പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കുള്ള സംവരണ മാനദണ്ഡങ്ങള്‍
[CRITERIA FOR RESERVATIONS TO ECONOMICALLY WEAKER SECTIONS (EWSs) IN THE GENERAL CATEGORY]
ആമുഖം:
ഭരണഘടനയുടെ
103 ആം ഭേദഗതി വഴി രാജ്യത്ത് ഉദ്യോഗസ്ഥ നിയമനങ്ങളിലും
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി
പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ്
പിന്നോക്ക വിഭാഗങ്ങള്‍ എന്നീ സംവരണ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍) 10% സംവരണം ഏര്‍പ്പെടുത്തുകയുണ്ടായി.
ഭരണഘടന
ഭേദഗതിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ
കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നോക്ക വിഭാഗങ്ങളിലെ
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍
തീരുമാനിച്ചു കൊണ്ട് 17/01/2019 ലെ 20013/01/2018-BC-II
നമ്പര്‍ ഓഫീസ്
മെമ്മോറാണ്ടം കേന്ദ്ര സാമൂഹ്യ നീതിയും ശാക്തീകരണവും മന്ത്രാലയവും തുടര്‍ന്ന് പ്രസ്തുത
മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം
നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ പ്രവേശനത്തിന് 10% സംവരണം ഏര്‍പ്പെടുത്തി കേന്ദ്ര മാനവ വിഭവശേഷി
(ഉന്നത വിദ്യാഭ്യാസവകുപ്പ്) മന്ത്രാലയവും (17/01/2019 ലെ 12-4/2019-U1
നമ്പര്‍ ഓഫീസ്
മെമ്മോറാണ്ടം) കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളിലെ
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തി കേന്ദ്ര ഉദ്യോഗസ്ഥ, പൊതുജന പരാതി, പെന്‍ഷന്‍
(ഉദ്യോഗസ്ഥ പരിശീലന വകുപ്പ്) മന്ത്രാലയവും [19/01/2019
ലെ 36039/1/2019-Estt.(Res.) നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം] ഉത്തരവുകള്‍ പുറപ്പെടുവിക്കുയയുണ്ടായി.
പ്രാബല്യം:
നേരിട്ടുള്ള
നിയമനത്തിനായി 01/02/2019 നോ അതിനുശേഷമോ വിജ്ഞാപനം ചെയ്യുന്ന ഒഴിവുകള്‍ക്കും
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2019
-20 വര്‍ഷം മുതലുള്ള പ്രവേശനത്തിനുമാണ് ഈ
വ്യവസ്ഥകള്‍ ബാധകമാകുന്നത്. 2006 ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (പ്രവേശനത്തിനുള്ള
സംവരണം) ആക്ടിലെ [THE CENTRAL
EDUCATIONAL INSTITUTIONS (RESERVATION IN ADMISSION) ACT, 2006] പട്ടികയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 8 വിദ്യാഭ്യാസ
സ്ഥാപനങ്ങളെ (institutions of
excellence, research institutions, institutions of national and strategic
importance) ഈ സംവരണ വ്യവസ്ഥയില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ട്.
പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍:
നിലവിലുള്ള
സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത കേരളത്തിലെ 164 സംവരണേതര വിഭാഗങ്ങളുടെ, അതായത് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള
സംവരണത്തിന് അര്‍ഹതയുള്ള വിഭാഗങ്ങളുടെ, പട്ടിക സ.ഉ.(കൈ)നം.114/2021/പൊ.ഭ.വ. തീയതി:
03/06/2021,
സ.ഉ.(കൈ)നം.129/2021/പൊ.ഭ.വ. തീയതി:
05/07/2021
എന്നിവ പ്രകാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിലെ ശൈവ വെള്ളാള
വിഭാഗത്തെ സംബന്ധിച്ച് പാലക്കാട് ജില്ലയിലെത്
ഒഴികെയുള്ളവര്‍ക്ക് മാത്രമേ ഈ സംവരണ ആനുകൂല്യം ലഭിക്കൂ.
നിബന്ധനകൾ - കുടുംബ വാർഷിക വരുമാനം/ ഭൂ സ്വത്ത് :
കുടുംബ വാര്‍ഷിക വരുമാനവും
കുടുംബത്തിന്റെ കൈവശമുള്ള ഭൂസ്വത്തുമാണ് ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള പ്രധാന
ഘടകങ്ങള്‍. കുടുംബം എന്ന നിര്‍വ്വചനത്തില്‍ അപേക്ഷന്‍/അപേക്ഷക, അപേക്ഷകന്റെ/അപേക്ഷകയുടെ
മാതാപിതാക്കള്‍, 18 വയസ്സിനു താഴെയുള്ള
സഹോദരങ്ങള്‍, അപേക്ഷകന്റെ/അപേക്ഷകയുടെ പങ്കാളി എന്നിവരാണ് ഉള്‍പ്പെടുന്നത്.
