Kudumbasree Updated CDS Bye Law 2025
Questions and answers
Saturday, 18 July 2026
Friday, 7 November 2025
Monday, 20 May 2024
Kerala Panchayat Raj Act 1994 - Functions of President and Vice President - Section 156 - കേരള പഞ്ചായത്ത് രാജ് ആക്ട് - പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ചുമതലകൾ.
Section 156 - Functions of President and Vice President - വകുപ്പ് 156 – പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ചുമതലകൾ.
(1) ഈ ആക്റ്റിനാലോ
അതിൻകീഴിലോ മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ഈ
ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെയും ഒരു പഞ്ചായത്ത് പാസ്സാക്കുന്ന
പ്രമേയങ്ങൾ നടപ്പിലാക്കുന്നതിന്റെയും ആവശ്യത്തിലേയ്ക്കുള്ള നിർവ്വഹണാധികാരം
പ്രസിഡന്റിൽ നിക്ഷിപ്തമായിരിക്കുന്നതും ഈ ആക്റ്റിനാലോ അതിൻകീഴിലോ ചുമതലപ്പെട്ട
കർത്തവ്യങ്ങൾ യഥാവിധി നിറവേറ്റുന്നതിന് അദ്ദേഹത്തിന് നേരിട്ട് ഉത്തരവാദിത്വം
ഉണ്ടായിരിക്കുന്നതുമാണ്.
(2) പ്രസിഡന്റിന്റെ
സ്ഥാനം ഒഴിവായിരുന്നാൽ ഒരു പുതിയ പ്രസിഡന്റ് ഉദ്യോഗം ഏറ്റെടുക്കുന്നതുവരെ വൈസ്
പ്രസിഡന്റ്, പ്രസിഡന്റിന്റെ ജോലികൾ നിർവ്വഹിക്കേണ്ടതാണ്.
(3) ഒരു പഞ്ചായത്തിലെ
പ്രസിഡന്റ് പതിനഞ്ചു ദിവസത്തിലധികം തുടർച്ചയായി അധികാരാതിർത്തിക്കുള്ളിൽ
ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് അവശത സംഭവിക്കുകയോ ചെയ്താൽ, അങ്ങനെ ഇല്ലാതിരിക്കുകയോ അവശത ഉണ്ടായിരിക്കുകയോ ചെയ്യുന്നകാലത്ത്, അദ്ദേഹത്തിന്റെ ചുമതലകൾ, നിർണ്ണയിക്കപ്പെട്ടേയ്ക്കാവുന്ന
പ്രകാരമുള്ള പരിതഃസ്ഥിതികളിലൊഴികെ, വൈസ് പ്രസിഡന്റിൽ
നിക്ഷിപ്തമാകുന്നതാണ്.
(3.എ) പ്രസിഡന്റിന്റേയും
വൈസ് പ്രസിഡന്റിന്റേയും ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിവായിരുന്നാൽ, ഒരു
പുതിയ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ ഉദ്യോഗം ഏറ്റെടുക്കുന്നതു
വരെ പ്രസിഡന്റിന്റെ ചുമതലകൾ 162-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പറയുന്ന ക്രമത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ
നിർവ്വഹിക്കേണ്ടതും പ്രസിഡന്റോ വൈസ് പ്രസിഡന്റോ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരോ
പ്രസിഡന്റിന്റെ ചുമതലകൾ വഹിക്കുന്നതിന് ഇല്ലാതിരിക്കുന്നിടത്ത് പ്രസിഡന്റോ,
വൈസ് പ്രസിഡന്റോ ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനോ
ഉദ്യോഗം ഏറ്റെടുക്കുന്നതുവരെ, തിരഞ്ഞെടുക്കപ്പെട്ട
അംഗങ്ങളിൽ പ്രായം കൂടിയ ആൾ പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്.
(4) മുൻപറഞ്ഞ
വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ ഒരു പഞ്ചായത്ത് പ്രസിഡന്റ്,-
(എ) താൻ
പ്രസിഡന്റായിരിക്കുന്ന പഞ്ചായത്തിന്റെയും ഗ്രാമസഭകളുടെയും യോഗങ്ങളിൽ ആദ്ധ്യക്ഷം
വഹിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുകയും
(ബി) പഞ്ചായത്തിലെ എല്ലാ
ഉദ്യോഗസ്ഥൻമാരും ജീവനക്കാരും ചെയ്യുന്ന കൃത്യങ്ങളുടെയും എടുത്ത നടപടികളുടെയും
മേൽനോട്ടം വഹിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുകയും അവരുടെ കോൺഫിഡൻഷ്യൽ
റിപ്പോർട്ടുകൾ തയ്യാറാക്കുകയും;
(സി) സർക്കാർ, അതതു സമയം നിശ്ചയിച്ചേക്കാവുന്ന അങ്ങനെയുള്ള പരിധിവരെ കണ്ടിൻജന്റ് ചെലവുകൾ
ചെയ്യുകയും;
(ഡി) പഞ്ചായത്തിനെ
സംബന്ധിക്കുന്ന പണം കൊടുക്കലും പണം തിരികെകൊടുക്കലും അധികൃതമാക്കുകയും;
(എഫ്) ഈ ആക്റ്റിനാലോ
അതിൻകീഴിലോ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ സ്റ്റേറ്റുമെന്റുകളും റിപ്പോർട്ടുകളും
തയ്യാറാക്കിക്കുകയും;
(ജി) ഈ ആക്റ്റിനാലോ
അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളാലോ നല്കപ്പെട്ടേയ്ക്കാവുന്നതോ
ചുമതലപ്പെട്ടേയ്ക്കാവുന്നതോ ആയ അങ്ങനെയുള്ള മറ്റ് അധികാരങ്ങൾ വിനിയോഗിക്കുകയും
മറ്റ് ചുമതലകൾ നിർവ്വഹിക്കുകയും, ചെയ്യേണ്ടതാണ്.
(5) പ്രസിഡന്റിന്,
അടിയന്തിര സാഹചര്യത്തിൽ, പഞ്ചായത്തിന്റെ
അനുമതി ആവശ്യമുള്ളതും തന്റെ അഭിപ്രായത്തിൽ പൊതുജനങ്ങളുടെ രക്ഷയ്ക്ക് ഉടനടി
നടത്തുകയോ ചെയ്യുകയോ ചെയ്യുന്നത് ആവശ്യമായിട്ടുള്ളതുമായ ഏതെങ്കിലും പണി
നടത്തുന്നതിനോ ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതിനോ നിർദ്ദേശിക്കാവുന്നതും
അപ്രകാരമുള്ള പണി നടത്തുന്നതിനോ പ്രവൃത്തി ചെയ്യുന്നതിനോ ഉള്ള ചെലവുകൾ
പഞ്ചായത്തിന്റെ ഫണ്ടിൽനിന്നും നൽകേണ്ടതാണെന്ന് നിർദ്ദേശിക്കാവുന്നതാണ്, എന്നാൽ.-
(എ) ഏതെങ്കിലും പണി
നടത്തുന്നതോ ഏതെങ്കിലും പ്രത്യേക പ്രവൃത്തി ചെയ്യുന്നതോ നിരോധിക്കുന്ന
പഞ്ചായത്തിന്റെ ഏതെങ്കിലും തീരുമാനം ലംഘിച്ചുകൊണ്ട് ഈ ഉപവകുപ്പുപ്രകാരം
പ്രവർത്തിക്കാൻ പാടില്ലാത്തതും;
(ബി) ഈ ഉപവകുപ്പിൻകീഴിൽ
എടുത്ത നടപടിയും അതിനുള്ള കാരണവും പഞ്ചായത്തിലേയ്ക്ക് അതിന്റെ അടുത്ത യോഗത്തിൽ
റിപ്പോർട്ട് ചെയ്യേണ്ടതും, അംഗീകാരം വാങ്ങേണ്ടതും ആകുന്നു.
(6) പഞ്ചായത്ത്
പ്രസിഡന്റിന് താഴെ പറയുന്ന അധികാരങ്ങൾ കൂടി ഉണ്ടായിരിക്കുന്നതാണ്, അതായത്:-
(എ.) സെക്രട്ടറിയുടേയും
ആവശ്യമുള്ള പക്ഷം പഞ്ചായത്തിലേക്ക് കൈമാറിയ സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള
പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജീവനക്കാരുടേയും ഹാജർ പഞ്ചായത്തിന്റെ യോഗങ്ങളിൽ
ഉറപ്പാക്കുക;
(ബി) സെക്രട്ടറി,
പഞ്ചായത്തിന്റെ അധീനതയിൽ വിട്ടുകൊടുത്തിട്ടുള്ള ഗസറ്റഡ് പദവിയുള്ള
സർക്കാർ ഉദ്യോഗസ്ഥൻമാർ എന്നിവർ ഒഴികെ, പഞ്ചായത്തിന്റെ
കീഴിലുള്ള ഏതൊരു ഉദ്യോഗസ്ഥന്റേയോ ജീവനക്കാരന്റെയോ പേരിൽ കൃത്യവിലോപത്തിനോ, ആജ്ഞാലംഘനത്തിനോ ചട്ടങ്ങളുടേയോ സ്ഥിര ഉത്തരവുകളുടേയോ ലംഘനത്തിനോ അച്ചടക്ക
നടപടികൾ എടുക്കേണ്ടിവരുമ്പോൾ ആവശ്യമെങ്കിൽ അവരെ സർവ്വീസിൽ നിന്ന് സസ്പെന്റ്
ചെയ്യുക.
