കെ.എസ്.ആര്.ഭാഗം - I സെക്ഷൻ IX ലെ റൂൾ 100 അനുസരിച്ച് 180 ദിവസത്തെ പ്രസവാവധി (MATERNITY LEAVE) വനിത ജീവനക്കാര്‍ക്ക് ലഭിക്കും. താത്കാലിക ജീവനക്കാർക്കും പാര്‍ട്ടൈം ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പ്രസവാവധി അനുവദിക്കും. പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാൻ കരാർ കാലാവധി ഉണ്ടെങ്കിൽ ഒരു വര്‍ഷത്തിൽ കൂടുതൽ കരാർ കാലാവധിയുള്ള ജീവനക്കാർക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ട്. ഒരു വർഷത്തിൽ കൂടുതലായി ഒരു വകുപ്പിൽ തന്നെ താൽകാലികമായി ജോലിനോക്കുന്ന വനിതകൾക്ക് ചട്ടം 100,101 എന്നിവ അനുസരിച്ചുള്ള പ്രസവാവധി ലഭിക്കും. നിയമനത്തിനു മുന്നോടിയായുള്ള സ്റ്റൈപ്പെൻഡറി പരിശീലനത്തിനു നിയോഗിക്കപ്പെട്ടിട്ടുള്ള Provisional Female Recruits ന് പരിശീലനകാലത്തെ മുഴുവൻ സ്റ്റൈപ്പൻറ്റോടുകൂടി ചട്ടം 100,101 എന്നിവയിലുള്ള പ്രസവാവധികൾ ലഭിക്കും.
പി.എസ്.സി.വഴി ജോലി ലഭിച്ചതിനെ തുടർന്ന്, പ്രസവ തീയതിക്ക് ശേഷം 180 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കേണ്ടി വരുന്ന വനിതകൾക്ക് പ്രസവ ശുശ്രൂഷ നടത്തിയ ഡോക്ടറുടെ കയ്യിൽ നിന്നുള്ള പ്രസവ തീയതി കാണിച്ചുകൊണ്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്,കെ.എസ്.ആർ. ഭാഗം ഒന്ന് ചട്ടം 13 പ്രകാരമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ, ജോലിയിൽ പ്രവേശിച്ച ശേഷം തൊട്ടടുത്ത ദിവസം മുതൽ ബാക്കിയുള്ള പ്രസവാവധി എടുക്കാം. ഇപ്രകാരം ജോലിയിൽ പ്രവേശിച്ച ദിവസത്തിനു ശേഷം തൊട്ടടുത്ത് അവധി ദിവസങ്ങൾ/ ഒഴിവുകാലം ഉണ്ടെങ്കിൽ ആ അവധി ദിവസങ്ങളെ/ ഒഴിവുകാലങ്ങളെ കൂടി പ്രസവാവധിയായിട്ടാണ് പരിഗണിക്കുന്നത്. കെ.എസ്.ആർ.ഭാഗം - I അനുബന്ധം 12 A, 12 B, 12 C എന്നിവയിലായിരിക്കേ പ്രസവിക്കുന്ന ജീവനക്കാരി പ്രസവ ശേഷം മടങ്ങി വന്നാല്‍ ബാക്കിയുള്ള ദിവസങ്ങളിലേക്ക് പ്രസവാവധി അനുവദിക്കുകയില്ല.
പ്രസവാവധിയിലായിരിക്കുന്നവര്ക്ക് പുതിയ നിയമനമോ, സ്ഥലം മാറ്റമോ ലഭിച്ചാല്‍ പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിച്ച ശേഷം പിറ്റേ ദിവസം മുതൽ ബാക്കിയുള്ള പ്രസവാവധി എടുക്കാം.
