Thursday, 3 September 2020

Fresh P.S.C.Appointments-Documents to be submitted by employees while reporting for duty.

    പുതിയ പി.എസ്.സി.നിയമനം ലഭിച്ച ശേഷം ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് നൽകേണ്ട രേഖകൾ ഏതൊക്കെയാണെന്നാണ് ചുവടെ വിശദീകരിക്കുന്നത്. 

1)വയസ്സും യോഗ്യതകളും തെളിയിക്കുന്നതിനുള്ള രേഖകൾ.

2)ലഭിച്ച നിയമന ഉത്തരവ്.

3)പി.എസ്.സി.യിൽ നിന്നുള്ള വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്.  

4)പി.എസ്.സി.അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ. 

5)അഡ്വൈസ് മെമ്മോ. 

6)സ്വഭാവ സർട്ടിഫിക്കറ്റ്. 

7)മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്. 

8)നോൺ ക്രീമീലയർ സർട്ടിഫിക്കറ്റ്-ബാധകമെങ്കിൽ മാത്രം. 

9)പട്ടിക ജാതി / പട്ടിക വർഗ്ഗ വിഭാഗമാണെങ്കിൽ ജാതി സർട്ടിഫിക്കറ്റ്.

    ഇവ കൂടാതെ ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ഈ ബ്ലോഗിന്റെ FORM എന്ന പേജിലെ New PSC Appointments എന്ന ശീർഷകത്തിൽ കൊടുത്തിരിക്കുന്ന  ഒന്ന് മുതൽ നാല്‌ വരെയുള്ള ഫോറങ്ങൾ കൃത്യമായി പൂരിപ്പിച്ച് നൽകുകയും വേണം.

FIXATION OF PAY UNDER RULE 28 A - K.S.R. Part I

     2014 ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം, കെ.എസ്.ആർ.ഭാഗം I റൂൾ 28  A യിൽ 26.03.2006 മുതൽ നിലവിലുണ്ടായിരുന്ന ഓപ്ഷൻ സൗകര്യം എടുത്തു കളയുകയും റൂൾ 28  A യിൽ 26.03.2006 ന് മുൻപു  നിലവിലുണ്ടായിരുന്ന വ്യവസ്‌ഥകൾ 01.02.2016 പ്രാബല്യത്തിൽ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അതനുസരിച്ച് റൂൾ 28 യിലെ ഇപ്പോഴത്തെ വ്യവസ്ഥ പ്രകാരമുള്ള ശംബള നിർണ്ണയ രീതിയാണ് ചുവടെ വിവരിക്കുന്നത്.

    ഒരു തസ്തികയില്‍  സ്ഥിരമായോ (സബ്സ്റ്റാന്‍റീവ്) താൽക്കാലികമായോ (ടെമ്പററി) പകരമായോ (ഒഫിഷേറ്റിംഗ്) തുടരുന്ന ഒരു ഉദ്യോഗസ്ഥന് ഒരു ഉയര്‍ന്ന ടൈം സ്കെയിലിലുള്ള തസ്തികയിലേക്ക് സ്ഥിരമായോ (സബ്സ്റ്റാന്‍റീവ്)താൽക്കാലികമായോ (ടെമ്പററി),  പകരമായോ (ഒഫിഷേറ്റിംഗ്) സ്ഥാനകയറ്റം ലഭിക്കുമ്പോഴാണ് റൂൾ 28 A അനുസരിച്ച് ശബളം നിശ്ചയിക്കുന്നത്. സ്ഥാനകയറ്റം എന്നാൽ റഗുലർ പ്രൊമോഷൻ, സമയ ബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷൻ, റേഷ്യോ പ്രൊമോഷ, ഉയര്‍ന്ന സ്കെയിലേക്കുള്ള പുതിയ നിയമനം, ബൈ ട്രാൻസ്ഫർ നിയമനം എന്നിവയാണ്.

