മാരകമായ അസുഖങ്ങൾ,ശാരീരികമോ മാനസികമോ ആയ അവശതകൾ എന്നിവ കാരണം കാര്യക്ഷമമായി ജോലികൾ നിവഹിക്കാൻ കഴിയാത്ത ജീവനക്കാർക്ക് അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ മാരകമായ അസുഖങ്ങൾ,ശാരീരികമോ മാനസികമോ ആയ അവശതകൾ എന്നിവ കാരണം കാര്യക്ഷമമായി ജോലികൾ നിവഹിക്കാൻ ഒരു ജീവനക്കാരന് കഴിയുകയില്ലെന്ന് സർക്കാരോ പെൻഷൻ അനുവദിക്കുന്ന അധികാരിയോ കരുതുന്നുവെങ്കിലോ ആ ജീവനക്കാരന് അനുവദിക്കുന്ന പെൻഷനാണ് ഇൻവാലിഡ് പെൻഷൻ.കെ.എസ്.ആർ.ഭാഗം മൂന്ന് ചട്ടം 42 മുതൽ 54 വരെയാണ് ഇൻവാലിഡ് പെൻഷനെ കുറിച്ച് വിവരിക്കുന്നത്.
ജീവനക്കാരന് ഇൻവാലിഡ് പെൻഷൻ അനുവദിക്കുന്നതിലേക്കായി ഗസറ്റഡ് ഉദോഗസ്ഥന്റെ കാര്യത്തിൽ മെഡിക്കൽ ബോർഡും മറ്റുള്ളവരുടെ കാര്യത്തിൽ സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറും ജീവനക്കാരന്റെ അവശത സാക്ഷ്യപെടുത്തിയിരിക്കണം.നോൺ ഗസറ്റഡ് ജീവനക്കാരുടെ കാര്യത്തിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ജില്ലാ ഓഫീസറുടെയും ഗസറ്റഡ് ജീവനക്കാരുടെ കാര്യത്തിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡയറക്ടറുടെയും മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഇൻവാലിഡ് പെൻഷന് സ്വീകാര്യമാണ്.(സാക്ഷ്യപത്രത്തിന്റെ മാതൃക ചട്ടം 46 (a) യിൽ നൽകിയിട്ടുണ്ട്).ജീവനക്കാരൻ ഇൻവാലിഡ് പെൻഷന് അപേക്ഷിക്കാൻ ഉദ്ദേശിക്കുണ്ടെന്ന ഓഫീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലല്ലാതെ അവശത സംബന്ധിക്കുന്ന സാക്ഷ്യപത്രം മെഡിക്കൽ ഓഫീസർ നൽകാൻ പാടുള്ളതല്ല.മെഡിക്കൽ ഓഫീസർക്ക് നൽകുന്ന കത്തിൽ ജീവനക്കാരന്റെ വയസ്സ് കാണിച്ചിരിക്കേണ്ടതാണ്. വനം വകുപ്പിലെ 55 വയസായിട്ടുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അവരുടെ അവശത സംബന്ധിച്ച സാക്ഷ്യപത്രം ഓഫീസിൽ മേധാവി നൽകിയാൽ മതി.
ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്ന അസുഖമുള്ളയാൾ അതിനു വിസമ്മതിക്കുക വഴി അയാൾക്കു അവശത സാക്ഷ്യപെടുത്തിയാൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുകയില്ല.ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന അസുഖമുള്ളവർക്ക് കേസിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ള പെൻഷൻ തുകയെ അനുവദിക്കൂ.ഇത്തരം കേസുകൾ ശുപാർശ സഹിതം സർക്കാരിന്റെ ഉത്തരവിനായി അയക്കേണ്ടതാണ്.
ഇൻകപ്പാസിറ്റി സർട്ടിഫിക്കറ്റിനായി ചട്ടം 44(a) ലുള്ള സ്റ്റേറ്റ്മെൻറ് അപേക്ഷകൻ മെഡിക്കൽ ഓഫീസറുടെ സാന്നിധ്യത്തിൽ പൂരിപ്പിച്ചു നൽകേണ്ടതാണ്.പൂർണമായും നിയന്ത്രണമില്ലാത്ത പെരുമാറ്റത്തിന്റേയോ സ്വഭാവത്തിന്റെയോ ഫലമായിട്ടുള്ള രോഗാവസ്ഥകളിലും പെൻഷൻ അനുവദിക്കുകയില്ല.
ഇൻകപ്പാസിറ്റി സാക്ഷ്യപെടുത്തപ്പെട്ട ജീവനക്കാരനെ,സർക്കാരിലേക്ക് റിപ്പോർട്ടു ചെയ്യാവുന്ന പ്രത്യേക കാരണത്താലല്ലാതെ, സാക്ഷ്യപത്രത്തിലെ തീയതിക്ക് ശേഷം അവധി അനുവദിക്കുകയോ ജോലിയിൽ തുടരാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ല.സർക്കാരിന്റെ അനുമതിയില്ലാതെ സാക്ഷ്യപത്രത്തിലെ തീയതിക്ക് ശേഷമുള്ള ഡ്യൂട്ടി കാലയളവ് പെൻഷന് കണക്കാക്കാനും പാടില്ല. എന്നാൽ ആയാസരഹിതമായ ജോലികൾ ചെയ്യാൻ കഴിയുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ പെൻഷൻ അനുവദിക്കുന്നതുവരെ, സാക്ഷ്യപത്രത്തിലെ തീയതിക്ക് ശേഷമുള്ള കാലയളവ് പെൻഷന് പരിഗണിക്കുകയില്ലെന്ന നിബന്ധനയിൽ,ജോലിയിൽ തുടരാൻ അനുവദിക്കാവുന്നതാണ്.
ആർജിത അവധി ഒഴികെയുള്ള അവധിയിൽ തുടരവേ ഇൻവാലിഡ് പെൻഷൻ അനുവദിക്കപെടുന്ന ജീവനക്കാർക്ക്,ലീവ് തീരുന്നതുവരെ അവധി ശമ്പളവും അലവൻസുകളും കൈപ്പറ്റാം.അവധി തീരുന്ന തീയതി മുതലേ അവർക്ക് പെൻഷൻ അനുവദിക്കൂ.
ഇൻവാലിഡ് പെൻഷനിൽ പോകുന്ന ജീവനക്കാർക്ക് 30 വർഷത്തിൽ അധികരിക്കരുതെന്ന നിബന്ധനയിൽ 5 വർഷം വരെ യോഗ്യസേവന കാലയളവിൽ ഇളവ് ലഭിക്കും.ഇപ്രകാരം ഇളവ് ഉൾപ്പെടെ ലഭിക്കുന്ന യോഗ്യസേവന കാലയളവ്, പെൻഷനറുടെ അയാൾ സാധാരണ വിരമിക്കുമായിരുന്നെങ്കിൽ ലഭിക്കുമായിരുന്ന യോഗ്യസേവന കാലയളവിനേക്കാൾ കൂടാനും പാടില്ല.
പാർട്ട് ടൈം ജീവനക്കാർക്കും ഇൻവാലിഡ് പെൻഷന് അർഹതയുണ്ട്.(www.lsgadministration.com)
Very good information.
ReplyDeleteThanks
ReplyDelete