വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് അവയുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് ചുവടെ പറയും പ്രകാരം അവധികൾ അനുവദിച്ചിട്ടുണ്ട്.
- എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർ/ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ - വിദ്യാഭ്യാസ വർഷം 20 ദിവസത്തെ ഡ്യൂട്ടി ലീവ്. ഇവർക്ക് വേണമെങ്കിൽ അദ്ധ്യക്ഷനായി തുടരുന്ന കാലത്തേക്ക് ശമ്പളമില്ലാത്ത സ്പെഷ്യൽ ലീവ് എടുക്കാം. (K.E.R. Chapter XIV A Rule 56(5),(6),(7) and Chapter XXIV A Rule 8A))
- എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർ/ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മറ്റ് അംഗങ്ങൾ - വിദ്യാഭ്യാസ വർഷം 15 ദിവസത്തെ ഡ്യൂട്ടി ലീവ്. (K.E.R. Chapter XIV A Rule 56(5),(6),(7) and Chapter XXIV A Rule 8A))
- സ്വകാര്യ കോളേജിലെ അദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ - 10 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD Dated: 20.04.1989)
- സ്വകാര്യ കോളേജിലെ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ - 12 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD Dated: 20.04.1989)
- സ്വകാര്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ - 10 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89 /LAD Dated: 20.04.1989)
- സ്വകാര്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ - 12 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD Dated: 20.04.1989)
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ അംഗനവാടി ഹെൽപ്പർ/വർക്കർ - 15 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരായ അംഗനവാടി ഹെൽപ്പർ/വർക്കർമാർക്ക് വേണമെങ്കിൽ അദ്ധ്യക്ഷനായി തുടരുന്ന കാലത്തേക്ക് ശമ്പളമില്ലാത്ത സ്പെഷ്യൽ ലീവ് എടുക്കാം. (G.O.(Ms.)No.81 /2015/SJD Dated: 30.12.2015)
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ - 12 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD Dated: 20.04.1989). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരായ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണമെങ്കിൽ അദ്ധ്യക്ഷനായി തുടരുന്ന കാലത്തേക്ക് ശമ്പളമില്ലാത്ത സ്പെഷ്യൽ ലീവ് എടുക്കാം. (ജി.ഒ.(എം.എസ്.)നം.142 /1999 /സഹ തീയതി : 28.09.1999)
- തദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ എയ്ഡഡ് സ്കൂൾ/ കോളേജ് അദ്ധ്യാപകർ, അദ്ധ്യാപകേതര ജീവനക്കാർ, സഹകരണ ജീവനക്കാർ/അർദ്ധ സർക്കാർ ജീവനക്കാർ എന്നിവർക്ക് പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾ കൂടാതെ വിവിധ ആവശ്യങ്ങൾക്കായുള്ള ഗ്രാമസഭ, വാർഡ് വികസനസമിതി, കുടുംബശ്രീ, അയൽസഭ, വാർഡുതല സാനിറ്റേഷൻ കമ്മറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ ട്രെയിനിങ്ങുകൾ, സെമിനാറുകൾ എന്നിവയ്ക്ക് കൂടി ഒരു വർഷം പരമാവധി 15 ദിവസത്തെ ഡ്യൂട്ടി ലീവ്. (സ.ഉ.(സാധാ) നം.1118/2024/തസ്വഭവ തീയതി :24.06.2024) - (നന്ദ കുമാർ സി, www.lsgadministration.com )
Timely posted article
ReplyDeleteWhat about Asha Workers sir ?
ReplyDeleteആശാ വർക്കർമാർക്ക് അവരുടെ ജോലിയും പഞ്ചായത്തിലെ പദവിയും ഒരുമിച്ച് കൊണ്ടുപോകുന്നതിനും പ്രതിഫലം പറ്റുന്നതിനും തടസമില്ല. ആരോഗ്യ വകുപ്പ് ഏൽപ്പിക്കുന്ന ചുമതലകൾ നിർവഹിച്ചാൽ മതിയാകും. അതൊരു മുഴുവൻ സമയ ജോലി അല്ലാത്തതിനാൽ അവധിയുടെ വിഷയവും വരുന്നില്ല.
Delete