Saturday 5 September 2020

EARNED LEAVE - CONDITIONS

     കെ.എസ്‌.ആർ. ഭാഗം I ലെ ചട്ടം 78  മുതല്‍ 81 എ വരെയുള്ള ഭാഗത്താണ് ആര്‍ജ്ജിത അവധിയുടെ വ്യവസ്ഥക  പ്രധാനമായും വിശദീകരിക്കുന്നത്. 

    2)ഡ്യൂട്ടി നോക്കിയിരുന്ന കാലയളവിന്‍റെ അടിസ്ഥാനത്തി ഒരു ജീവനക്കാരന്‍ സമ്പാദിക്കുന്ന അവധിയെയാണ് Earned Leave അഥവാ ആര്‍ജ്ജിത അവധി എന്നുപറയുന്നത്. സ്ഥിരം ജീവനക്കാര്‍ക്ക് 1/11 എന്ന നിരക്കിലും സ്ഥിരം  വിഭാഗത്തിൽ പെടാത്തവർക്ക് ആദ്യവര്‍ഷം 1/22  എന്ന നിരക്കിലുമാണ് ആര്‍ജ്ജിത അവധിക്ക് അര്‍ഹതയുള്ളത്. സ്ഥിരം അല്ലാത്ത ജീവനകാര്‍ക്ക് പിന്നീടുള്ള വര്‍ഷങ്ങളി 1/11 എന്ന നിരക്കി അവധിക്ക് അര്‍ഹതയുണ്ട്. മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്താൽ,ഏതാണോ ആദ്യം  വരുന്നത് അപ്പോൾ, ആദ്യവർഷത്തെ 1/22 എന്ന നിരക്കിലുള്ള  ആർജിത അവധി 1/11 എന്ന നിരക്കിൽ റീകാസ്റ് ചെയ്ത് നൽകും. 

    3)ജോലി നോക്കിയിരുന്ന കാലയളവ് അനുസരിച്ചാണ് ആര്‍ജ്ജിത അവധി അനുവദിക്കുന്നത്.ജോലി നോക്കിയ കാലയളവ് അഥവാ ഡ്യൂട്ടി എന്നതി ആകസ്മിക അവധി,അംഗീകൃത ഒഴിവു ദിവസങ്ങള്‍,പ്രവേശന കാലം എന്നിവ ഉള്‍പ്പെടും.എന്നാല്‍ ആകസ്മിക അവധി ഒഴികെയുള്ള എല്ലാ അവധികളും, പ്രസവ അവധി, ഡയസ്നോണ്‍, സ്പെഷ്യൽ കാഷ്വൽ ലീവ് എന്നിവയും ഡ്യൂട്ടി എന്നതി നിന്ന് ഒഴിവാക്കപ്പെടും. ആര്‍ജ്ജിത അവധി കണക്കാക്കുന്നതിന് ആദ്യം ആര്‍ജ്ജിത അവധി കണക്കാക്കേണ്ട കാലയളവിലെ ദിവസങ്ങളുടെ എണ്ണം കണക്കാക്കുക.അതില്‍ നിന്ന് നേരത്തെ ഒഴിവാക്കപ്പെടുമെന്ന് സൂചിപ്പിച്ച ഹാജരില്ലായ്മകളുടെ ദിവസം കുറയ്ക്കുക. ബാക്കി കിട്ടുന്ന ഡ്യൂട്ടി ദിവസങ്ങളെ സ്ഥിരം ജീവനക്കാരുടെ കാര്യത്തി 11 കൊണ്ടും സ്ഥിരമല്ലാത്ത ജീവനക്കാരുടെ കാര്യത്തില്‍ ആദ്യവര്‍ഷം 22 കൊണ്ടും ഹരിക്കുക. ഇപ്രകാരം കിട്ടുന്ന ഹരണഫലത്തെയാണ് ആര്‍ജ്ജിത അവധി എന്നുപറയുന്നത്. ആര്‍ജ്ജിത അവധി അക്കൌണ്ട് മിശ്രഭിന്ന രൂപത്തിലാണ് സേവന പുസ്തകത്തിലെ അവധി കണക്കുകളില്‍ എഴുതുന്നത്. ഉദാഹരണമായി 365 ദിവസത്തെ ഡ്യൂട്ടിയുള്ള ഒരു സ്ഥിരം ജീവനക്കാരന്‍റെ ആര്‍ജ്ജിത അവധി കണക്കാന്‍ 365 ദിവസത്തെ 11 കൊണ്ട് ഭാഗിക്കും.അങ്ങനെ ഭാഗിക്കുമ്പോള്‍ ഹരണഫലം 33 ഉം ബാലന്‍സ് 2 ഉം കിട്ടും.  അവധി കണക്കാക്കി മിശ്രഭിന്ന രൂപത്തി എഴുതുമ്പോള്‍ 33 ഉം 2/11 ലഭിക്കും. 365 ദിവസത്തെ ഡ്യൂട്ടിയുള്ള സ്ഥിരം അല്ലാത്ത ജീവനക്കാരുടെ ആര്‍ജ്ജിത അവധി എന്ന് പറയുന്നത് 16 ഉം 13/22 ആയിരിക്കും.