2019 ലെ ശബള പരിഷ്കരണ ഉത്തരവിലെ അനുബന്ധം I കൊടുത്തിട്ടുളള ആദ്യത്തെ 22 സ്കെയിലുകളിലേക്കുള്ള സ്ഥാനകയറ്റത്തി മാത്രമേ റൂൾ 28 A  ഉപയോഗിക്കാ കഴിയുകയുള്ളൂ.

റൂൾ 28 A  അനുസരിച്ചുള്ള ശബളനിര്‍ണ്ണയം എങ്ങനെയെന്ന് നോക്കാം.

സ്ഥാനകയറ്റ തീയതില്‍താഴ്ന്ന തസ്തികയിൽ വാങ്ങിയിരുന്ന ശബളത്തോടൊപ്പം ആ ശബളത്തിന് അര്‍ഹതപ്പെട്ട ഒരു ഇൻക്രിമെൻറ് കൂട്ടുക. ഇങ്ങനെ താഴ്ന്ന തസ്തികയിൽ വാങ്ങിയിരുന്ന ശബളത്തോടൊപ്പം ഇൻക്രിമെൻറ് കൂട്ടുന്നതിനെയാണ് നോഷണൽ ഇൻക്രിമെൻറ് കൂട്ടുക എന്നുപറയുന്നത്. ഇങ്ങനെ കൂട്ടികിട്ടുന്ന തുകയുടെ ഉയര്‍ന്ന സ്കെയിലിലെ അടുത്ത സ്റ്റേജ് കാണുക. ഈ സ്റ്റേജായിരിക്കും സ്ഥാനകയറ്റ സ്കെയിലിലെ സ്ഥാനകയറ്റ തീയതിയിലെ ശബളം. 

പിന്നീട്  താഴ്ന്ന തസ്തികയിലെ ഇൻക്രിമെൻറ് തീയതിയിൽ ഒരു ശബള പുന നിര്‍ണ്ണയവും ലഭിക്കും. (A refixation of pay will be allowed whenever there is a change of pay in the lower time-scale). ഫലത്തില്‍ ഇവിടെ സ്ഥാനകയറ്റ തീയതിയിലെ പുതിയ ശബളത്തോടൊപ്പം ഒരു ഇൻക്രിമെൻറ് കൂട്ടികിട്ടുന്ന തുകയായിരിക്കും ഈ തീയതിയിലെ ശബളം.

ചുവടെ കൊടുത്തിരിക്കുന്ന ഉദാഹരണം ശ്രദ്ധിക്കുക. ആ കേസിൽ എങ്ങനെയാണ് ശമ്പളം നിർണ്ണയിക്കുന്നതെന്നു നോക്കാം.

ഉദാ: 39300-83000 രൂപ സ്കെയിലിൽ 01.07.2024 ൽ 46700 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഹെഡ് ക്ലാർക്കിന് 20.12.2024.ൽ 43400-91200 രൂപ സ്കെയിലിൽ ജൂനിയർ സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിക്കുന്നു. ടിയാന്റെ ഉയർന്ന തസ്തികയിലെ ശമ്പളം നിർണ്ണയിക്കുക. (Pay Fixation Eg.)

ടൈംബൌണ്ട് ഹയര്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് ഹയ ഗ്രേഡി ഇന്‍ഷ്യ ഫിക്സേഷന്‍ നടത്തുമ്പോ രണ്ട് ഇൻക്രിമെന്റിൽ കൂടുത ലഭിച്ചാ അവർക്ക് താഴ്ന്ന തസ്തികയിലെ ഇൻക്രിമെൻറ് തീയതിയി  റീ ഫിക്സേഷന് അര്‍ഹതയില്ല. ഇത്തരകാര്‍ക്ക് ഗ്രേഡ് ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞേ അടുത്ത ഇൻക്രിമെൻറ് ലഭിക്കുകയുള്ളൂ. ടൈംബൌണ്ട് ഹയര്‍ഗ്രേഡി ഇരിക്കുന്ന ഒരാള്‍ക്ക് അതേ സ്കെയിലോ ഉയര്‍ന്ന സ്കെയിലിയോ റഗുല പ്രൊമോഷ ലഭിച്ചാ റൂൾ 30 അനുസരിച്ചാണ് ശമ്പളം നിർണയിക്കേണ്ടത്. ഇവിടെ പ്രൊമോഷന്‍ തീയതിയി നിലവിൽ വാങ്ങികൊണ്ടിരുന്ന ശബളം തന്നെ പുതിയ സ്കെയിലി ലഭിക്കും. വാര്‍ഷിക ഇൻക്രിമെൻറ് സാധാരണ പോലെ വാങ്ങാം.