എന്നാൽ പ്രസിഡന്റ്, സസ്പെൻഷൻ ഉത്തരവ് പഞ്ചായത്തിന്റെ തൊട്ടടുത്ത യോഗത്തിൽവച്ച്
അതിന്റെ സ്ഥിരീകരണം വാങ്ങേണ്ടതും അല്ലാത്തപക്ഷം പ്രസ്തുത ഉത്തരവ് അസാധു
ആകുന്നതുമാണ്;
(സി) സെക്രട്ടറിയിൽ
നിന്നോ പഞ്ചായത്തിലെ ഏതൊരു ഉദ്യോഗസ്ഥനിൽ നിന്നോ പഞ്ചായത്തിന്റെ ഭരണ സംബന്ധമായ ഏതു
ഫയലും റിക്കാർഡും രേഖാമൂലം ആവശ്യപ്പെടുന്നതിനും അതിൽ ഈ ആക്റ്റ് മൂലമോ
അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ അഥവാ സ്ഥിരം ഉത്തരവുകളുടെ വെളിച്ചത്തിലോ
ആവശ്യമായ നിർദ്ദേശങ്ങളോ ഉത്തരവുകളോ നൽകുക:
എന്നാൽ, പഞ്ചായത്തിന്റെ ഭരണ സംബന്ധമായി സെക്രട്ടറിയിലോ ഏതെങ്കിലും
ഉദ്യോഗസ്ഥനിലോ മാത്രം നിക്ഷിപ്തമായിട്ടുള്ള സ്റ്റാറ്റ്യൂട്ടറി അധികാരങ്ങൾ
വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളോ റിക്കാർഡുകളോ ആവശ്യപ്പെടുവാൻ പാടില്ല;
കുറിപ്പ്.-ഫയലുകളും
റിക്കാർഡുകളും സ്വീകരിക്കുകയോ തിരികെ നൽകുകയോ ചെയ്യുമ്പോൾ വേണ്ടവിധം
അക്നോളഡ്ജ്മെന്റ് നൽകുകയും വരവ് വയ്ക്കുകയും ചെയ്യേണ്ടതാണ്;
Sunday, 20 August 2023
CRITERIA FOR RESERVATIONS - ECONOMICALLY WEAKER SECTIONS - EWS - INCOME AND ASSET CERTIFICATE - IN THE GENERAL CATEGORY - KERALA
പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കുള്ള സംവരണ മാനദണ്ഡങ്ങള്‍
[CRITERIA FOR RESERVATIONS TO ECONOMICALLY WEAKER SECTIONS (EWSs) IN THE GENERAL CATEGORY]
ആമുഖം:
ഭരണഘടനയുടെ
103 ആം ഭേദഗതി വഴി രാജ്യത്ത് ഉദ്യോഗസ്ഥ നിയമനങ്ങളിലും
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി
പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ്
പിന്നോക്ക വിഭാഗങ്ങള്‍ എന്നീ സംവരണ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍) 10% സംവരണം ഏര്‍പ്പെടുത്തുകയുണ്ടായി.
ഭരണഘടന
ഭേദഗതിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ
കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നോക്ക വിഭാഗങ്ങളിലെ
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍
തീരുമാനിച്ചു കൊണ്ട് 17/01/2019 ലെ 20013/01/2018-BC-II
നമ്പര്‍ ഓഫീസ്
മെമ്മോറാണ്ടം കേന്ദ്ര സാമൂഹ്യ നീതിയും ശാക്തീകരണവും മന്ത്രാലയവും തുടര്‍ന്ന് പ്രസ്തുത
മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം
നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ പ്രവേശനത്തിന് 10% സംവരണം ഏര്‍പ്പെടുത്തി കേന്ദ്ര മാനവ വിഭവശേഷി
(ഉന്നത വിദ്യാഭ്യാസവകുപ്പ്) മന്ത്രാലയവും (17/01/2019 ലെ 12-4/2019-U1
നമ്പര്‍ ഓഫീസ്
മെമ്മോറാണ്ടം) കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളിലെ
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തി കേന്ദ്ര ഉദ്യോഗസ്ഥ, പൊതുജന പരാതി, പെന്‍ഷന്‍
(ഉദ്യോഗസ്ഥ പരിശീലന വകുപ്പ്) മന്ത്രാലയവും [19/01/2019
ലെ 36039/1/2019-Estt.(Res.) നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം] ഉത്തരവുകള്‍ പുറപ്പെടുവിക്കുയയുണ്ടായി.
പ്രാബല്യം:
നേരിട്ടുള്ള
നിയമനത്തിനായി 01/02/2019 നോ അതിനുശേഷമോ വിജ്ഞാപനം ചെയ്യുന്ന ഒഴിവുകള്‍ക്കും
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2019
-20 വര്‍ഷം മുതലുള്ള പ്രവേശനത്തിനുമാണ് ഈ
വ്യവസ്ഥകള്‍ ബാധകമാകുന്നത്. 2006 ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (പ്രവേശനത്തിനുള്ള
സംവരണം) ആക്ടിലെ [THE CENTRAL
EDUCATIONAL INSTITUTIONS (RESERVATION IN ADMISSION) ACT, 2006] പട്ടികയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 8 വിദ്യാഭ്യാസ
സ്ഥാപനങ്ങളെ (institutions of
excellence, research institutions, institutions of national and strategic
importance) ഈ സംവരണ വ്യവസ്ഥയില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ട്.
പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍:
നിലവിലുള്ള
സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത കേരളത്തിലെ 164 സംവരണേതര വിഭാഗങ്ങളുടെ, അതായത് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള
സംവരണത്തിന് അര്‍ഹതയുള്ള വിഭാഗങ്ങളുടെ, പട്ടിക സ.ഉ.(കൈ)നം.114/2021/പൊ.ഭ.വ. തീയതി:
03/06/2021,
സ.ഉ.(കൈ)നം.129/2021/പൊ.ഭ.വ. തീയതി:
05/07/2021
എന്നിവ പ്രകാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിലെ ശൈവ വെള്ളാള
വിഭാഗത്തെ സംബന്ധിച്ച് പാലക്കാട് ജില്ലയിലെത്
ഒഴികെയുള്ളവര്‍ക്ക് മാത്രമേ ഈ സംവരണ ആനുകൂല്യം ലഭിക്കൂ.
നിബന്ധനകൾ - കുടുംബ വാർഷിക വരുമാനം/ ഭൂ സ്വത്ത് :
കുടുംബ വാര്‍ഷിക വരുമാനവും
കുടുംബത്തിന്റെ കൈവശമുള്ള ഭൂസ്വത്തുമാണ് ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള പ്രധാന
ഘടകങ്ങള്‍. കുടുംബം എന്ന നിര്‍വ്വചനത്തില്‍ അപേക്ഷന്‍/അപേക്ഷക, അപേക്ഷകന്റെ/അപേക്ഷകയുടെ
മാതാപിതാക്കള്‍, 18 വയസ്സിനു താഴെയുള്ള
സഹോദരങ്ങള്‍, അപേക്ഷകന്റെ/അപേക്ഷകയുടെ പങ്കാളി എന്നിവരാണ് ഉള്‍പ്പെടുന്നത്.
അപേക്ഷകന്റെ കുടുംബ വാര്‍ഷിക
വരുമാനം കണക്കാക്കുമ്പോള്‍ അപേക്ഷ സമർപ്പിക്കുന്ന വർഷത്തിന് തൊട്ടുമുമ്പുള്ള
സാമ്പത്തിക വർഷത്തെ വരുമാനമാണ് പരിഗണിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ
കീഴിലുള്ള സ്ഥപനങ്ങളിലെ സംവരണ ആനുകൂല്യം ലഭിക്കുന്നതിന് കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍
താഴെ ആയിരിക്കണം. കൂടാതെ അപേക്ഷകന്റെ/ കുടുബത്തിന്റെ കൈവശം ചുവടെ പറയുന്ന
പരിധിയില്‍ കവിഞ്ഞ ഭൂസ്വത്തുക്കള്‍ (വ്യത്യസ്ത സ്ഥലങ്ങളിൽ
ഭൂമികൾ ഉണ്ടെങ്കിൽ അവ ഉള്‍പ്പെടെ) ഒന്നും
ഉണ്ടാകാനും പാടില്ല.
· 5
ഏക്കറില്‍ താഴെ കൃഷി ഭൂമി
· 1000
ചതുരശ്ര അടിയില്‍ താഴെയുള്ള റസിഡന്‍ഷ്യല്‍ ഫ്ലാറ്റ്
· മുനിസിപ്പാലിറ്റിയില്‍
- 2.06 സെന്റില്‍ താഴെയുള്ള റസിഡന്‍ഷ്യല്‍
പ്ലോട്ട്
· പഞ്ചായത്തുകളില്‍
- 4.13 സെന്റില്‍ താഴെയുള്ള റസിഡന്‍ഷ്യല്‍
പ്ലോട്ട്.