  4)ആര്‍ജ്ജിത അവധി കണക്ക് എഴുതുമ്പോൾ സേവന പുസ്തകത്തില്‍ പെന്‍സില്‍കൊണ്ട് ആവശ്യമായ വിഡ്ത്തി ഒരു റോ വരച്ചിട്ട് എഴുതുന്നത് അനാവശ്യമായി സ്പെയ്സ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. അതുപോലെ മറ്റൊരു പേപ്പറില്‍ എഴുതി കണക്കുകൾ എല്ലാം ശരിയാണെന്ന് ഉറപ്പാക്കിയിട്ടേ അവധി കണക്കുകള്‍ സേവന പുസ്തകത്തി രേഖപ്പെടുത്താവൂ. സേവന പുസ്തകത്തിലെ അനാവശ്യ വെട്ടിതിരുത്തലുകൾ അതുവഴി ഒഴിവാക്കാം. സ്ഥിരം വിഭാഗത്തില്‍ പെടാത്തവരുടെ സേവനം മൂന്ന് വര്‍ഷം കഴിഞ്ഞാൽ അവരുടെ ആദ്യത്തെ വര്‍ഷത്തെ 1/22 എന്ന നിരക്കിലുള്ള അവധി കണക്ക് 1/ 11 എന്ന നിരക്കില്‍ റീ കാസ്റ്റ് ചെയ്ത് എഴുതാം. ഒരാളുടെ ആര്‍ജ്ജിത അവധി കണക്കി പരമാവധി എഴുതാവുന്ന ആര്‍ജ്ജിത അവധികളുടെ എണ്ണം 300 ആണ്. 300 കൂടുത അവധി ഒരു  സമയം ഒരു വ്യക്തിക്ക് സമ്പാദിക്കാ കഴിയില്ല. ഒരു വ്യക്തിക്ക് ആവശ്യമായ അവധി അക്കൊണ്ടില്‍ ഉണ്ടെങ്കി 180 ദിവസം വരെ തുടര്‍ച്ചയായി ആര്‍ജ്ജിത അവധി എടുക്കാം. വിരമിക്കുന്നതിന് മുന്നോടിയായി 300 അവധി വരെ എടുക്കാം.

      5പാര്‍ട്ട്ടൈംകാര്‍ക്ക് ഒരു വര്‍ഷം 15 എന്ന പരിധിക്ക് വിധേയമായി 22 ദിവസത്തെക്ക് 1 എന്ന നിരക്കിലാണ് ആര്‍ജ്ജിത അവധി കണക്കാക്കുന്നത്. പാര്‍ട്ട്ടൈം  ജീവനക്കാരുടെ ആര്‍ജ്ജിത അവധി അവരുടെ സേവനം ഓരോ വര്‍ഷവും പൂര്‍ത്തിയാകുമ്പോഴാണ് അവധി കണക്കുകളിൽ എഴുതുന്നത്. അക്കൌണ്ടില്‍ അവര്‍ക്ക് അവധി ഉണ്ടെങ്കി തുടര്‍ച്ചയായി  120 ദിവസം ആര്‍ജ്ജിത അവധി എടുക്കാം. പാര്‍ട്ട്ടൈംകാര്‍ക്ക് റിട്ടയര്‍മെന്‍റിന് മുന്നോടിയായി 120 ആര്‍ജ്ജിത അവധികൾ എടുക്കാം. പാര്‍ട്ട്ടൈം ജീവനകാര്‍ക്ക് റഗൂല സര്‍വ്വീസി ജോലി ലഭിച്ചാ പഴയ പാര്‍ട്ട്ടൈം സര്‍വ്വീസി ബാക്കി ഉണ്ടായിരുന്ന ആര്‍ജ്ജിത അവധികൾ പുതിയ സര്‍വ്വീസിലേക്ക് അതുപോലെ ക്വാരി ഓവർ ചെയ്യാം.