ഫീഡര്‍ കാറ്റഗറിയിൽ നിന്നും പ്രൊമോഷ ലഭിക്കുമ്പോ ഫീഡ കാറ്റഗറിലെ സ്കെയിൽ തന്നെയാണ് പ്രൊമോഷ തസ്തികയിലെ സ്കെയിലെങ്കി പ്രൊമോഷ തീയതി വാങ്ങികൊണ്ടിരുന്ന ശബളത്തോടൊപ്പം ഒരു ഇൻക്രിമെൻറ് കൂടി പ്രൊമോഷ തീയതിയി ലഭിക്കും. നിലവിലെ ഇൻക്രിമെൻറ് തീയതിയി തന്നെ അടുത്ത ഇൻക്രിമെൻറ് ലഭിക്കുകയും ചെയ്യും.  

നിലവിൽ ജോലി നോക്കികൊണ്ടിരിക്കുന്ന ഒരാൾക്ക്‌ പി.എസ്.സി.വഴിയോ മറ്റേതെങ്കിലും തരത്തിലോ ഒരു ഉയർന്ന തസ്‌തികയിലേക്കു നിയമനം ലഭിച്ചാൽ റൂൾ 28 A അനുസരിച്ചുള്ള ശമ്പള നിർണയത്തിന് അർഹതയുണ്ട്. എന്നാൽ റൂൾ 31 പ്രകാരമോ  K.S.&S.S.R റൂൾ 9 അനുസരിച്ചോ ഉയർന്ന തസ്തികയിലേക്ക് ഒരിക്കൽ നിയമനം ലഭിച്ച ആൾക്ക് അതേ റൂളുകൾ  പ്രകാരം  ഉയർന്ന തസ്‌തികയിലേക്കു വീണ്ടും  നിയമനം ലഭിച്ചാൽ അപ്പോൾ റൂൾ 28 A അനുസരിച്ചുള്ള ശമ്പള നിർണയത്തിന് അർഹത ഇല്ലാത്തതാണ്.

ദ്വൈവാർഷിക ഇൻക്രിമെന്റ്  വാങ്ങികൊണ്ടിരിക്കെ സ്ഥാനക്കയറ്റം ലഭിച്ചാൽ ഉയർന്ന സ്കെയിലിലെ ശമ്പളം നിർണ്ണയിക്കാൻ താഴ്ന്ന സ്കെയിലിലെ  ദ്വൈവാർഷിക ഇൻക്രിമെന്റ് നിരക്കിൽ നോഷണൽ  ഇൻക്രെമെന്റ് എടുക്കാം. ഒരു സ്കെയിലിലെ ഏറ്റവും ഉയർന്ന ഘട്ടം ശമ്പളമായി വാങ്ങികൊണ്ടിരിക്കുന്ന ഒരാൾക്ക് സ്ഥാനക്കയറ്റമോ പുതിയ നിയമനമോ ലഭിച്ചാൽ താഴ്ന്ന തസ്തികയിലെ ശമ്പളത്തോടുകൂടി ആ സ്കെയിലിലെ അവസാന ഇൻക്രിമെന്റ് തുകയാണ് നോഷണൽ ഇൻക്രിമെന്റായി എടുക്കേണ്ടത്. 

ഒരു ദിവസം തന്നെ ഒരുമിച്ച് രണ്ടു സ്ഥാനക്കയറ്റങ്ങൾ ലഭിച്ചാൽ സ്ഥാനക്കയറ്റങ്ങൾ ലഭിച്ച രണ്ടു തസ്തികകളിലും റൂൾ 28 A അനുസരിച്ച് ശമ്പളം നിശ്ചയിക്കുകയും പുനർ നിർണ്ണയിക്കുകയും ചെയ്യാം.