കേന്ദ്ര
സര്‍ക്കാര്‍ മേഖലയിലെ സംവരണ ആവശ്യങ്ങള്‍ക്കുള്ള Income and Asset Certificate അനുവദിക്കേണ്ടത്
അതതു തഹസീല്‍ദാര്‍മാരാണ്. പക്ഷെ അപേക്ഷകള്‍ ബന്ധപെട്ട വില്ലേജ് ഓഫീസിലാണ് നല്‍കേണ്ടത്.
സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഒരു വര്‍ഷമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ
കീഴിലുള്ള സ്ഥാപനങ്ങളിലെ സംവരണ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര
മാനദണ്ഡങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഇവിടെ സംവരണ ആനുകൂല്യം ലഭിക്കണമെങ്കില്‍ കുടുംബ
വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയോ അതില്‍ താഴെയോ
ആയിരിക്കണം. കുടുംബ വാർഷിക വരുമാനം കണക്കാക്കുമ്പോൾ ചുവടെ ചേർക്കുന്നവ ഒഴികെയുള്ള മറ്റെല്ലാ വരുമാനവും പരിഗണിക്കും.
· മുൻസിപ്പാലിറ്റി/മുനിസിപ്പൽ
കോർപ്പറേഷൻ പ്രദേശങ്ങളിലെ പരിധി നിർണയിക്കപ്പെട്ടിട്ടുള്ള ഹൗസ് പ്ലോട്ടുകളിൽ
നിന്നുള്ള കാർഷിക വരുമാനം
· സാമൂഹ്യ
സുരക്ഷ പെൻഷനുകൾ
· കുടുംബ
പെൻഷൻ
· തൊഴിലില്ലായ്മ
വേതനം
· ഉത്സവബത്ത
· വിരമിക്കൽ
ആനുകൂല്യങ്ങൾ
· യാത്രാബത്ത
സംവരണ ആനുകൂല്യം
ലഭിക്കണമെങ്കില്‍ മേല്‍ വിവരിച്ച വരുമാന പരിധി പാലിക്കുന്നതിനോടൊപ്പം അപേക്ഷകന്റെ/കുടുബത്തിന്റെ
കൈവശം ചുവടെ പറയുന്ന പരിധിയില്‍ കവിഞ്ഞ ഭൂസ്വത്തുക്കള്‍ (ഭൂമി എന്നതിൽ എല്ലാത്തരം
ഭൂമിയും ഉൾപ്പെടും) ഒന്നും ഉണ്ടാകാനും പാടില്ല.
· ഭൂമി
o
ഗ്രാമപഞ്ചായത്ത് പ്രദേശം – 2.5
ഏക്കര്‍ വരെ
o
മുനിസിപ്പാലിറ്റി പ്രദേശം – 75
സെന്റ് വരെ
o
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശം
- 50 സെന്റ് വരെ
· ഹൗസ്
പ്ലോട്ട് (വീട് നില്‍ക്കുന്നതോ വീട് വയ്ക്കാന്‍ കഴിയുന്നതോ)
o
മുനിസിപ്പാലിറ്റി പ്രദേശം – 20
സെന്റ് വരെ
o
കോര്‍പ്പറേഷന്‍ പ്രദേശം - 15
സെന്റ് വരെ
കുടുംബത്തിന് ഒന്നിലധികം
ഹൗസ് പ്ലോട്ട് കൈവശമുണ്ടെങ്കിൽ അവയെല്ലാം കൂട്ടിച്ചേർത്ത് ആയിരിക്കും പ്ലോട്ടിന്റെ
വിസ്തൃതി കണക്കാക്കുക.
ഗ്രാമപഞ്ചായത്ത്
പ്രദേശങ്ങളിലും മുനിസിപ്പൽ അല്ലെങ്കിൽ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലുമായി
അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിൻറെ ആകെ വിസ്തൃതി 2.5 ഏക്കറിൽ അധികരിക്കാൻ പാടില്ല.
മുനിസിപ്പൽ
പ്രദേശങ്ങളിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലുമായി അപേക്ഷകന്റെ കുടുംബത്തിന്
ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിൻറെ ആകെ ഭൂവിസ്തൃതി 75 സെൻറിൽ
അധികരിക്കാൻ പാടില്ല.
കുടുംബത്തിന് മുനിസിപ്പൽ
പ്രദേശങ്ങളിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലും ഹൗസ് പ്ലോട്ട് ഉണ്ടെങ്കിൽ അവ
കൂട്ടിച്ചേർത്ത് കണക്കാക്കിയാൽ വിസ്തൃതി 20 സെന്റില്‍ അധികരിക്കാൻ
പാടില്ല.
ഭൂവിസ്തൃതി
കണക്കാക്കുന്നതിന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി കണക്കിലെടുക്കുന്നതാണ്.
AAY, PHH, റേഷന്‍ കാര്‍ഡുകളില്‍ പേരുള്ളവര്‍ക്ക് അത്തരം റേഷന്‍
കാര്‍ഡില്‍ പേരുണ്ടെന്ന വില്ലേജ് ആഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍
ഈ സംവരണ ആനുകൂല്യം ലഭിക്കുന്നതാണ്. അവര്‍ക്ക് കുടുംബ വാര്‍ഷിക വരുമാനമോ കൈവശമുള്ള
ഭൂമിയുടെ അളവോ ബാധകമല്ല.
മറ്റു നിബന്ധനകൾ:
കേന്ദ്ര
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള Income
and Asset Certificate അനുവദിക്കേണ്ടത്
അതതു തഹസീല്‍ദാര്‍മാരാണ്. പക്ഷെ അപേഷകള്‍ ബന്ധപെട്ട വില്ലേജ് ഓഫീസിലാണ് നല്‍കേണ്ടത്.
സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഒരു വര്‍ഷമാണ്.
കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ള Income and Asset Certificate സംബന്ധിച്ച അപ്പീലുകള്‍ ജില്ലാ മജിസ്ട്രേറ്റിനോ അഡീഷണൽ ജില്ലാ
മജിസ്ട്രേറ്റിനോ ആണ് നൽകേണ്ടത്.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള Income and Asset Certificate അനുവദിക്കേണ്ടത് അതതു വില്ലേജ് ആഫീസര്‍മാരാണ്. അപേഷകള്‍ ബന്ധപെട്ട വില്ലേജ് ഓഫീസിലാണ് നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി മൂന്ന് വര്‍ഷമാണ്. സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിലുള്ള ആക്ഷേപങ്ങള്‍ക്ക് ബന്ധപ്പെട്ട തഹസിൽദാർക്ക്/റവന്യൂ ഡിവിഷണൽ ഓഫീസർക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്.
അപ്പീല്‍ തീരുമാനത്തില്‍ പുനഃപരിശോധന ആവശ്യമുള്ള പക്ഷം അപ്പീല്‍ അധികാരിയുടെ മേല്‍ ഉദ്യോഗസ്ഥന് പുനഃപരിശോധനക്ക് അപേക്ഷ നല്‍കുകയും ചെയ്യാം.
പ്രധാന റഫറൻസ് :
1) 103 ആം ഭരണ ഘടനാ ഭേദഗതി
2) കേന്ദ്ര സാമൂഹ്യ നീതിയും ശാക്തീകരണവും മന്ത്രാലയത്തിന്റെ 17/01/2019 ലെ 20013/01/2018-BC-II നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം
3) കേന്ദ്ര മാനവ വിഭവശേഷി (ഉന്നത വിദ്യാഭ്യാസവകുപ്പ്) മന്ത്രാലയത്തിന്റെ 17/01/2019 ലെ 12-4/2019-U1 നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം
4) കേന്ദ്ര ഉദ്യോഗസ്ഥ, പൊതുജന പരാതി, പെന്‍ഷന്‍ (ഉദ്യോഗസ്ഥ പരിശീലന വകുപ്പ്) മന്ത്രാലയത്തിന്റെ 19/01/2019 ലെ 36039/1/2019-Estt.(Res.) നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം
5) സ.ഉ.(കൈ)നം.52/2019/ GAD തീയതി 14.03.2019
6) സ.ഉ.(പി)നം.1/2020/P&ARD തീയതി 03.01.2020
7) സ.ഉ.(കൈ)നം.2/2020/ഉഭപവ തീയതി 12.02.2010
8) സ.ഉ.(കൈ)നം.114/2021/പൊ.ഭ.വ. തീയതി: 03/06/2021
9) സ.ഉ.(കൈ)നം.129/2021/പൊ.ഭ.വ. തീയതി: 05/07/2021
Sunday, 23 April 2023
EWS - Criteria for Reservation to Economically Weaker Sections in General Category - EWS Central Government Norms - EWS State Government Norms
EWS - Criteria for Reservation to Economically Weaker Sections in General Category - EWS Central Government Norms - EWS State Government Norms - മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണ മാനദണ്ഡങ്ങൾ.
