിത സമയത്തിനകം ബില്ലുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ജില്ലാ ആഫിസർമാർക്ക് ഒരു മാസവും വകുപ്പ് മേധാവിക്ക് മൂന്നു മാസവും അതിൽ കൂടിയാൽ സർക്കാരിനും കാലതാമസം മാപ്പാക്കാം. ചികിത്സയുടെ അവസാന ദിവസം കണക്കാക്കുന്നത് Authorised Medical Attendant എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റിൽ ഒപ്പിടുന്ന ദിവസം മുതലാണ്. (നന്ദകുമാർ സി,lsgadministration.com)
സ്വകാര്യ ആശുപത്രിയിൽ ചികിത്സ റീ ഇമ്പേഴ്സബിൾ ആണോ...
ReplyDeleteസ്വകാര്യ ആശുപത്രിയിലെ ചികിത്സക്കും റീ ഇമ്പേഴ്സ്മെന്റ് ലഭിക്കും. വിശാംശങ്ങൾ പോസ്റ്റ് ചെയ്യാം.കാക്കൂ.
Deleteരണ്ട് വർഷം മുമ്പ് റീ ഇമ്പേഴ്സ്മെൻറിന് സമർപ്പിച്ച അപേക്ഷ സൂപ്പർ സ്പെഷ്യാലിറ്റിയിലെ ചികിത്സ റീഇമ്പേഴ്സ്മെൻ്റ് പരിഗണിക്കില്ല എന്ന കാരത്താൽ നിരസിച്ചിരുന്നു' ഇനി പ്രസ്തുത അപേക്ഷ ഗവൺമെൻ്റിലേക്ക് Forward ചെയ്യാ മോ ??
ReplyDeleteസർക്കാർ ആണോ അപേക്ഷ തള്ളിയത്? കോപ്പി ഇ മെയിൽ.ചെയ്യൂ.
DeleteHospitalil admit aayal മാത്രമാണോ അർഹത ഉണ്ടാകുക
ReplyDeleteഅഡ്മിറ്റ് ആകണമെന്നില്ല.
Delete👍
ReplyDelete