107800-160000 മുതലുള്ള സ്കെയിലുകളിലേക്ക് സ്ഥാനകയറ്റം ലഭിക്കുമ്പോള്‍ റൂൾ 28 A  ബാധകമാക്കാൻ കഴിയുകയില്ലഅവർക്ക് ശബളം നിര്‍ണ്ണയിക്കുന്നത് റൂൾ 37(a) അനുസരിച്ചാണ്. റൂൾ 37 (a) അനുസരിച്ചു ശമ്പളം നിർണയിക്കുമ്പോൾ താഴ്ന്ന സ്കെയിലിൽ വാങ്ങികൊണ്ടിരുന്ന ശമ്പളത്തിന്റെ ഉയർന്ന സ്കെയിലിലെ അടുത്ത ഘട്ടം സ്ഥാനക്കയറ്റ തീയതിയിലെ ശമ്പളമായി നിശ്ചയിക്കും. താഴ്ന്ന സ്കെയിലിലെ ഇൻക്രിമെന്റ് തീയതിയിൽ അതുപോലെ ശമ്പളപുനർ നിർണയവും ലഭിക്കും. ഇവിടെ ശമ്പളം നിശ്ചയിക്കുമ്പോഴും പുനർ നിശ്ചയിക്കുമ്പോഴും നോഷണൽ ഇൻക്രിമെന്റുകൾ കൂട്ടുകയില്ല. നന്ദകുമാർ.സി (www.lsgadministration.com)

Sunday, 30 August 2020

Leave Without Allowances

കെ എസ് ആര്‍ ഭാഗം-1 ചട്ടം 86A,88,91,91A, Appendix XIIA, XIIB, XIIC  എന്നിവയിലാണ് ശൂന്യ വേതന അവധികളെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്.

റൂള്‍ 88 ലെ ശൂന്യ വേതന അവധി

    ഒരു ജീവനക്കാരന് എടുക്കാന്‍ മറ്റ് അവധികൾ ഒന്നും ഇല്ലാതിരിക്കുകയോ മറ്റ് അവധികൾ കണക്കി ഉണ്ടെങ്കിലും അയാ രേഖാമൂലം ശൂന്യവേതന അവധിക്ക് ആവശ്യപ്പെടുമ്പോഴോ ആണ് റൂള്‍ 88 അനുസരിച്ചുള്ള ശൂന്യ വേതന അവധി അനുവദിക്കുന്നത്.ഇതനുസരിച്ച് മൂന്ന് വര്‍ഷത്തി താഴെ മാത്രം സർവീസുള്ള സ്ഥിരമല്ലാത്ത ജീവനക്കാർക്ക് മൂന്ന് മാസത്തി കൂടാത്ത കാലം വരെ തുടര്‍ച്ചയായി ശൂന്യ വേതന അവധി ലഭിക്കും.തുടര്‍ച്ചയായി അതി കൂടുത കാലം അയാ ശൂന്യവേതന അവധിയില്‍ തുടര്‍ന്നാ അയാളെ സര്‍വ്വീസി‍ നിന്നും റിമൂവ് ചെയ്യും.

ഒരു വര്‍ഷം സര്‍വ്വീസുള്ള ജീവനക്കാർക്ക് അര്‍ബുദം,മാനസികരോഗം ക്ഷയം,കുഷ്ടം എന്നീ രോഗങ്ങൾക്ക് 18 മാസം വരെ അനുവദിക്കുന്ന ശൂന്യ വേതന അവധിയേയും സസ്പെന്‍ഷ കാലയളവ് ക്രമവത്കരിക്കുന്നതിന് എടുക്കുന്ന ശൂന്യ വേതന അവധിയേയും സര്‍വ്വീസി നിന്നും റിമൂവ് ചെയ്യുന്ന നിബന്ധനയി നിന്ന് ഒഴിവാക്കിയിട്ടുണ്ട്.നേരത്തെ പറഞ്ഞ അസുഖങ്ങളെ തുടര്‍ന്ന് ശൂന്യ വേതന അവധിയി തുടരുന്ന ജീവനക്കാർക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി എക്സ് ഗ്രേഷ്യഅലവന്‍സ് അനുവദിക്കുന്നുണ്ട്.