Tuesday, 5 January 2021
Combination of Leave
Thursday, 31 December 2020
Disqualification of Members of LSGI's
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണസമിതികൾ നിലവിൽ വന്ന് കഴിഞ്ഞിരിക്കുകയാണല്ലോ? തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ആദ്യ യോഗം കൂടാൻ തീരുമാനിച്ചിട്ടുള്ള തീയതി മുതൽ അഞ്ചു വർഷമാണ് അംഗങ്ങളുടെ ഉദ്യോഗ കാലാവധി. ഈ ഉദ്യോഗ കാലാവധിക്കുള്ളിലെ ചില കാര്യങ്ങൾ ഒരു അംഗത്തിന്റെ അംഗത്വം നഷ്ടപ്പെടാൻ കരണമാകുന്നവയാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
- തുടർച്ചയായി മൂന്നുമാസക്കാലം ബന്ധപ്പെട്ട പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ അനുവാദം ഇല്ലാതെ അതിന്റെയോ അല്ലെങ്കിൽ അതിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ ഹാജരാകാതിരുന്നാൽ
- താൻ കൺവീനറായിരിക്കുന്ന ഗ്രാമസഭയുടെ യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി മൂന്നു തവണ വീഴ്ചവരുത്തിയാൽ
- താൻ കൺവീനറായിരിക്കുന്ന വാർഡ് കമ്മിറ്റിയുടെ / വാർഡ് സഭയുടെ യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി രണ്ട് തവണ വീഴ്ചവരുത്തിയാൽ
- ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി പ്രദേശത്തിനുള്ളിലെ താമസം അവസാനിപ്പിച്ചാൽ
- സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിക്കപ്പെട്ടാൽ
- ഒരു വിദേശരാഷ്ട്രത്തിലെ പൗരത്വം സ്വന്തം ഇഷ്ടപ്പെട്ട പ്രകാരം ആർജ്ജിച്ചാൽ
- ഒരു നിർദ്ധനനായി വിധിക്കപ്പെടുന്നതിന് അപേക്ഷിച്ചിരിക്കുകയോ അഥവാ ഒരു നിർദ്ധനനായി വിധിക്കപ്പെട്ടിരിക്കുകയോ ചെയ്താൽ (ഇൻസോൾവൻസി നിയമത്തിൻ കീഴിലെ ഇൻസോൾവൻസി കോടതിക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകാനുള്ള അധികാരം)
- സർക്കാരിനുവേണ്ടിയോ ബന്ധപ്പെട്ട പഞ്ചായത്തിനുവേണ്ടിയോ/ മുനിസിപ്പാലിറ്റിക്കു വേണ്ടിയോ പ്രതിഫലം പറ്റുന്ന അഭിഭാഷകനായി ജോലിയിലേർപ്പെട്ടാൽ
- ബന്ധപ്പെട്ടപഞ്ചായത്തിനെതിരായി/മുനിസിപ്പാലിറ്റിക്കെതിരായി അഭിഭാഷകനായി ജോലിസ്വീകരിച്ചിച്ചാൽ
- ഒരു അഡ്വക്കേറ്റായോ വക്കീലായോ പ്രാക്റ്റീസ് ചെയ്യുന്നതിൽനിന്നും വിലക്കപ്പെട്ടുണ്ടെങ്കിൽ
- പഞ്ചായത്തിനുണ്ടായ/മുനിസിപ്പാലിറ്റിക്കുണ്ടായ നഷ്ടത്തിനോ പാഴാക്കലിനോ ദുർവിനിയോഗത്തിനോ ഉത്തരവാദിയായാൽ
- മുൻവർഷംവരെയും മുൻവർഷം ഉൾപ്പെടെയും സർക്കാരിലേക്കോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കോ താൻ കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച് നൽകിയിട്ടുള്ള ബില്ലിലോ നോട്ടീസിലോ തുക അടയ്ക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ള സമയം കഴിയുകയും ചെയ്തിട്ടുണ്ടെങ്കിൽ
- അഴിമതി കുറ്റത്തിന് കുറ്റക്കാരനായി വിധിച്ചാൽ
- ദുർഭരണത്തിന് വ്യക്തിപരമായി കുറ്റക്കാരനാണെന്നു ഓംബുഡ്സ്മാൻ വിധിച്ചാൽ
- സർക്കാരുമായോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള കരാറിലോ അല്ലെങ്കിൽ അവർക്കുവേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ അവകാശമുണ്ടായാൽ.
- 1999 ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും. (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒരംഗത്തിന്റെ കൂറുമാറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രതിപാദിച്ചിട്ടുള്ളത് 1999 ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) നിയമത്തിലാണ്. ഈ നിയമത്തിലെ വകുപ്പ് 3 പ്രകാരം:
- ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ഒരംഗം ആ രാഷ്ട്രീയ കക്ഷിയിലെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയാണെങ്കിലോ,
- ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ഒരംഗം അയാൾ ഉൾപ്പെടുന്ന രാഷ്ട്രീയ കക്ഷി അധികാരപ്പെടുത്തിയിട്ടുള്ള ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷന്റെയോ ഉപാധ്യക്ഷന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുകയോ, വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ,
- ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ഒരംഗം അയാൾ ഉൾപ്പെടുന്ന രാഷ്ട്രീയ കക്ഷി അധികാരപ്പെടുത്തിയിട്ടുള്ള ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷനോ , ഉപാധ്യക്ഷനോ, സ്റ്
റാന്റിംഗ് കമ്മിറ്റി ചെയർമാനോ എതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ വോട്ടുചെയ്യുകയോ, വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ, - ഏതെങ്കിലും സഖ്യത്തിൽപ്പെട്ട ഒരു സ്വാതന്ത്രാംഗം അയാൾ ഉൾപ്പെടുന്ന സഖ്യത്തിൽ നിന്നും പിന്മാറുകയോ,
- ഏതെങ്കിലും സഖ്യത്തിൽപ്പെട്ട ഒരു സ്വാതന്ത്രാംഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ മറ്റേതെങ്കിലും സഖ്യത്തിലോ ചേരുകയോ,
- ഏതെങ്കിലും സഖ്യത്തിൽപ്പെട്ട ഒരു സ്വാതന്ത്രാംഗം അയാൾ ഉൾപ്പെടുന്ന സഖ്യം അധികാരപ്പെടുത്തിയിട്ടുള്ള ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷന്റെയോ ഉപാധ്യക്ഷന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുകയോ, വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ,
- ഏതെങ്കിലും സഖ്യത്തിൽപ്പെട്ട ഒരു സ്വാതന്ത്രാംഗം അയാൾ ഉൾപ്പെടുന്ന സഖ്യം അധികാരപ്പെടുത്തിയിട്ടുള്ള ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷനോ , ഉപാധ്യക്ഷനോ, സ്റ്
റാന്റിംഗ് കമ്മിറ്റി ചെയർമാനോ എതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ വോട്ടുചെയ്യുകയോ വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ, - ഏതെങ്കിലും സഖ്യത്തിൽപ്പെടാത്ത ഒരു സ്വാതന്ത്രാംഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ സഖ്യത്തിലോ ചേരുകയാണെ
ങ്കിലോ, അയാൾ ആ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗമായി തുടരുന്നതിന് അയോഗ്യനായിരിക്കും)
- നിശ്ചിത തീയതിക്കുള്ളിൽ തിരഞ്ഞെടുപ്പ് കണക്ക് ബോധിപ്പിക്കാതിരിക്കുകയോ ബോധിപ്പിച്ച കണക്കുകൾ കളവയിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവുചെയ്യുകയോ ചെയ്താൽ
- മുപ്പത് മാസത്തിനകം തന്റെ ആസ്തിയെ സംബന്ധിച്ചുള്ള പ്രസ്താവം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് നൽകാതിരുന്നാൽ
- തന്റെ ആസ്തിയെ സംബന്ധിച്ചുള്ള സ്റ്റേറ്റ്മെൻറ് ഓരോ രണ്ടുവർഷത്തിലൊരിക്കലും ലോകായുക്ത രജിസ്ട്രാർക്ക് നൽകാതിരുന്നാൽ
- 1860 ലെ I.P.C. - IX A അദ്ധ്യായത്തിൻ കീഴിലുള്ള കുറ്റങ്ങൾക്ക് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
- ഒരു തെരഞ്ഞെടുപ്പിന്റെ രഹസ്യത്തിന്റെ ലംഘനത്തോട് ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിന്റെയോ ചട്ടത്തിന്റെയോ കീഴിലുള്ള കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
- തിരഞ്ഞെടുപ്പ് സംബന്ധിച്ച ഏതെങ്കിലും അഴിമതി പ്രവർത്തിക്ക് കുറ്റക്കാരനാണെന്ന് കാണപ്പെട്ടിട്ടുണ്ടെങ്കിൽ ആ തീയതി മുതൽ ആറു വർഷത്തിനുളളിൽ വകുപ്പ് 32/ 88 പ്രകാരം അയോഗ്യനാക്കപെടുന്ന കാലയളവ് വരെ അയോഗ്യത ഉണ്ടാകും. (വകുപ്പ് 101/177 എന്നിവകൂടി കാണുക).
- പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗകാർക്കോ ആയി സംവരണം ചെയ്തിട്ടുള്ള സ്ഥാനത്തേക്ക് മത്സരിക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റോ സത്യപ്രസ്താവനയോ നൽകിയതായി തെളിഞ്ഞാൽ 6 വർഷം വരെ അയോഗ്യത ഉണ്ടാകും.