ആറ് ആഴ്ചയിൽ അധികരിക്കാത്ത പ്രസവാവധി, ഗര്‍ഭം അലസൽ/ ഗര്‍ഭം അലസിപ്പിക്കൽ (Miscarriage including Abortion) എന്നിവയ്ക്കും ലഭിക്കും.ചട്ടം 101 ലാണ് ഈ അവധിയെ കുറിച്ച് പറയുന്നത്.ഈ അവധിക്കായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ആര്‍ജ്ജിത അവധി, ഹാഫ് പേ ലീവ് , ശബളമില്ലാത്ത അവധി, ലീവ് നോട്ട് ഡ്യൂ , എന്നിവ പ്രസവ അവധിയോട് ചേര്‍ത്തെടുക്കാം. എന്നാല്‍ ഇത്തരത്തിൽ പ്രസവാവധിയോട് തുടർന്നെടുക്കുന്ന അവധി 60 ദിവസത്തിൽ കൂടുകയാണെങ്കിൽ, അമ്മയുടെ സാമീപ്യവും വ്യക്തിപരമായ ശ്രദ്ധയും കുട്ടിക്ക് അത്യന്താപേക്ഷിതമാണെന്ന മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം(Rule 102).
ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് (Hysterectomy-ശസ്ത്രക്രിയ ചെയ്ത് ഗര്‍ഭപാത്രം നീക്കല്‍) വിധേയരാകുന്ന, കെ.എസ്.ആർ. ബാധകമായ പൊതു മേഖല സ്ഥാപനങ്ങളിലേത് ഉൾപ്പെടെയുള്ള, വനിതാ ജീവനക്കാർക്ക് 45 ദിവസത്തെ, ചട്ടം 100 അനുസരിച്ചുള്ള, പ്രസവാവധി ലഭിക്കും. കെ.എസ്.ആര് ഭാഗം 1 ചട്ടം 101എ യിലാണ് ഇതിലെ വ്യവസ്ഥകള്‍ ഉള്കൊള്ളിച്ചിട്ടുള്ളത്.ഈ അവധിക്കായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.പാര്‍ടൈം ജീവനകാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
വാടക ഗർഭപാത്രം സ്വീകരിച്ചിട്ടുള്ള (surrogacy) അമ്മക്ക് 180 ദിവസത്തെ പ്രസവാവധി കുഞ്ഞു ജനിക്കുന്ന ദിവസം മുതൽ ലഭിക്കും.ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം(G.O.(P)No.2/2016/Fin. Dated:12.01.2016).
പ്രസവാവധിക്കാലത്തെ ശമ്പളം ആർജിത അവധികാലത്ത് ലഭിക്കുന്ന നിരക്കിൽ ലഭിക്കും. ചട്ടം 100 ,101 എന്നിവയിലെ പ്രസവാവധികൾ നിരീക്ഷണകാലത്തിന് ഡ്യൂട്ടിയായി പരിഗണിക്കും.എന്നാൽ അവയോടൊപ്പം ചേർത്തെടുക്കുന്ന മറ്റ് അവധികൾ നിരീക്ഷണകാലത്തിന് ഡ്യൂട്ടിയായി പരിഗണിക്കുകയില്ല.അതുപോലെ പ്രസവാവധിയും അവയോടൊപ്പം ചേർത്തെടുക്കുന്ന മറ്റ് അവധികളും ആർജിത അവധി കണക്കാക്കുന്നതിനും ഡ്യൂട്ടിയായി പരിഗണിക്കുകയില്ല.