അപേക്ഷകന്റെ കുടുംബ വാര്‍ഷിക
വരുമാനം കണക്കാക്കുമ്പോള്‍ അപേക്ഷ സമർപ്പിക്കുന്ന വർഷത്തിന് തൊട്ടുമുമ്പുള്ള
സാമ്പത്തിക വർഷത്തെ വരുമാനമാണ് പരിഗണിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ
കീഴിലുള്ള സ്ഥപനങ്ങളിലെ സംവരണ ആനുകൂല്യം ലഭിക്കുന്നതിന് കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍
താഴെ ആയിരിക്കണം. കൂടാതെ അപേക്ഷകന്റെ/ കുടുബത്തിന്റെ കൈവശം ചുവടെ പറയുന്ന
പരിധിയില്‍ കവിഞ്ഞ ഭൂസ്വത്തുക്കള്‍ (വ്യത്യസ്ത സ്ഥലങ്ങളിൽ
ഭൂമികൾ ഉണ്ടെങ്കിൽ അവ ഉള്‍പ്പെടെ) ഒന്നും
ഉണ്ടാകാനും പാടില്ല.
· 5
ഏക്കറില്‍ താഴെ കൃഷി ഭൂമി
· 1000
ചതുരശ്ര അടിയില്‍ താഴെയുള്ള റസിഡന്‍ഷ്യല്‍ ഫ്ലാറ്റ്
· മുനിസിപ്പാലിറ്റിയില്‍
- 2.06 സെന്റില്‍ താഴെയുള്ള റസിഡന്‍ഷ്യല്‍
പ്ലോട്ട്
· പഞ്ചായത്തുകളില്‍
- 4.13 സെന്റില്‍ താഴെയുള്ള റസിഡന്‍ഷ്യല്‍
പ്ലോട്ട്.
കേന്ദ്ര
സര്‍ക്കാര്‍ മേഖലയിലെ സംവരണ ആവശ്യങ്ങള്‍ക്കുള്ള Income and Asset Certificate അനുവദിക്കേണ്ടത്
അതതു തഹസീല്‍ദാര്‍മാരാണ്. പക്ഷെ അപേക്ഷകള്‍ ബന്ധപെട്ട വില്ലേജ് ഓഫീസിലാണ് നല്‍കേണ്ടത്.
സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഒരു വര്‍ഷമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ
കീഴിലുള്ള സ്ഥാപനങ്ങളിലെ സംവരണ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര
മാനദണ്ഡങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഇവിടെ സംവരണ ആനുകൂല്യം ലഭിക്കണമെങ്കില്‍ കുടുംബ
വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയോ അതില്‍ താഴെയോ
ആയിരിക്കണം. കുടുംബ വാർഷിക വരുമാനം കണക്കാക്കുമ്പോൾ ചുവടെ ചേർക്കുന്നവ ഒഴികെയുള്ള മറ്റെല്ലാ വരുമാനവും പരിഗണിക്കും.
· മുൻസിപ്പാലിറ്റി/മുനിസിപ്പൽ
കോർപ്പറേഷൻ പ്രദേശങ്ങളിലെ പരിധി നിർണയിക്കപ്പെട്ടിട്ടുള്ള ഹൗസ് പ്ലോട്ടുകളിൽ
നിന്നുള്ള കാർഷിക വരുമാനം
· സാമൂഹ്യ
സുരക്ഷ പെൻഷനുകൾ
· കുടുംബ
പെൻഷൻ
· തൊഴിലില്ലായ്മ
വേതനം
· ഉത്സവബത്ത
· വിരമിക്കൽ
ആനുകൂല്യങ്ങൾ
· യാത്രാബത്ത
സംവരണ ആനുകൂല്യം
ലഭിക്കണമെങ്കില്‍ മേല്‍ വിവരിച്ച വരുമാന പരിധി പാലിക്കുന്നതിനോടൊപ്പം അപേക്ഷകന്റെ/കുടുബത്തിന്റെ
കൈവശം ചുവടെ പറയുന്ന പരിധിയില്‍ കവിഞ്ഞ ഭൂസ്വത്തുക്കള്‍ (ഭൂമി എന്നതിൽ എല്ലാത്തരം
ഭൂമിയും ഉൾപ്പെടും) ഒന്നും ഉണ്ടാകാനും പാടില്ല.
· ഭൂമി
o
ഗ്രാമപഞ്ചായത്ത് പ്രദേശം – 2.5
ഏക്കര്‍ വരെ
o
മുനിസിപ്പാലിറ്റി പ്രദേശം – 75
സെന്റ് വരെ
o
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശം
- 50 സെന്റ് വരെ
· ഹൗസ്
പ്ലോട്ട് (വീട് നില്‍ക്കുന്നതോ വീട് വയ്ക്കാന്‍ കഴിയുന്നതോ)
o
മുനിസിപ്പാലിറ്റി പ്രദേശം – 20
സെന്റ് വരെ
o
കോര്‍പ്പറേഷന്‍ പ്രദേശം - 15
സെന്റ് വരെ
കുടുംബത്തിന് ഒന്നിലധികം
ഹൗസ് പ്ലോട്ട് കൈവശമുണ്ടെങ്കിൽ അവയെല്ലാം കൂട്ടിച്ചേർത്ത് ആയിരിക്കും പ്ലോട്ടിന്റെ
വിസ്തൃതി കണക്കാക്കുക.
