തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കിയ വോട്ടർ പട്ടികയിൽ, കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23,24 വകുപ്പുകൾ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകൾ പ്രകാരവും പേര് ചേർക്കുന്നതിനും, നിലവിലുള്ള ഉൾകുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നല്കിയിരിക്കുകയാണല്ലോ?
ഇത് സംബന്ധിച്ച സംബന്ധിച്ച നടപടിക്രമങ്ങൾ വിവരിച്ചിട്ടുള്ളത് ചട്ടം 25 ലാണ്. ഫാറം 4, 4A, 6, 7 എന്നിവ ഓൺലൈൻ ആയും ഫാറം 5, ഫാറം 8 എന്നിവ ഡ്യൂപ്ളിക്കേറ്റ് സഹിതം നേരിട്ടും ലഭിക്കും. ഓൺലൈനായി കിട്ടുന്ന അപേക്ഷയുടെ രണ്ട് പകർപ്പ് നമ്മൾ എടുക്കണം. അതിൽ ഒരു പകർപ്പും ഫാറം 5, ഫാറം 8 എന്നിവ യുടെ ഡ്യൂപ്ളിക്കേറ്റ് കോപ്പിയും നമ്മുടെ നോട്ടീസ് ബോർഡിൽ, അവയിന്മേൽ ആക്ഷേപം ക്ഷണിച്ചുകൊണ്ടുള്ള 7 ദിവസത്തെ നോട്ടീസ് സഹിതം, പ്രദർശിപ്പിക്കണം (നോട്ടീസിന്റെ മാതൃക E.R.O. ഹാൻഡ് ബുക്കിന്റെ അനുബന്ധം 8 ൽ പറഞ്ഞിട്ടുണ്ട്). നോട്ടീസ് കാലാവധി കഴിഞ്ഞ ശേഷം അപേക്ഷകളും, ആക്ഷേപങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അവയും പരിഗണിക്കേണ്ടതും രജിസ്‌ട്രേഷൻ ഓഫീസർക്ക് ബോധ്യപ്പെടുന്നെങ്കിൽ അപേക്ഷ അനുവദിക്കേണ്ടതുമാണ്. അപേക്ഷ നിരസിക്കുകയാണെങ്കിൽ അതിനുള്ള കാരണം രേഖപെടുത്തണം. വകുപ്പ് 23, 24/ 79, 80 എന്നിവ അനുസരിച്ചുള്ള അപേക്ഷകളിൽ കക്ഷികൾക്ക് നോട്ടീസ് നൽകണമെന്ന് ചട്ടങ്ങളിൽ പറഞ്ഞിട്ടില്ല. പക്ഷെ ഫാറം 8 ൽ ലഭിക്കുന്ന അപേക്ഷകളിൽ ബന്ധപ്പെട്ട കക്ഷിക്ക് നോട്ടീസ് നൽകി അയാൾക്ക് പറയാനുള്ളത് പറയാൻ അവസരം നൽകണമെന്ന് കമ്മീഷൻ ഹാൻഡ് ബുക്കിൽ പറഞ്ഞിട്ടുണ്ട്. അതനുസരിച്ചു നൽകേണ്ട നോടീസിന്റെ മാതൃകയും അതിൽ കൊടുത്തിട്ടുണ്ട്. (നന്ദകുമാർ സി www.lsgadministration.com)
No comments:
Post a Comment