വനിത ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന മറ്റൊരു അവധിയാണ് ചൈല്‍ഡ് അഡോപ്ഷന്‍ ലീവ്(Child Adoption Leave). കെ.എസ്.ആർ. ഭാഗം 1 സെക്ഷൻ IX A ലെ ചട്ടം 102എ യിലാണ് ഇതിനുള്ള വ്യവസ്ഥകള്‍ ഉള്ളത്. രണ്ടിൽ താഴെ കുട്ടികള്‍ ഉള്ള വനിത ജീവനക്കാര്‍ ഒരു വയസ്സുവരെ പ്രായമായ കുട്ടിയെ ദത്തെടുക്കുമ്പോഴാണ് 180 ദിവസത്തേക്കുള്ള ഈ അവധി ലഭിക്കുന്നത്. നിയമപരമായി കട്ടിയെ ദത്ത് എടുക്കുന്ന ദിവസം (from the date of legal adoption) മുതലാണ് ഈ അവധി ലഭിക്കുന്നത്.ഈ അവധിയോട് ചേര്‍ത്ത് അനുബന്ധം 12 A, 12 B, 12 C എന്നിവ ഒഴികെയുള്ള സാധാരണ അവധികൾ (ലീവ് നോട്ട് ഡ്യൂ, കമ്യൂറ്റഡ് ലീവ് എന്നിവ ഉൾപ്പെടെ) എടുക്കാം. ഇപ്രകാരം ചേര്‍ത്ത് എടുക്കുന്ന അവധിയുടെ കാലയളവ് കുട്ടിയുടെ പ്രായം ഒരു വര്‍ഷത്തിൽ കൂടുന്ന കാലയളവിലേക്ക് ലഭിക്കുകയില്ല. ചേര്‍ത്ത് എടുക്കുന്ന അവധി 60 ദിവസത്തിൽ കൂടുകയാണെങ്കിൽ,അമ്മയുടെ സാമീപ്യവും വ്യക്തിപരമായ ശ്രദ്ധയും കുട്ടിക്ക് അത്യന്താപേക്ഷിതം ആണെന്ന മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
ജോലിസ്ഥലങ്ങളിൽ ലൈംഗിക അതിക്രമങ്ങള്‍ക്ക്
വിധേയരാകുന്ന സ്ത്രീകള്‍ക്ക്,അന്വേഷണവുമായി ബന്ധപ്പെട്ട് 90 ദിവസത്തേക്ക് പ്രത്യേക
അവധി (Special Leave) ലഭിക്കും( Leave Connected to inquiry
into Sexual Harassment) (Rule
102 C). ഇന്റേര്‍ണൽ
കംപ്ലയ്ന്റ് കമ്മിറ്റിയുടെയോ, ലോക്കല്‍ കംപ്ലയ്ന്റ് കമ്മിറ്റിയുടെയോ ശുപാര്‍ശയുടെ
അടിസ്ഥാനത്തിലാണ് ഈ അവധി അനുവദിക്കുന്നത്. അന്വേഷണം നടക്കുന്ന കാലയളവിലേക്ക്
മാത്രമാണ് ഈ അവധി. അനുബന്ധം 12 A, 12 B, 12
C എന്നിവ ഒഴികെയുള്ള മറ്റ്
അവധികളോട് ചേര്‍ത്ത് ഈ അവധി എടുക്കാം. മുഴുവന്‍ ശബളവും ലഭിക്കും.സ്പെഷ്യൽ ലീവ് രജിസ്റ്ററിൽ അവധിയുടെ വിവരം എഴുതണം.
മൂന്നിൽ താഴെ കുട്ടികളുള്ള വനിത ജീവനക്കാര്‍ക്ക് എം.റ്റി.പി ക്ക് വിധേയരാകുമ്പോള്‍ എം.റ്റി.പി നടത്തിയ ദിവസം മുതല്‍ 6 ദിവസത്തേക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് (സർവീസിൽ ഒരിക്കൽ മാത്രം) ലഭിക്കും. എം.റ്റി.പി ക്ക് ശേഷം ഗര്‍ഭ നിരോധന ശസ്ത്രക്രിയയ്ക്ക്(Salpingectomy Operation) വിധേയമാകുമ്പോൾ 14 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് ലഭിക്കും. എം റ്റി പി ഇല്ലാതെ ഗര്‍ഭ നിരോധന ശസ്ത്രകിയ മാത്രം ആയാലും ഇത് ലഭിക്കും. ഐ.യു.സി.ഡി പോലുള്ള ഗര്‍ഭ നിരോധന മാര്‍ഗ്ഗം സ്വീകരിക്കുന്ന സ്ത്രീ ജീവനകാര്‍ക്ക് ആ ഒരു ദിവസത്തേയ്ക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് ലഭിക്കും.(Nandakumar C)
its valuable for govt servants... thank u for your efforts..
ReplyDeleteOfcourse
DeleteThanks
DeleteHandy and helpful information to all. Thanks
ReplyDeleteThanks
Delete