ഗ്രാമപഞ്ചായത്ത്
പ്രദേശങ്ങളിലും മുനിസിപ്പൽ അല്ലെങ്കിൽ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലുമായി
അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിൻറെ ആകെ വിസ്തൃതി 2.5 ഏക്കറിൽ അധികരിക്കാൻ പാടില്ല.
മുനിസിപ്പൽ
പ്രദേശങ്ങളിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലുമായി അപേക്ഷകന്റെ കുടുംബത്തിന്
ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിൻറെ ആകെ ഭൂവിസ്തൃതി 75 സെൻറിൽ
അധികരിക്കാൻ പാടില്ല.
കുടുംബത്തിന് മുനിസിപ്പൽ
പ്രദേശങ്ങളിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലും ഹൗസ് പ്ലോട്ട് ഉണ്ടെങ്കിൽ അവ
കൂട്ടിച്ചേർത്ത് കണക്കാക്കിയാൽ വിസ്തൃതി 20 സെന്റില്‍ അധികരിക്കാൻ
പാടില്ല.
ഭൂവിസ്തൃതി
കണക്കാക്കുന്നതിന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി കണക്കിലെടുക്കുന്നതാണ്.
AAY, PHH, റേഷന്‍ കാര്‍ഡുകളില്‍ പേരുള്ളവര്‍ക്ക് അത്തരം റേഷന്‍
കാര്‍ഡില്‍ പേരുണ്ടെന്ന വില്ലേജ് ആഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍
ഈ സംവരണ ആനുകൂല്യം ലഭിക്കുന്നതാണ്. അവര്‍ക്ക് കുടുംബ വാര്‍ഷിക വരുമാനമോ കൈവശമുള്ള
ഭൂമിയുടെ അളവോ ബാധകമല്ല.
മറ്റു നിബന്ധനകൾ:
കേന്ദ്ര
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള Income
and Asset Certificate അനുവദിക്കേണ്ടത്
അതതു തഹസീല്‍ദാര്‍മാരാണ്. പക്ഷെ അപേഷകള്‍ ബന്ധപെട്ട വില്ലേജ് ഓഫീസിലാണ് നല്‍കേണ്ടത്.
സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഒരു വര്‍ഷമാണ്.
കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ള Income and Asset Certificate സംബന്ധിച്ച അപ്പീലുകള്‍ ജില്ലാ മജിസ്ട്രേറ്റിനോ അഡീഷണൽ ജില്ലാ
മജിസ്ട്രേറ്റിനോ ആണ് നൽകേണ്ടത്.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള Income and Asset Certificate അനുവദിക്കേണ്ടത് അതതു വില്ലേജ് ആഫീസര്‍മാരാണ്. അപേഷകള്‍ ബന്ധപെട്ട വില്ലേജ് ഓഫീസിലാണ് നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി മൂന്ന് വര്‍ഷമാണ്. സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിലുള്ള ആക്ഷേപങ്ങള്‍ക്ക് ബന്ധപ്പെട്ട തഹസിൽദാർക്ക്/റവന്യൂ ഡിവിഷണൽ ഓഫീസർക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്.
അപ്പീല്‍ തീരുമാനത്തില്‍ പുനഃപരിശോധന ആവശ്യമുള്ള പക്ഷം അപ്പീല്‍ അധികാരിയുടെ മേല്‍ ഉദ്യോഗസ്ഥന് പുനഃപരിശോധനക്ക് അപേക്ഷ നല്‍കുകയും ചെയ്യാം.
പ്രധാന റഫറൻസ് :
1) 103 ആം ഭരണ ഘടനാ ഭേദഗതി
2) കേന്ദ്ര സാമൂഹ്യ നീതിയും ശാക്തീകരണവും മന്ത്രാലയത്തിന്റെ 17/01/2019 ലെ 20013/01/2018-BC-II നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം
3) കേന്ദ്ര മാനവ വിഭവശേഷി (ഉന്നത വിദ്യാഭ്യാസവകുപ്പ്) മന്ത്രാലയത്തിന്റെ 17/01/2019 ലെ 12-4/2019-U1 നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം
4) കേന്ദ്ര ഉദ്യോഗസ്ഥ, പൊതുജന പരാതി, പെന്‍ഷന്‍ (ഉദ്യോഗസ്ഥ പരിശീലന വകുപ്പ്) മന്ത്രാലയത്തിന്റെ 19/01/2019 ലെ 36039/1/2019-Estt.(Res.) നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം
5) സ.ഉ.(കൈ)നം.52/2019/ GAD തീയതി 14.03.2019
6) സ.ഉ.(പി)നം.1/2020/P&ARD തീയതി 03.01.2020
7) സ.ഉ.(കൈ)നം.2/2020/ഉഭപവ തീയതി 12.02.2010
8) സ.ഉ.(കൈ)നം.114/2021/പൊ.ഭ.വ. തീയതി: 03/06/2021
9) സ.ഉ.(കൈ)നം.129/2021/പൊ.ഭ.വ. തീയതി: 05/07/2021