മൂന്ന് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ സ്ഥിരമല്ലാത്ത ജീവനക്കാർക്കും (റൂൾ 86 A)  സ്ഥിരം ജീവനക്കാർക്കും തുടര്‍ച്ചയായി മൂന്ന് മാസത്തി കൂടുത ശൂന്യ വേതന അവധി ലഭിക്കും.നാല് മാസം വരെയുള്ള ഈ ശൂന്യവേതന അവധി അനുവദിക്കുന്നത് ഓഫീസ് മേധാവിയാണ്.എന്നാൽ 180 ദിവസം വരെയുള്ള അവധി വകുപ്പ് അധ്യക്ഷനാണ് അനുവദിക്കേണ്ടത്.ഈ അവധി കാലയളവ് 180 ദിവസത്തിൽ കൂടുകയാണെങ്കി അവധി അനുവദിക്കേണ്ടത് സർക്കാർ ആണ്.സസ്പെൻഷൻ കാലയളവ് ക്രമവത്കരിക്കുന്നതിനാണ് നാല് മാസത്തില്‍ കൂടുത ശൂന്യവേതന അവധി എടുക്കുന്നതെങ്കി അപ്രകാരം അവധി അനുവദിക്കുന്നതിന് ഓഫീസ് മേധാവിക്ക് കഴിയും.

ശൂന്യവേതന അവധി അനുവദിക്കുന്നത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണെങ്കി ആ കാലയളവ് ഇൻക്രിമെന്റിന് പരിഗണിക്കുമെന്നതിനാൽ ,മെഡിക്ക സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് ശൂന്യവേതന അവധി അനുവദിക്കുന്നതെങ്കി, അവധി അനുവദിച്ചിട്ടുള്ളത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണെന്ന് സേവന പുസ്തകത്തി രേഖപ്പെടുത്തണം.സേവന പുസ്തകത്തി മെഡിക്ക സര്‍ട്ടിഫിക്കറ്റ് ഒട്ടിച്ചുവയ്ക്കുകയും വേണം.ശൂന്യവേതന അവധിയി തുടര്‍ന്നതുകൊണ്ട് നിരീക്ഷണകാലം നീണ്ടാ അതനുസരിച്ച് സീനിയോറിറ്റി കുറയും.

റൂള്‍ 91 ലെ ശൂന്യവേതന അവധി

പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ജീവനകാര്‍ക്കും രണ്ട് വര്‍ഷമോ അതി കൂടുതലോ സേവനകാലയളവുള്ള മറ്റ് ജീവനകാര്‍ക്കും ജോലിയി മെച്ചം ലഭിക്കുന്നതിനായി ഉയര്‍ന്ന യോഗ്യത നേടാ എടുക്കുന്ന ശൂന്യ വേതന അവധിയെ കുറിച്ചാണ് റൂ 91 പറയുന്നത്.

റൂള്‍ 91 A ലെ ശൂന്യവേതന അവധി

റൂള്‍ 91 A യില്‍ പറയുന്നത് അഞ്ച് വര്‍ഷമോ അതി കൂടുതലോ സേവനകാലയളവുള്ള അദ്ധ്യാപകർ,എന്‍ജിനീയര്‍മാര്‍,ഡോക്ടര്‍മാ എന്നിവര്‍ക്ക് പബ്ലിക് സർവീസിന്റെ പ്രയോജനം മുൻനിർത്തി അവരുടെ സേവന മേഖലയിലെ വിഷയങ്ങളി പി.ജി കോഴ്സുകള്‍ക്ക് പോകുന്നതിന് അനുവദിക്കുന്ന  ശൂന്യവേതന  അവധിയെ കുറിച്ചാണ്.

