പുതിയ പി.എസ്.സി.നിയമനം ലഭിച്ച ശേഷം ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് നൽകേണ്ട രേഖകൾ ഏതൊക്കെയാണെന്നാണ് ചുവടെ വിശദീകരിക്കുന്നത്.
1)വയസ്സും യോഗ്യതകളും തെളിയിക്കുന്നതിനുള്ള രേഖകൾ.
2)ലഭിച്ച നിയമന ഉത്തരവ്.
3)പി.എസ്.സി.യിൽ നിന്നുള്ള വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്.
4)പി.എസ്.സി.അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ.
5)അഡ്വൈസ് മെമ്മോ.
6)സ്വഭാവ സർട്ടിഫിക്കറ്റ്.
7)മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്.
8)നോൺ ക്രീമീലയർ സർട്ടിഫിക്കറ്റ്-ബാധകമെങ്കിൽ മാത്രം.
9)പട്ടിക ജാതി / പട്ടിക വർഗ്ഗ വിഭാഗമാണെങ്കിൽ ജാതി സർട്ടിഫിക്കറ്റ്.
ഇവ കൂടാതെ ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ഈ ബ്ലോഗിന്റെ FORM എന്ന പേജിലെ New PSC Appointments എന്ന ശീർഷകത്തിൽ കൊടുത്തിരിക്കുന്ന ഒന്ന് മുതൽ നാല് വരെയുള്ള ഫോറങ്ങൾ കൃത്യമായി പൂരിപ്പിച്ച് നൽകുകയും വേണം.
No comments:
Post a Comment