2020 ലെ സംവരണ വാർഡുകളുടെ നിർണ്ണയം
A) വനിതാ സംവരണം;
a) വാർഡുകളുടെ
എണ്ണം ഇരട്ട സംഖ്യ ആണെങ്കിൽ,
(i) ഇപ്പോഴത്തെ
(2015 ലെ) പുരുഷ വാർഡുകളെല്ലാം തന്നെ
വനിതാ വാർഡുകൾ ആകും.
b) വാർഡുകളുടെ
എണ്ണം ഒറ്റ സംഖ്യ ആണെങ്കിൽ,
(i) ഇപ്പോഴത്തെ
(2015 ലെ) പുരുഷ വാർഡുകളെല്ലാംതന്നെ
വനിതാ വാർഡുകൾ ആകും, ഒപ്പം;
(ii) 2010
ലും 2015 ലും തുടർച്ചയായി വനിതാ വാർഡായിരുന്ന
വാർഡിനെ ഒഴിവാക്കിയിട്ട് 2015 ൽ മാത്രം വനിതാ വാർഡുകൾ ആയിരുന്ന വാർഡുകളിൽ നിന്നും ഒരു വാർഡിനെ
നറുക്കെടുത്ത് വീണ്ടും വനിതാ വാർഡാക്കും.
B) പട്ടികജാതി വനിതാ സംവരണം;
(i) 2020 ലെ വനിതാ സംവരണ വാർഡുകൾ
നിശ്ചയിച്ച ശേഷം അതിൽനിന്നും 2010 ലോ 2015 ലോ പട്ടിക ജാതി സംവരണ വാർഡായിരുന്ന വാർഡുകൾ ഒഴിവാക്കി പട്ടികജാതി വനിതാ വാർഡ്
നറുക്കിട്ട് തീരുമാനിക്കുന്നു.
C) പട്ടികവർഗ്ഗ വനിതാ
സംവരണം;
(i)2020 ലെ വനിതാ സംവരണ വാർഡുകളിൽ നിന്നും 2020 ലെ പട്ടികജാതി വനിതാ വാർഡായി തെരഞ്ഞെടുത്ത വാർഡും 2010 ലോ 2015 ലോ പട്ടിക വർഗ്ഗ സംവരണ വാർഡുകളായിരുന്ന
വാർഡുകളും ഒഴിവാക്കി പട്ടിക വർഗ്ഗ വനിതാ വാർഡ് നറുക്കിട്ട് തീരുമാനിക്കുന്നു.
D) പട്ടികജാതി ജനറൽ(പുരുഷ) സംവരണം;
(i) ജനറൽ (പുരുഷ) വാർഡുകളിൽ നിന്നും 2010 ലോ 2015
ലോ പട്ടിക ജാതി സംവരണ വാർഡായിരുന്ന വാർഡുകൾ ഒഴിവാക്കി
പട്ടികജാതി പുരുഷ വാർഡ് നറുക്കിട്ടു
തീരുമാനിക്കുന്നു.
E) പട്ടിക വർഗ്ഗ ജനറൽ(പുരുഷ) സംവരണം;
(i) ജനറൽ (പുരുഷ) വാർഡുകളിൽ നിന്നും 2020 ലെ പട്ടികജാതി പുരുഷ വാർഡായി തെരഞ്ഞെടുത്ത വാർഡും 2010 ലോ 2015 ലോ പട്ടിക വർഗ്ഗ സംവരണ വാർഡുകളായിരുന്ന വാർഡുകളും ഒഴിവാക്കി പട്ടിക വർഗ്ഗ പുരുഷ വാർഡ് നറുക്കിട്ടു തീരുമാനിക്കുന്നു.
Good
ReplyDelete