അനുബന്ധം XII A, XII B, XII C എന്നിവയിലെ ശൂന്യവേതന അവധികള്‍

ഇന്ത്യയ്ക്ക് അകത്തോ പുറത്തോ മെച്ചപ്പെട്ട ജോലി സ്വീകരിക്കുന്നതിനുള്ള അവധിയാണ് XII A യിലെ ശൂന്യ വേതന അവധി. അകലെയുള്ള ഇണയോടൊപ്പം ചേരുന്നതിന് അനുവദിക്കുന്ന ശൂന്യ വേതന അവധിയാണ് അനുബന്ധം XII C  അനുസരിച്ചുള്ള അവധി.വകുപ്പ് അദ്ധ്യക്ഷനാണ് ഈ അവധികൾ  അനുവദിക്കുന്നത്.സാധാരണയായി ഒരുപ്രാവശ്യം അഞ്ച് വർഷത്തേക്ക് വരെ മാത്രമാണ് ഈ അവധികൾ അനുവദിക്കുന്നത്.പലപ്പോഴായി അത് സേവന കാലയളവി 20 വര്‍ഷംവരെ ദീര്‍ഘിപ്പിക്കാം.പക്ഷെ വിരമിക്കുന്നതിനു ഒരു വർഷം മുൻപ് തിരികെ സർവീസിൽ പ്രവേശിച്ചിരിക്കണം.റൂള്‍ 88,91 എന്നിവ അനുസരിച്ചുള്ള അവധിക്ക് അര്‍ഹതയില്ലാത്തവര്‍ക്ക് പഠനത്തിനായി അനുവദിക്കുന്ന അവധിയാണ് അനുബന്ധം XII B  അനുസരിച്ചുള്ള അവധി.ഇത് സര്‍ക്കാരാണ് അനുവദിക്കുന്നത്.അവധി കാലയളവ് കഴിഞ്ഞാല്‍ ഉട തിരികെ ജോലിയി പ്രവേശിച്ചിരിക്കണം.

നിരീക്ഷണകാലം തൃപ്തികരമായി പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിക്കാതെ XII A, XII B, XII C എന്നിവയിലെ അവധിയില്‍ പോകുന്നവരുടെ പാസ്റ്റ് സര്‍വ്വീസ് നഷ്ടപ്പെടും. അവർ തിരികെ വരുമ്പോ പുതിയതായി ജോലിയി പ്രവേശിച്ചതായി കരുതും.നിരീക്ഷണകാലം പുതിയതായി ആരംഭിക്കണം.

നിരീക്ഷണകാലം തൃപ്തികരമായി പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച ശേഷം XII A, XII B, XII C എന്നീ അവധികളില്‍ പോകുന്നവർക്ക് അവർ അവധിയില്‍ തുടരുന്ന കാലത്തേക്ക് ഒരുവിധ ആനുകൂല്യങ്ങളും ലഭിക്കുകയില്ല.അവധി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലും സേവന പുസ്തകത്തിലും അവധി ഏതൊക്കെ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുകയില്ലെന്ന് രേഖപ്പെടുത്തേണ്ടതാണ്.

വിവിധതരത്തിലുള്ള ശൂന്യ വേതന അവധികൾ ഏതൊക്കെ സർവീസ് അനുകൂല്യങ്ങൾക്ക് പരിഗണിക്കും /പരിഗണിക്കുകയില്ല എന്ന് വ്യക്തമാക്കിയിട്ടുള്ള സർക്കുലറിന്റെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു. കാണുക.

കുറിപ്പ്: സ്ഥല  പരിമിതി മൂലം എല്ലാ നിബന്ധനകളും ഉൾക്കൊള്ളിക്കാൻ  സാധിച്ചിട്ടില്ല.കൂടുതൽ വിശദാംശങ്ങൾക്ക്  ബന്ധപ്പെട്ട ചട്ടങ്ങളും ഉത്തരവുകളും നോക്കുക.

Circular No.72/2005/Fin. Dated: 30.12.2005.

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...