- പോളിങ് സ്റ്റേഷനുകളിൽ ബാലറ്റ് നശിപ്പിക്കുക, ബൂത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം ചെയ്യുക എന്നിങ്ങനെ തുടങ്ങിയ ഒരു തെരഞ്ഞെടുപ്പ് കുറ്റത്തിന് ശിക്ഷിച്ചിട്ടുണ്ടെങ്കിൽ ശിക്ഷയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
- അഴിമതി പ്രവർത്തികളുടെ കാരണത്താൽ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്നും അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ അയോഗ്യതയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
Sunday, 27 December 2020
Election to Standing Committees of Local Bodies - Selection of Standing Committee Members and Chairman
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളുടെയും ചെയർമാന്മാരുടെയും തിരഞ്ഞെടുപ്പ്. ജനപ്രതിനിധികൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് കാണുക.
Saturday, 14 November 2020
List of Contesting Candidates - Preparation
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ ഒരു പ്രധാന വിഷയമാണ് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കൽ. ഈ ലിസ്റ്റിൽ ചേർത്തിട്ടുള്ള അതേ ക്രമത്തിലാണ് ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ പേര് അച്ചടിക്കുന്നതെന്നതിനാൽ വളരെ സൂക്ഷമതയോടെ വേണം ഓരോ നിയോജക മണ്ഡലത്തിലെയും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കാൻ. നോമിനേഷൻ പിൻവലിക്കുന്നതിനുള്ള അവസാന ദിവസം ഉച്ചക്കുശേഷം മൂന്നുമണി കഴിഞ്ഞാലുടൻ ആറാം നമ്പർ ഫാറത്തിൽ വേണം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കേണ്ടത്.
ഈ ലിസ്റ്റിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേര് മലയാളം അക്ഷരമാലാക്രമത്തിൽവേണം കൊടുക്കേണ്ടത്. ശബ്ദതാരാവലിയിൽ നൽകിയിട്ടുള്ള മലയാളം അക്ഷരമാല ഇവിടെ ക്ലിക്ക് ചെയ്ത് കാണുക. പേരിലെ അക്ഷരമാലാക്രമം പരിഗണിക്കുമ്പോൾ പേരിനു മുമ്പേയുള്ള ഇനിഷ്യലുകൾ അവഗണിക്കണം.
ഒരേ പേരിൽ രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ അവരുടെ തൊഴിലോ വീട്ടുപേരോ കൂടുതലായി ചേർത്തോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ, അവരെ വേർതിരിച്ചു കാണിക്കേണ്ടതാണ്. സ്ഥാനാർത്ഥികളെ കൂടി കേട്ട ശേഷം വേണം ഇത് സംബന്ധിച്ച തീരുമാനമെടുക്കാൻ. ഇത്തരം സന്ദർഭത്തിൽ പേരുകൾ ക്രമീകരിക്കേണ്ടത് വ്യത്യാസം വരുത്താൻ ചേർത്ത വാക്കിന്റെ ആദ്യ അക്ഷരമാലക്രമത്തിലായിരിക്കണം.
സ്ഥാനാർത്ഥിയുടെ രേഖമൂലമുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ ഡോക്ടർ, പ്രൊഫസർ,അഡ്വക്കേറ്റ്, എന്നിങ്ങനെയുള്ള മാന്യതസൂചകമായോ, അക്കാദമിക് സംബന്ധമായതോ,തൊഴിൽപരമായതോ ആയ പദമോ സ്ഥലപ്പേരോ അയാളുടെ പേരിനൊപ്പം ചേർക്കുന്നതിന് തടസമില്ല. പക്ഷെ ഇത്തരം കൂട്ടിച്ചേർക്കലുകൾ അക്ഷരമാലാക്രമം വിന്യസിക്കുന്നതിൽ പരിഗണിക്കപ്പെടുകയില്ല.
ചില സ്ഥാനാർത്ഥികൾ പേരിനു പകരം തന്റെ നാട്ടിലെ അറിയപ്പെടുന്ന പേര് നൽകണമെന്ന് കാണിച്ച് അപേക്ഷ നൽകാറുണ്ട്. യഥാർത്ഥ പേരിരിൽ നിന്നും പൂർണമായും വ്യത്യസ്തമായ പേര് ലിസ്റ്റിൽ ഉൾപെടുത്താൻ കഴിയുകയില്ല. ഇത്തരം സംഗതികളിൽ ആവശ്യം യാഥാർഥ്യമുള്ളതാണെന്ന് വരണാധികാരിക്ക് ബോധ്യപെട്ടാൽ ആ പേര് ഒറിജിനൽ പേരിനു ശേഷം ബ്രാക്കറ്റിൽ ചേർത്തു നൽകാവുന്നതാണ്. നോമിനേഷനിലേതിൽ നിന്നും പേര് വ്യത്യാസപ്പെടുത്തുന്ന എല്ലാ സംഗതികളിലും സ്ഥാനാർത്ഥിയുടെ അപേക്ഷ വാങ്ങിയിരിക്കണം.
ചിഹ്നങ്ങളുടെ ഹാൻഡ് ബുക്കിൽ കൊടുത്തിട്ടുള്ള രീതിയിൽ തന്നെ ചിഹ്നങ്ങളുടെ പേര് നാലാമത്തെ കോളത്തിൽ എഴുതാൻ ശ്രദ്ധിക്കണം. (ചിഹ്നങ്ങളുടെ ഹാൻഡ് ബുക്ക്) (നന്ദ കുമാർ സി www.lsgadministration.com)
Saturday, 7 November 2020
ELECTION TO LSGIs - ALLOTMENT OF SYMBOLS
തിരഞ്ഞെടുപ്പ് നടത്തിപ്പു ചട്ടങ്ങളിലെ ചട്ടം 12 ലാണ് തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് അനുവദിക്കേണ്ട ചിഹ്നങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. ചട്ടം 12 ലെ ഒന്നാം ഉപചട്ടം അനുസരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗസറ്റ് വിജ്ഞാപനംമൂലം ചിഹ്നങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തേണ്ടതും ആ ലിസ്‌റ്റിൽ നിന്നും വരണാധികാരി, മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രഥമഗണനാർഹമായ ചിഹ്നങ്ങൾ നിശ്ചയിച്ചു നൽകേണ്ടതുമാണ്.
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ 2017 ൽ ചിഹ്നങ്ങൾ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ ഉൾപ്പെടുത്തി സിംബൽസ് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്. (സിംബൽസ് ഓർഡർ വരണാധികാരികൾക്കുള്ള 2020 ലെ കൈപുസ്തകത്തിലെ 183 മത്തെ പേജിൽ കൊടുത്തിട്ടുണ്ട്). ആ ഉത്തരവിലെ ഖണ്ഡിക 7 നൽകുന്ന അധികാരം വിനിയോഗിച്ച് 06.11.2020 ൽ 278/2020/SEC (ഡൗൺ ലോഡ് ചെയ്തു കാണുക) നമ്പർ ഗസറ്റു വിജ്ഞാപന പ്രകാരം നാല് പട്ടികകളായി, രാഷ്ട്രീയ പാർട്ടികളുടെയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് അനുവദിക്കാവുന്ന ചിഹ്നങ്ങളുടെയും, ഏറ്റവും പുതിയ ലിസ്റ്റ് കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ ചുവടെ കൊടുക്കുന്നു. (ചിഹ്നങ്ങളുടെ ഹാൻഡ് ബുക്ക്)
സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് തങ്ങളുടെ നോമിനേഷൻ പേപ്പറിൽ, പട്ടിക നാലിലെ സ്വതന്ത്ര ചിഹ്നങ്ങളിൽ നിന്ന്, മൂന്ന് ചിഹ്നങ്ങൾ മുൻഗണനാക്രമത്തിൽ രേഖപെടുത്താം. ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ ഒരേ ചിഹ്നത്തിന് വേണ്ടി മുൻഗണന രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വരണാധികാരി, ബന്ധപ്പെട്ട സ്ഥാനാർത്ഥികൾക്ക് നോട്ടീസ് നൽകിയശേഷം ഏതു സ്ഥാനാർത്ഥിക്കാണ് ആ ചിഹ്നം കൊടുക്കേണ്ടതെന്ന് കുറിയിട്ട് തീരുമാനിക്കേണ്ടതാണ്.
ഒന്നിലധികം നോമിനേഷനുകൾ ഒരു സ്ഥാനാർഥിക്കു വേണ്ടി ലഭിച്ചിട്ടുണ്ടെങ്കിൽ ആദ്യത്തെ നോമിനേഷനിലെ ചിഹ്നങ്ങളായിരിക്കും അലോട്ട്മെന്റിന് പരിഗണിക്കുന്നത്.
സ്ഥാനാർത്ഥിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടെങ്കിൽ നോമിനേഷൻ പേപ്പറിൽ അതും ആ രാഷ്ട്രീയ പാർട്ടിക്ക് റിസർവ് ചെയ്തിട്ടുള്ളതോ അലോട്ട് ചെയ്തിട്ടുള്ളതോ ആയ ചിഹ്നവും രേഖപ്പെടുത്തേണ്ടതാണ്.
സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാനത്തെ ദിവസം ഉച്ചക്കുശേഷം മൂന്ന് മണി കഴിയുന്നതിനു മുൻപ് അതാതു രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കാൻ അധികാരപെട്ടയാൾ, ആ സ്ഥാനാർഥി തങ്ങളുടെ പാർട്ടിക്ക് അവകാശപ്പെട്ട ചിഹ്നം ലഭിക്കാൻ അർഹത പെട്ടയാളാണെന്ന, നോട്ടീസ് (പ്രത്യേക മാതൃക നിശ്ചയിച്ചിട്ടില്ല) വരണാധികാരി മുൻപാകെ സമർപ്പിക്കേണ്ടതാണ്.
ഈ നോട്ടീസിൽ അധികാരപ്പെട്ട വ്യക്തി നേരിട്ട് ഒപ്പുവച്ചിരിക്കേണ്ടതാണ്. ഒപ്പിന്റെ സീലോ ഫോട്ടോകോപ്പിയോ പകർപ്പുകളോ പാടില്ല.
നോമിനേഷൻ പേപ്പറിൽ രാഷ്ട്രീയ കക്ഷി ബന്ധമോ അവരുടെ ചിഹ്നമോ രേഖപ്പെടുത്താത്ത സ്വതന്ത്ര ചിഹ്നങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ കക്ഷികളുടെ അധികാരപ്പെട്ട വ്യക്തിയിൽ നിന്ന് മേൽ പറഞ്ഞ നോട്ടീസ് നിശ്ചിത സമയത്തിനകം ലഭിച്ചാൽ ആ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം നൽകാവുന്നതാണ്. സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കുന്നതിന് ഒരിക്കൽ നൽകിയിട്ടുള്ള നോട്ടീസ്, സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാനത്തെ ദിവസം ഉച്ചക്കു ശേഷം മൂന്ന് മണി കഴിയുന്നതിനു മുൻപായി, പിൻവലിക്കാൻ വരണാധികാരി മുമ്പാകെ നോട്ടീസ് നൽകുവാനും അധികാരപ്പെട്ട വ്യക്തിക്ക് കഴിയും.
ഏതെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥി ചോദിച്ചിട്ടുള്ള ചിഹ്നം മറ്റാരും ചോദിച്ചിട്ടില്ലെങ്കിൽ ആ ചിഹ്നം തന്നെ അയാൾക്ക് നൽകണം.
ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഒന്നിലധികം സ്ഥാനാർഥികൾക്കായി ഒരേ ചിഹ്നത്തിനുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ ചിഹ്നം സംബന്ധിച്ച നോട്ടീസ് ആദ്യം ഹാജരാക്കിയ സ്ഥാനാർത്ഥിക്ക് ആ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം അനുവദിക്കണം.
ഒരു സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിച്ചു കൊടുത്ത ഓരോ സംഗതിയിലും വരണാധികാരി അങ്ങനെ നിശ്ചയിച്ചു കൊടുത്ത ചിഹ്നത്തെപ്പറ്റി ആ സ്ഥാനാർഥിയെ ഉടനടി അറിയിക്കേണ്ടതും അതിന്റെ ഒരു മാതൃക അയാൾക്ക് നൽകേണ്ടതുമാണ്.
Wednesday, 28 October 2020
Correction of Entries and Inclusion of Names in the Electoral Rolls - Procedure - Rule 25
Sunday, 25 October 2020
Revision of Voters List as per Sections 23, 24 /, 79, 80
തദ്ദേശ ഭരണ
സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കിയ വോട്ടർ പട്ടികയിൽ, കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23,
24 വകുപ്പുകൾ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80
വകുപ്പുകൾ പ്രകാരവും പേര് ചേർക്കുന്നതിനും, നിലവിലുള്ള
ഉൾകുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ആക്ഷേപങ്ങളും
സ്വീകരിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നല്കിയിരിക്കുകയാണല്ലോ?. പ്രതിപാദിച്ചിരിക്കുന്ന
നിയമങ്ങളുടെ സാരാംശം ഇപ്രകാരമാണ്.
നാമനിർദേശ
പത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസത്തിനു ശേഷവും തെരഞ്ഞെടുപ്പിന്റെ
പൂർത്തീകരണത്തിനു മുൻപും ഉള്ള സമയത്തല്ലാതെ, ഏതൊരു സമയത്തും എപ്പോൾ
വേണമെങ്കിലും, നിലവിലുള്ള വോട്ടർ പട്ടികയിലെ
ഏതെങ്കിലും ഉൾകുറിപ്പ് സംബന്ധിച്ച പിശക്
തിരുത്തന്നതിനോ, ഒരാൾ അയാളുടെ താമസ സ്ഥലം
മാറി എന്നതിനാൽ അയാളുടെ പേര് ആ വോട്ടർ പട്ടികയുടെ
തന്നെ മറ്റൊരിടത്തെക്ക് മാറ്റുന്നതിനോ, ആരെങ്കിലും
മരിച്ചു പോകുകയോ ആ നിയോജക മണ്ഡലത്തിൽ നിന്നു താമസം മാറുകയോ ചെയ്താൽ അയാളുടെ പേര് ആ
വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതിനോ ആർക്കും അപേക്ഷിക്കാവുന്നതാണ്. (കെ.പി. ആർ.എ.വകുപ്പ് 23 / കെ.എം.എ. വകുപ്പ് 79 ). കൂടാതെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലാത്ത
ഏതൊരാൾക്കും, നാമനിർദേശ
പത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസത്തിനു ശേഷവും തെരഞ്ഞെടുപ്പിന്റെ
പൂർത്തീകരണത്തിനു മുൻപും ഉള്ള സമയത്തല്ലാതെ, ഏതൊരു സമയത്തും
എപ്പോൾ വേണമെങ്കിലും നിലവിലുള്ള വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് കെ.പി.ആർ.എ. വകുപ്പ് 24 /
കെ.എം.എ. വകുപ്പ് 80 പ്രകാരം അപേക്ഷിക്കാവുന്നതുമാണ്.
തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിലെ
ചട്ടം 25 അനുസരിച്ച് വകുപ്പുകൾ 23, 24 / 79, 80 എന്നിവ പ്രകാരമുള്ള എല്ലാ അപേക്ഷകളും ആക്ഷേപങ്ങളും 4, 4A, 6, 7 എന്നീ ഫാറങ്ങളിൽ ഓൺലൈനായും ഫാറം 5 ലെ ആക്ഷേപവും ഫാറം 8 ലെ അപേക്ഷയും
ഡ്യൂപ്ലിക്കേറ്റ് സഹിതം നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ ഫാറം 5, ഫാറം 8 എന്നിവയുടെ ഉപയോഗവും വ്യത്യാസവും സംബന്ധിച്ച് സംശയങ്ങൾ പലരും ഉന്നയിക്കുന്നുണ്ട്.
നിലവിലെ
വോട്ടർ പട്ടികയിൽ പേരുള്ള ആരെങ്കിലും മരിച്ചു പോകുകയോ ആ നിയോജകമണ്ഡലത്തിൽ നിന്നു
താമസം മാറുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അയാളുടെ പേര് ആ വോട്ടർ പട്ടികയിൽ നിന്നും നീക്കം
ചെയ്യുന്നതിനാണ്, ആ വോട്ടർ പട്ടികയിൽ പേരുള്ള ആൾ, ചട്ടം 25 പ്രകാരം, ഫാറം 8 ൽ അപേക്ഷ നൽകേണ്ടത്. വോട്ടർ പട്ടികയിൽ പേരു ചേർക്കാനായി ഫോറം നാലിലോ
നാല് - എ യിലോ ലഭിക്കുന്ന അപേക്ഷകൾക്കെതിരെയുള്ള ആക്ഷേപങ്ങൾ ഫാറം 5 ലും വാങ്ങുക.
ഇപ്പോൾ രജിസ്‌ട്രേഷൻ ആഫീസർ കൈക്കൊള്ളുന്ന തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത്, വകുപ്പ് 25 / 81 ഉം ചട്ടം 26 ഉം അനുസരിച്ച്, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ്. അപ്പീൽ ഫീസ് 10 രൂപയാണ്. രജിസ്‌ട്രേഷൻ ആഫീസറുടെ തീരുമാനത്തിനെതിരെ 15 ദിവസത്തിനകം അപ്പീൽ നൽകണം. (നന്ദകുമാർ സി www.lsgadministration.com)
Thursday, 22 October 2020
Medical Reimbursement - Treatment in Private Hospitals
സർക്കാർ ജീവനക്കാരുടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കുള്ള മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റിനെ കുറിച്ച് വിവരിക്കുന്നത് ചട്ടം (8) ലാണ്. സർക്കാർ അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ തിരികെ നൽകുന്നതാണ്. പക്ഷെ സർക്കാർ ജീവനക്കാരുടെ സ്റ്റേഷന്റെ 5 കീ.മീ. ചുറ്റളവിൽ അതേ ചികിത്സ ലഭിക്കുന്ന സർക്കാർ ആശുപത്രിയുണ്ടെങ്കിൽ അവിടെ തന്നെ ചികിത്സ തേടണം. ചികത്സ അവസാനിച്ച് ഒരു മാസത്തിനുള്ളിൽ ബില്ലുകൾ സമർപ്പിക്കണം. വകുപ്പ് അദ്ധ്യക്ഷൻ / ജില്ലാ കളക്ടർക്ക് ഒരു മാസം വരെയുള്ള കാലതാമസം മാപ്പാക്കം.
