സ്ഥാനാർത്ഥികളുടെ അയോഗ്യത സംബന്ധിച്ച കാര്യങ്ങൾ പ്രതിപാദിക്കുന്ന വകുപ്പ് 34(ജി)/90(ജി) യും അയോഗ്യതകളിൽനിന്നും ഒഴിവാക്കൽ ചട്ടങ്ങളും അനുസരിച്ച് സർക്കാരുമായോ ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള ഏതെങ്കിലും കരാറിലോ അല്ലെങ്കിൽ അവർക്ക് വേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ അവകാശ ബന്ധമുണ്ടെങ്കിൽ ചില കാര്യങ്ങളിലൊഴിച്ച് സ്ഥാനാർത്ഥികൾക്ക് അയോഗ്യത ഉണ്ടാകാം. പ്രസ്തുത നിയമങ്ങളും ഇതു സംബന്ധിച്ച കോടതി വിധികളും അനുസരിച്ച് ഇപ്രകാരമുള്ള അവകാശബന്ധത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളവർ ആരൊക്കെയെന്ന് നോക്കാം.
- കമ്പനിയുടെ ഡയറക്ടർ അല്ലാത്ത ഓഹരിക്കാരൻ.
- സർക്കാരിന്റെയോ ഏതെങ്കിലും തദ്ദേശഭരണസ്ഥാപനത്തിന്റെയോ വല്ല പരസ്യവും കൊടുക്കുന്ന വർത്തമാനപത്രത്തിൽ പങ്കോ അവകാശബന്ധമോ കടപത്രമോ ഉള്ളവർ.
- സർക്കാരോ തദ്ദേശ ഭരണ സ്ഥാപനമോ എടുത്തിട്ടുള്ള വായ്പയുമായി ബന്ധപ്പെട്ടിരിക്കുന്നവർ.
- ഒരു സ്ഥാവര വസ്തുവിന്റെ വില്പന, വാങ്ങൽ, പാട്ട കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവർ.
- ഇടപാട് കാലാവധിക്കുള്ളിൽ ഒരു വർഷം മൊത്തം ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ 5000 രൂപവരെയും ബ്ലോക് പഞ്ചായത്തിന്റെ കാര്യത്തിൽ 7000 രൂപവരെയും ജില്ലാ പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ 10000 രൂപവരെയും സാധാരണ വാങ്ങാലോ വിൽപ്പനയോ നടത്തുന്നവർ.
- പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ ഏതെങ്കിലും കെട്ടിടമോ കടമുറിയോ വാടകക്കോ പാട്ടത്തിനോ എടുത്തിട്ടുള്ളവർ.
- സമൂഹത്തിന്റെ നന്മക്കുവേണ്ടി സമൂഹത്തിന്റെയോ സ്പോൺസറിന്റെയോ പ്രതിനിധി എന്ന നിലയിൽ പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ പണി ഏറ്റെടുത്തു നടത്തുന്നവർ. (ഗുണഭോക്തൃ സമിതി, പാടശേഖര സമിതി തുടങ്ങിയവ ).
- റേഷൻ കടയുടെ ലൈസൻസി. (നന്ദകുമാർ സി, www.lsgadministration.com)
👍
ReplyDeleteകേസുകൾ സംബന്ധിച്ച വിവരങ്ങൾ കൂടി നൽകിയാൽ നന്നായിരിക്കും
ReplyDelete