      6)ഒഴിവുകാലത്തിന് അവകാശമുള്ള വകുപ്പുകളിലെ ജീവനക്കാർക്ക് ആർജിത അവധിക്ക് അർഹതയില്ല എന്നാൽ അവർ ഒഴിവുകാലത്ത് കൃത്യനിവാഹണത്തിൽ ഏർപ്പെട്ടാൽ ആ ദിവസങ്ങൾ ആർജിത അവധിക്കായി പരിഗണിക്കും. ഒഴിവുകാലത്ത് ജോലിയിൽ ഏർപ്പെട്ട ദിവസങ്ങളുടെ എണ്ണത്തെ മുപ്പതു കൊണ്ട് ഗുണിച്ചശേഷം ഒഴിവുകാലത്തെ ആകെ ദിവസങ്ങൾ കൊണ്ട് ഹരിച്ചാൽ ഒഴിവുകാല ജീവനക്കാരുടെ ആർജിത അവധി കിട്ടും.

    7)ആർജിത അവധി നിരക്കിൽ മാറ്റം വരുമ്പോഴും ഒഴിവുകാല വകുപ്പിലെ ജീവനക്കാർക്ക് ഒഴിവുകാല ജോലിക്ക് ആർജിത അവധി കണക്കാക്കുമ്പോഴും ആർജിത അവധി കണക്കിനെ തൊട്ടടുത്ത സംഖ്യയിലേക്കു ക്രമപ്പെടുത്താം.

    8)കുറഞ്ഞ കാലത്തേക്ക് വിദേശത്തു പോകുന്നത്തിനുള്ള അവധി അനുസരിച്ച്  മൂന്നു മാസത്തിൽ കൂടാത്ത കാലത്തേക്ക് വിദേശത്തുള്ള ഇണയോടൊപ്പം ചേരുന്നതിനു  എടുത്തിട്ടുള്ള ആർജിത അവധിയുടെ കാര്യത്തിൽ ഒഴികെ, ആർജിത അവധികൾ മറ്റൊരവധിയായി പരിവർത്തനം ചെയ്യാൻ കഴിയുകയില്ല.

      9)എംപ്ലോയ്മെന്‍റ് ജീവനകാര്‍ക്കും  അനുവദിക്കപ്പെട്ട റഗുലർ തസ്തികയിൽ ഹോണറേറിയം വ്യവസ്‌ഥയിൽ ജോലി നോക്കുന്നവർക്കും കരാറുകാര്‍ക്കും 11 ദിവസത്തെ ഡ്യൂട്ടിയ്ക്ക് ഒന്ന് എന്ന നിരക്കിൽ ഒരു വര്‍ഷം 15 ആര്‍ജ്ജിത അവധികൾക്ക് അര്‍ഹതയുണ്ട്. ഒരു വർഷത്തിന് മുകളിൽ അഞ്ചു വർഷം വരെ കരാർ കാലയളവുള്ള കരാറുകാര്‍ക്കും 11 ദിവസത്തെ ഡ്യൂട്ടിയ്ക്ക് ഒന്ന് എന്ന നിരക്കിൽ ഒരു വര്‍ഷം 15 ആര്‍ജ്ജിത അവധികൾക്ക് അര്‍ഹതയുണ്ട്. ഇവർക്ക് രണ്ടു മാസത്തെ ആർജ്ജിത അവധി സ്വരൂപിക്കാം. കരാർ വ്യവസ്‌ഥയിൽ തുടരുന്ന പോസ്റ്റിലോ, മറ്റേതെങ്കിലും പോസ്റ്റിലോ ഇടവേളയില്ലാതെ പുതിയ കരാർ ജോലിയിൽ ഏർപ്പെടുന്നവർക്ക് അവരുടെ പഴയ കരാർ കാലയളവിൽ ബാക്കി ഉണ്ടായിരുന്ന ആർജിത അവധി കാരി ഓവർ ചെയ്യാം.പക്ഷെ ഒരു വർഷത്തെ കരാറുകാർക്ക് വർഷത്തിൽ  15 ൽ കൂടുതൽ  ആർജിത അവധിക്ക് അർഹതയില്ലാത്തതിനാൽ ഇങ്ങനെ കാരി ഓവർ ചെയ്യുന്നതുകൊണ്ടുള്ള  പ്രയോജനം ഒരു വർഷത്തെ കരാറുകാർക്ക് ലഭിക്കുകയില്ല.NandakumarC (www.lsgadministration.com)

3 comments:

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...