ചട്ടം (8) ലെ നിബന്ധനകളിൽ ഇളവു വരുത്തിക്കൊണ്ട് G.O.(P)No.45/97/H&FWD, Dated: 18.2.1997 പ്രകാരം സർക്കാർ ഉത്തരവു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് സർക്കാർ ആശുപത്രി മേധാവിയുടെയോ യൂണിറ്റ് ചീഫിന്റെയോ അനുബന്ധം II ലുള്ള അനുമതിയോടെ (റഫറൻസ്) രോഗിയെ നിശ്ചിത രോഗങ്ങൾക്കുള്ള സംസ്ഥാനത്തിനകത്തെ ചികിത്സാ കേന്ദ്രങ്ങളായി സർക്കാർ അഗീകരിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിലെ (18.02.1997 ലെ ഉത്തരവിന്റെ അനുബന്ധം I കാണുക) ചികിത്സക്കായി റഫർ ചെയ്യാവുന്നതാണ്. സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രികളിലെ (18.02.1997 ലെ ഉത്തരവിന്റെ അനുബന്ധം I കാണുക) ചികിത്സക്ക് ഹെൽത്ത് സർവീസസ് ഡയറക്ടറുടെ അനുബന്ധംII ലുള്ള മുൻകൂർ അനുമതി വാങ്ങിയിരിക്കേണ്ടതാണ്. ലിസ്റ്റു ചെയ്തിട്ടുള്ള രോഗങ്ങളുടെ ചികത്സക്ക് പലിശ രഹിത വായ്പയും ജീവനക്കാരന് ലഭിക്കും.
18.02.1997 ലെ ഉത്തരവിനു ശേഷം ധാരാളം സ്വകാര്യ ആശുപത്രികളെയും രോഗങ്ങളെയും ഉൾപ്പെടുത്തി ഈ സൗകര്യം വിപുലീകരിച്ചിട്ടുണ്ട്. അങ്ങനെ എം പാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികൾ സംബന്ധിച്ച സർക്കാർ ഉത്തരുവുകൾ ചുവടെ കൊടുത്തിട്ടുള്ളത് കാണുക. കൂടാതെ ചില അസുഖങ്ങൾക്ക് മുകളിൽ പറഞ്ഞ റഫറൻസ് ഇല്ലാതെയും അംഗീകൃത സ്വകാര്യ ആശുപത്രികളിലെ ചികിത്സ തേടുന്നതിന് G.O.(Ms)No.184/2017/H&FWD, Dated:15.12.2017 പ്രകാരം സർക്കാർ അനുവാദം നൽകിയിട്ടുമുണ്ട്.
സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലല്ലാതെ ചികിത്സ തേടുന്ന സംഗതികളിൽ അടിയന്തിര സാഹചര്യം പരിഗണിച്ച് മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റ് നൽകിയിരുന്നത് ചുവടെ പറഞ്ഞിട്ടുള്ള 12.06.2020 ലെ സർക്കുലർ പ്രകാരം നിറുത്തലാക്കിയുട്ടുണ്ട്. കൂടാതെ എല്ലാ വിഭാഗം മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റുകളും (I.V.F. ചികിത്സ ഒഴികെ) അനുവദനീയമായ തുകയുടെ 80 % ആയി നിജപ്പെടുത്തി 23.11.2020 ൽ ഉത്തരവുകയും ചെയ്തിട്ടുമു ണ്ട്. (നന്ദകുമാർ സി,www.lsgadminisration.com)
Circular No.24623 /G 2/12/ H&FWD, Dated:11.07.2012
G.O.(P)No.144/2013/H&FWD, Dated:22.04.2013
G.O.(P)No.10/2016/H&FWD, Dated:21.01.2016
G.O.(Ms)No.184/2017/H&FWD, Dated:15.12.2017
Sunday, 18 October 2020
Employed Elected Members of LSGLs - Duty Leave
വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് അവയുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് ചുവടെ പറയും പ്രകാരം അവധികൾ അനുവദിച്ചിട്ടുണ്ട്.
- എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർ/ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ - വിദ്യാഭ്യാസ വർഷം 20 ദിവസത്തെ ഡ്യൂട്ടി ലീവ്. ഇവർക്ക് വേണമെങ്കിൽ അദ്ധ്യക്ഷനായി തുടരുന്ന കാലത്തേക്ക് ശമ്പളമില്ലാത്ത സ്പെഷ്യൽ ലീവ് എടുക്കാം. (K.E.R. Chapter XIV A Rule 56(5),(6),(7) and Chapter XXIV A Rule 8A))
- എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർ/ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മറ്റ് അംഗങ്ങൾ - വിദ്യാഭ്യാസ വർഷം 15 ദിവസത്തെ ഡ്യൂട്ടി ലീവ്. (K.E.R. Chapter XIV A Rule 56(5),(6),(7) and Chapter XXIV A Rule 8A))
- സ്വകാര്യ കോളേജിലെ അദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ - 10 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD Dated: 20.04.1989)
- സ്വകാര്യ കോളേജിലെ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ - 12 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD Dated: 20.04.1989)
- സ്വകാര്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ - 10 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89 /LAD Dated: 20.04.1989)
- സ്വകാര്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ - 12 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD Dated: 20.04.1989)
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ അംഗനവാടി ഹെൽപ്പർ/വർക്കർ - 15 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരായ അംഗനവാടി ഹെൽപ്പർ/വർക്കർമാർക്ക് വേണമെങ്കിൽ അദ്ധ്യക്ഷനായി തുടരുന്ന കാലത്തേക്ക് ശമ്പളമില്ലാത്ത സ്പെഷ്യൽ ലീവ് എടുക്കാം. (G.O.(Ms.)No.81 /2015/SJD Dated: 30.12.2015)
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ - 12 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD Dated: 20.04.1989). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരായ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണമെങ്കിൽ അദ്ധ്യക്ഷനായി തുടരുന്ന കാലത്തേക്ക് ശമ്പളമില്ലാത്ത സ്പെഷ്യൽ ലീവ് എടുക്കാം. (ജി.ഒ.(എം.എസ്.)നം.142 /1999 /സഹ തീയതി : 28.09.1999)
- തദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ എയ്ഡഡ് സ്കൂൾ/ കോളേജ് അദ്ധ്യാപകർ, അദ്ധ്യാപകേതര ജീവനക്കാർ, സഹകരണ ജീവനക്കാർ/അർദ്ധ സർക്കാർ ജീവനക്കാർ എന്നിവർക്ക് പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾ കൂടാതെ വിവിധ ആവശ്യങ്ങൾക്കായുള്ള ഗ്രാമസഭ, വാർഡ് വികസനസമിതി, കുടുംബശ്രീ, അയൽസഭ, വാർഡുതല സാനിറ്റേഷൻ കമ്മറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ ട്രെയിനിങ്ങുകൾ, സെമിനാറുകൾ എന്നിവയ്ക്ക് കൂടി ഒരു വർഷം പരമാവധി 15 ദിവസത്തെ ഡ്യൂട്ടി ലീവ്. (സ.ഉ.(സാധാ) നം.1118/2024/തസ്വഭവ തീയതി :24.06.2024) - (നന്ദ കുമാർ സി, www.lsgadministration.com )
Wednesday, 14 October 2020
Election to LSGIs - Points to be Noted While Submitting Nominations
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
(1) നാമനിർദ്ദേശം ചെയ്യപ്പെടുന്ന സ്ഥാനാർത്ഥി ഭരണഘടനയിലേയും 1994 ലെ കേരളാ പഞ്ചായത്ത് രാജ്/ മുനിസിപ്പാലിറ്റി ആക്റ്റിലെയും വ്യവസ്ഥകൾ പ്രകാരം അംഗമായി തിരഞ്ഞെടുക്കപ്പെടുവാൻ യോഗ്യതയുള്ള ആളായിരിക്കണം.
(2) ഫാറം 2 ലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. (വരണാധികാരിക്ക് അപേക്ഷ നൽകിയാൽ ഫാറം സൗജന്യമായി ലഭിക്കും.)
(3) നിശ്ചിത ഫാറത്തിലുള്ള സത്യപ്രതിജ്ഞ യഥാവിധി ചെയ്തിരിക്കണം.
(4) നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാവുന്ന ദിവസങ്ങളിൽ ഉച്ചക്ക് മുൻപ് പതിനൊന്ന് മണിക്കും ഉച്ച തിരിഞ്ഞു മൂന്നു മണിക്കും ഇടക്കുള്ള സമയത്ത് സ്ഥാനാർത്ഥിയോ നാമനിർദ്ദേശകനോ വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ ഓഫീസിൽ നേരിട്ടെത്തി വരണാധികാരിക്കോ ഉപവരണാധികാരിക്കോ നാമനിർദ്ദേശ പത്രിക നേരിട്ടു നൽകണം.
(5) ഒരു പഞ്ചായത്തിലെ/ മുനിസിപ്പാലിറ്റിയിലെ ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയായി നാമനിർദ്ദേശിക്കപ്പെടരുത്. എന്നാൽ പഞ്ചായത്തുകളുടെ കാര്യത്തിൽ ഒരാൾക്ക് ഒരേ സമയം ഗ്രാമപഞ്ചായത്തിലേക്കും ബ്ളോക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കാം. അങ്ങനെ ഒരു പൊതുതിരഞ്ഞെടുപ്പിൽ ഒന്നിലധികം തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാൾ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ 15 ദിവസത്തിനകം താൻ അംഗമായിരിക്കുവാൻ ആഗ്രഹിക്കുന്ന പഞ്ചായത്തിന്റെ വിവരവും അംഗത്വം ഒഴിയുന്ന പഞ്ചായത്തിന്റെ/പഞ്ചായത്തുകളുടെ വിവരവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിച്ചിരിക്കണം. അല്ലെങ്കിൽ എല്ലാ പഞ്ചായത്തുകളിലെ അംഗത്വവും നഷ്ടപ്പെടും.
(6) മത്സരിക്കുന്ന നിയോജക മണ്ഡലത്തിലെ ഒരു സമ്മതിദായകനായിരിക്കണം നാമനിർദ്ദേശകൻ.
(7) നാമനിർദ്ദേശ പത്രികയിൽ സ്ഥാനാർത്ഥിയും നാമനിർദ്ദേശകനും ഒപ്പിട്ടിരിക്കണം.
(8) പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോപെട്ടവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള മണ്ഡലത്തിൽ മത്സരിക്കുന്നവർ നാമനിർദ്ദേശ പത്രികയിലെ ജാതി സംബന്ധിച്ച സത്യപ്രസ്താവന ഒപ്പിട്ടിരിക്കണം.
(9) സ്ഥാനാർത്ഥിയുടെയും നാമനിർദ്ദേശകന്റെയും ഒപ്പുകൾ യഥാസ്ഥലങ്ങളിൽ തന്നെ ഇടണം.
(10) നാമനിർദ്ദേശ പത്രികയോടൊപ്പം ഫാറം 2 A യിലെ വിശദാംശങ്ങൾ (സ്ഥാനാർത്ഥി ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ, അയാളുടെയും ആശ്രിതരുടെയും ജംഗമ സ്വത്തുക്കൾ, സ്ഥാവര സ്വത്തുക്കൾ, ബാധ്യത/ കുടിശ്ശിക, എന്നിവയും അയാളുടെ വിദ്യാഭ്യാസ യോഗ്യത, 1999 ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്ട് പ്രകാരം കൂറുമാറ്റത്തിന് അയോഗ്യത കല്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ) പൂരിപ്പിച്ചു നൽകണം.
(11) നാമനിർദ്ദേശ പത്രികയിലേയും ഫാറം 2A യിലേയും എല്ലാ വിവരങ്ങളും നിർബന്ധമായും പൂരിപ്പിച്ചിരിക്കണം. കോളങ്ങൾ ഒഴിച്ചിടാനോ വരച്ചിടാനോ പാടില്ല. കൃത്യമായും പൂരിപ്പിക്കാതെയാണ് ഫാറങ്ങൾ നൽകുന്നതെങ്കിൽ അവ നൽകപ്പെട്ടിട്ടില്ലെന്നു കരുതും.
(12) പട്ടിക ജാതിയിലോ പട്ടിക വർഗ്ഗത്തിലോപെട്ടവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള മണ്ഡലത്തിൽ മത്സരിക്കുന്നവർ അത് സംബന്ധിച്ച ജാതി സർട്ടിഫിക്കറ്റ്, അത് നല്കാൻ അധികാരപെട്ട ഉദ്യോഗസ്ഥനിൽ നിന്നും വാങ്ങി, നാമനിർദ്ദേശ പത്രികയോടൊപ്പം നൽകണം. മൂന്നുവർഷം സാധുതാ കാലയളവുള്ള ജാതി സർട്ടിഫിക്കറ്റുകളും പരിഗണിക്കും.
(13) സർവീസിൽ നിന്നും പിരിച്ചു വിട്ടിട്ട് അഞ്ചു വർഷം കഴിയാത്ത ആളാണെങ്കിൽ അയാളെ പിരിച്ചുവിട്ടിട്ടുള്ളത് അഴിമതിക്കോ കൂറില്ലായ്മക്കോ അല്ല എന്ന സാക്ഷ്യപത്രം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വാങ്ങി നാമനിർദ്ദേശ പത്രികയോടൊപ്പം ഹാജരാക്കണം.
(14) സ്ഥാനാർത്ഥി ആ പഞ്ചായത്തിലെ വേറെ ഏതെങ്കിലും മണ്ഡലത്തിലെ വോട്ടറാണെങ്കിൽ ആ മണ്ഡലത്തിലെ വോട്ടർ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ചിട്ടില്ലെങ്കിൽ, സൂക്ഷ്മ പരിശോധന സമയത്ത് അത് നിർബന്ധമായും നൽകണം.
(15) ഒരു സ്ഥാനാർഥിക്കുവേണ്ടി മൂന്നിലധികം നാമനിർദ്ദേശങ്ങൾ വരണാധികാരി വാങ്ങുകയില്ല.
(16) അധിക നാമനിർദ്ദേശങ്ങൾ വെവ്വേറെ സമ്മതിദായകരിൽ നിന്നായിരിക്കണം.
(17) ഒന്നിലധികം നാമനിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ചിഹ്നങ്ങൾ അനുവദിക്കുന്നത് ആദ്യം സമർപ്പിച്ച നാമനിർദ്ദേശത്തിലെ ചിഹ്നങ്ങളുടെ മുൻഗണന അനുസരിച്ചായിരിക്കും. അതിനാൽ ആദ്യ നാമനിർദ്ദേശത്തിൽ തന്നെ ചിഹ്നങ്ങൾ മുൻഗണന ക്രമത്തിൽ രേഖപ്പെടുത്താൻ മറക്കരുത്. ചിഹ്നം അനുവദിച്ചതിൽ പരാതിയുണ്ടെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാവുന്നതാണ്.
(18) തിരഞ്ഞെടുപ്പിന്റെ കാര്യത്തിലേക്കായി കെട്ടിവയ്‌ക്കേണ്ട തുക പണമായി നാമനിർദ്ദേശ പത്രികയോടൊപ്പം നൽകുകയോ അല്ലെങ്കിൽ അത് ട്രെഷറിയിൽ ഒടുക്കിയതിന്റെ ചെല്ലാൻ നമനിർദ്ദേശ പത്രികയോടൊപ്പം നൽകുകയോ ചെയ്യണം. (നിക്ഷേപത്തുക ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ 2000 രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും കാര്യത്തിൽ 4000 രൂപയും ജില്ല പഞ്ചായത്തിന്റെയും മുനിസിപ്പൽ കോർപറേഷന്റെയും കാര്യത്തിൽ 5000 രൂപയുമാണ്).
(19) പട്ടികജാതി പട്ടികവർഗക്കാർക്ക് നിക്ഷേപത്തുകയുടെ പകുതി കെട്ടിവച്ചാൽ മതി. പക്ഷേ ജനറൽ സീറ്റിൽ മത്സരിക്കുന്ന പട്ടികജാതി/പട്ടിക വർഗ്ഗക്കാർ ഈ ഇളവ് ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, അത് നല്കാൻ അധികാരപെട്ട ഉദ്യോഗസ്ഥനിൽ നിന്നും വാങ്ങി, നാമനിർദ്ദേശ പത്രികയോടൊപ്പം നൽകണം.
(20)ഒന്നിലധികം നാമനിർദ്ദേശം നൽകുന്നവർ ഒന്നിൽ കൂടുതൽ നിക്ഷേപം കെട്ടിവയ്‌ക്കേണ്ടതില്ല.
നോട്ട്: സ്ഥാനാർത്ഥികളാവാൻ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. എന്നിരുന്നാലും ഉദ്യോഗസ്ഥർക്കും പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. സംശയങ്ങളും അഭിപ്രായങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
Nanda Kumar C, www.lsgadministration.com.
PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE
ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...
-
2014 ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം , കെ.എസ്.ആർ.ഭാഗം I റൂൾ 28 A യിൽ 26.03.2006 മുതൽ നിലവിലുണ്ടായിരുന്ന ഓപ്ഷൻ സൗകര്യം എടുത്തു കളയ...
-
സമയബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷനുകൾ സീനിയോറിറ്റി കണക്കാക്കാതെ നിശ്ചിത യോഗ്യസേവനകാലം പൂർത്തിയാക്കിയ ജീവനക്കാർക്ക് ഒരു ഉയർന്ന ശമ്പള സ്കെയിൽ അ...
-
കെ.എസ്,ആർ.ഭാഗം ഒന്ന് അദ്ധ്യായം പത്തിലാണ് പ്രവേശന കാലത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. പ്രവേശന കാലം അനുവദിക്കുന്നത് ചുവടെ പറയുന്ന മൂന്ന്...